UPDATES

ചരിത്രത്തില്‍ ഇന്ന്

ചരിത്രത്തില്‍ ഇന്ന്: വിശ്വ പ്രസിദ്ധ ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗ് തന്റെ ഇടതുചെവിയുടെ കീഴ്ഭാഗം മുറിച്ചു

വാന്‍ഗോഗ് ചെവി മുറിയ്ക്കാനുണ്ടായ യഥാര്‍ത്ഥ കാരണം അജ്ഞാതമാണ്. ഡിസംബര്‍ 23-ന്, ഉന്മാദത്തിന്റെ മൂര്‍ദ്ധന്യത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കുകയും തന്റെ സുഹൃത്തിനെ വാന്‍ഗോഗ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് സ്വന്തം ചെവി മുറിക്കുകയായിരുന്നു. തുടര്‍ന്ന്, അദ്ദേഹം ചെവി പൊതിഞ്ഞെടുത്ത് തൊട്ടടുത്തുള്ള ഒരു വേശ്യാലയത്തിലെ വേശ്യയ്ക്ക് സമ്മാനിച്ചതായി പറയപ്പെടുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആര്‍ലെസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1888 ഡിസംബര്‍ 23

1888 ഡിസംബര്‍ 23-ന്, കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന വിശ്വ പ്രസിദ്ധ ഡച്ച് ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗ് തന്റെ ഇടതുചെവിയുടെ കീഴ്ഭാഗം ഒരു റേസര്‍ ഉപയോഗിച്ച് മുറിച്ചു കളഞ്ഞു. ഫ്രാന്‍സിലെ ആര്‍ലെസില്‍ വാന്‍ഗോഗ് താമസിക്കുമ്പോഴായിരുന്ന സംഭവം. ഡച്ച് പോസ്റ്റ് ഇപ്രംഷണിസ്റ്റ് ചിത്രകാരനായ വിന്‍സന്റ് വില്യം വാന്‍ ഗോഗ് (1853-1890), പാശ്ചാത്യ കലാരംഗത്തെ ഏറ്റവും പ്രശ്‌സ്തനും സ്വാധീനശക്തിയുമുള്ള ആളായാണ് കണക്കാക്കപ്പെടുന്നത്. വെറും ഒരു ദശാബ്ദത്തിനുള്ളില്‍ തന്നെ അദ്ദേഹം 860 എണ്ണച്ചായ ചിത്രങ്ങള്‍ ഉള്‍പ്പെടെ 2100 ഓളം ചിത്രങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതില്‍ ഏറെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന രണ്ടുവര്‍ഷങ്ങളിലായിരുന്നു. അവയില്‍ പ്രകൃതി ദൃശ്യങ്ങളും നിശ്ചല ജീവിതങ്ങളും, ഛായാചിത്രങ്ങളും സ്വന്തം ഛായചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നു. ആധുനിക ചിത്രകലയ്ക്ക് അടിത്തറപാകുന്ന വിധത്തില്‍, കടുത്ത, പ്രതീകാത്മകമായ വര്‍ണങ്ങളുടെയും നാടകീയവും ഉദ്ദീപിപ്പിക്കുന്നതും പ്രകാശനാത്മകവുമായ വരകളുടെയും സങ്കലനമായിരുന്നു അവയെല്ലാം. ഇന്ന്, വാന്‍ഗോഗ് ഒരു അസാമാന്യ ധിഷണാശാലിയായി വാഴ്ത്തപ്പെടുകയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ റെക്കോഡുകള്‍ തകര്‍ക്കുന്ന വിലകള്‍ക്ക് വിറ്റുപോവുകയും ചെയ്യുന്നു. പക്ഷെ, അദ്ദേഹം ജീവിച്ചിരുന്ന സമയത്ത്, പീഢിപ്പിക്കപ്പെടുന്ന കലാകാരന്മാരുടെ പ്രതിബിംബമായിരുന്ന അദ്ദേഹത്തിന്റെ ഒറ്റ ചിത്രം മാത്രമാണ് വിറ്റുപോയത്.

1953 മാര്‍ച്ച് 30-ന് നെതര്‍ലന്‍സിലാണ് വാന്‍ഗോഗ് ജനിച്ചത്. പെട്ടെന്ന് വികാരവിക്ഷുബ്ദനാവുന്ന ഒരു പരുക്കന്‍ വ്യക്തിത്വത്തിന് ഉടമയായിരുന്ന അദ്ദേഹം, ഒരു കലാപ്രദര്‍ശനശാലയില്‍ നിരര്‍ത്ഥകമായി ജോലി ചെയ്യുകയും പിന്നീട് ബല്‍ജിയത്തിലെ ദരിദ്ര ഖനിത്തൊഴിലാളികള്‍ക്കിടയില്‍ ഉപദേശിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1880-ല്‍ ഒരു കലാകാരനാവാന്‍ അദ്ദേഹം തീരുമാനിച്ചു. പ്രശസ്തമായ ദ പൊട്ടറ്റോ ഈറ്റേഴ്‌സ് (ഉരുളക്കിഴങ്ങ് തിന്നുന്നവര്‍-1885) ഉള്‍പ്പെടെ ഇക്കാലയളവില്‍ അദ്ദേഹം വരച്ച ചിത്രങ്ങളിലെല്ലാം, കര്‍ഷകത്തൊഴിലാളികള്‍ക്കും ദരിദ്രരായ ഖനിത്തൊഴിലാളികള്‍ക്കുമിടയില്‍ ജീവിച്ചതിന്റെ അനുഭവങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ഇരുണ്ടതും പ്രസന്നരഹിതവും പ്രതിഫലനാത്മകവുമായ സ്വഭാവമാണ് നിഴലിക്കുന്നത്. 1886-ല്‍, അദ്ദേഹത്തിന്റെ ഏറ്റവും അടുപ്പമുണ്ടായിരുന്ന ഇളയ സഹോദരന്‍ തിയോ ഉണ്ടായിരുന്ന പാരീസിലേക്ക് അദ്ദേഹം മാറുകയും അവിടെ ജീവിക്കുകയും ചെയ്തു. ഒരു കലാവ്യാപാരിയായിരുന്ന തിയോ തന്റെ സഹോദരനെ സാമ്പത്തികമായി സഹായിക്കുകയും പ്രശസ്ത ചിത്രകാരന്മാരായിരുന്ന പോള്‍ ഗോഗിന്‍, കാമില്ലെ പിസാറോ, ജോര്‍ജ്ജ് സൂറ തുടങ്ങിയവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുയും ചെയ്തു. ഈ കലാകാരന്മാരുടെ സ്വാധീനത്തില്‍ വാന്‍ഗോഗിന്റെ സ്വന്തം കാല ശൈലി കുറച്ചു കൂടി പ്രസാദാത്മകമാവുകയും, അദ്ദേഹം ചിത്രങ്ങളില്‍ കൂടുതല്‍ വര്‍ണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു.

1888-ല്‍, ഒരു കലാഗ്രാമം തുടങ്ങാമെന്നും അങ്ങനെ സഹോദരന്റെ ഭാരം അല്‍പം കുറയ്ക്കാമെന്നുമുള്ള പ്രതീക്ഷയില്‍ വാന്‍ഗോഗ് തെക്കന്‍ ഫ്രാന്‍സിലെ ആര്‍ലെസില്‍ ഒരു വീട് വാടകയ്‌ക്കെടുത്തു. ആദ്യത്തെ രണ്ട് മാസം, ഡാനിഷ് കലാകാരനായ ക്രസ്റ്റ്യന്‍ മൗറിയര്‍-പീറ്റെര്‍സെന്‍ അദ്ദേഹത്തിന്റെ കൂട്ടാളിയാവുകയും തുടക്കത്തില്‍ ആര്‍ലെസ് ആകര്‍ഷകമായി തോന്നുകയും ചെയ്തു. ഒരു കത്തില്‍ ഇതൊരു വിദേശരാജ്യമാണ് എന്നദ്ദേഹം എഴുതുന്നുണ്ട്. തന്റെ പ്രശസ്തമായ സൂര്യകാന്തി പരമ്പര ഉള്‍പ്പെടെയുള്ള നിശ്ചല ജീവിത ദൃശ്യങ്ങളും നാട്ടിന്‍ പുറത്തെ പ്രകൃതി ദൃശ്യങ്ങളും ആര്‍ലെസില്‍ വച്ച് അദ്ദേഹം വരച്ചു. അദ്ദേഹത്തോടൊപ്പം താമസിക്കാന്‍ ഗോഗിന്‍ ആര്‍ലെസില്‍ എത്തുകയും ഇരുവരും രണ്ടു മാസം ഒന്നിച്ച് ജോലി ചെയ്യുകയും ചെയ്തു. വാന്‍ഗോഗ് ചെവി മുറിയ്ക്കാനുണ്ടായ യഥാര്‍ത്ഥ കാരണം അജ്ഞാതമാണ്. ഡിസംബര്‍ 23-ന്, ഉന്മാദത്തിന്റെ മൂര്‍ദ്ധന്യത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കുകയും തന്റെ സുഹൃത്തിനെ വാന്‍ഗോഗ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് സ്വന്തം ചെവി മുറിക്കുകയായിരുന്നു. തുടര്‍ന്ന്, അദ്ദേഹം ചെവി പൊതിഞ്ഞെടുത്ത് തൊട്ടടുത്തുള്ള ഒരു വേശ്യാലയത്തിലെ വേശ്യയ്ക്ക് സമ്മാനിച്ചതായി പറയപ്പെടുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആര്‍ലെസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, സെയ്ന്റ്-റെമിയിലെ ഒരു മനോരോഗാശുപത്രിയില്‍ സ്വയം പ്രവേശനം നേടിയ അദ്ദേഹം ഒരു വര്‍ഷം അവിടെ കഴിഞ്ഞു. സെല്‍ഫ്-പോട്രേറ്റ് വിത്ത് ബാന്‍ഡേജിഡ് ഇയര്‍ എന്ന പേരില്‍ ഒരു ചിത്രം വരച്ചുകൊണ്ട് പിന്നീട് അദ്ദേഹം സംഭവങ്ങളെ രേഖപ്പെടുത്തി. സെയ്ന്റ്-റെമിയിലെ താമസത്തിടയില്‍ ഉന്മാദവും ആഴത്തിലുള്ള ക്രിയാത്മകതയും മാറി മാറി അദ്ദേഹത്തെ ആക്രമിച്ചു. സ്റ്റാറി നൈറ്റ്‌സ് ആന്റ് എയിറിസ് തുടങ്ങിയ അദ്ദേഹത്തിന്റെ മികച്ചതും പ്രശസ്തവുമായ ചിത്രങ്ങള്‍ പിറന്നത് അവിടെ വച്ചായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍