UPDATES

ഏതാണ് ചരിത്രത്തിന്റെ വഴി? ബെന്‍ ചിത്രങ്ങള്‍ പറയുന്നത് ഏതാണ് ചരിത്രത്തിന്റെ വഴി? ബെന്‍ ചിത്രങ്ങള്‍ പറയുന്നത്

Avatar

സാജു കൊമ്പന്‍

നൗഫല്‍ ഒ. വെള്ളമുണ്ട 

ആരുടേതാണ് ചരിത്രം? ആരൊക്കെയാണ് അതില്‍ ഉള്‍പ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്യുന്നത്? കാലങ്ങളായി ഈ ചോദ്യം ഉയരുന്നുണ്ടെങ്കിലും നടപ്പു രീതികളും അത്ര വ്യത്യസ്തമല്ല; എങ്കിലും ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു; അതനുസരിച്ച് പ്രതിരോധങ്ങള്‍ എവിടെയൊക്കെയോ രൂപം കൊള്ളുകയും ചെയ്യുന്നു. പലരും പല രീതിയിലാണ് അത്തരം പ്രതിഷേധങ്ങള്‍ ഉയര്‍ത്താറ്. അത്തരത്തിലൊന്നാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ബെന്‍ ജെ അന്ത്രയോസിന്റെ ഈയിടെ സമാപിച്ച ‘പുല’ എന്ന ചിത്രപ്രദര്‍ശനം. ഇഫ്ലുവിന് പുറമെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലും ഈ ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു. കേരളത്തിലാടക്കം ചിത്രപ്രദര്‍ശനത്തിന് ഒരുങ്ങുകയാണ് തിരുവനന്തപുരം പുവ്വാര്‍ സ്വദേശിയായ ബെന്‍.
ജാതിചിന്തയുടെ ദുഷിപ്പുകളില്‍പ്പെട്ട് ഞെരുങ്ങിയ കേരളത്തിന്റെ ഇന്നലെകള്‍ മേലാള വര്‍ഗ്ഗത്തിന്റെ ഇംഗിതത്തിനൊത്തുള്ള ചരിത്ര രേഖകളായി ഗവേഷക (?) പഠനങ്ങളില്‍പ്പോലും ഇടം പിടിക്കുന്ന സാഹചര്യത്തിലാണ് ഒറ്റപ്പെട്ട ചില യഥാര്‍ത്ഥ ചരിത്രാവതരണങ്ങളെ കണ്ടെടുക്കാനും അവയ്ക്ക്  ചായം പകരാനും ബെന്‍ തയാറാകുന്നത്. മേലാളന്റെ ആട്ടും തുപ്പിനുമൊപ്പം ഇല്ലാതായിപ്പോയ കീഴ്ജാതിക്കാരന്റെ ജീവിത ഭാവങ്ങള്‍ക്ക് ഈ കലാകാരന്റെ ചിത്രങ്ങള്‍ക്കിടയില്‍ വലിയ ഇടം ലഭിക്കുന്നു. ഒപ്പം കേരളത്തിന്റെ മണ്ണിലേക്ക് വിവിധ മതസംഹിതകളുടെ കടന്നു വരവും അനുബന്ധ സംഭവ വികാസങ്ങളും അവക്കിടയില്‍ ഇന്നും തുടരുന്ന ഉച്ചനീചത്തങ്ങളും ബെന്നിന്റെ ക്യാന്‍വാസുകളില്‍ നിറയുന്നു. അതില്‍ ഉള്ളത് കൂടുതലും ചോദ്യങ്ങളാണ്; എഴുതിവച്ച ചരിത്രത്തെ, കാഴ്ചയെ, അനുഭവത്തെ ചോദ്യം ചെയ്യുന്നവ.

ബെന്‍ ജെ അന്ത്രയോസ്

ബെന്‍ ജെ അന്ത്രയോസിന്റെ പെയിന്റിങ്ങുകള്‍ക്കിടയില്‍ ശ്രദ്ധേയമായ ഒന്നാണ് ‘ശീല’. ജന്മിത്തത്തിന്റെയും ആഢ്യത്വമേല്‍ക്കോയ്മയുടെ അഹന്തയുടെയും ഇടയില്‍പ്പെട്ട് സ്വന്തം ശരീരം മറയ്ക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ട കീഴാള സ്ത്രീകളുടെ തിരിച്ചറിവും അവകാശ സംരക്ഷണത്തിന്റെ മുറവിളിയുയര്‍ത്തി അരനൂറ്റാണ്ടോളം നീണ്ടു നിന്ന അവരുടെ പോരാട്ടങ്ങളും അവ പൗരാവകാശത്തിന്റെ അടിസ്ഥാനശിലകളില്‍ പോലും ഇരിപ്പുറപ്പിച്ച മൗഢ്യ സങ്കല്പങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നതും ഈ ചിത്രത്തില്‍ നിന്നും നാം വായിച്ചെടുക്കുന്നു. ഒപ്പം അവകാശ സംരക്ഷണത്തിന്റെ മുറവിളിയുയര്‍ത്തിയുള്ള ഈ പടപുറപ്പാടിന് പ്രചോദനം പകര്‍ന്ന പ്രൊട്ടസ്റ്റന്റ് വിദേശ മിഷനറിമാരുടെയും മാപ്പിളമാരുടെയും ഇടപെടലും ഈ ചിത്രം വരച്ചുകാട്ടുന്നു. നഗ്‌നമേനിയുടെ സുഖാസ്വാദനം ജാതിയുടെ പിന്‍ബലത്തില്‍ തങ്ങളുടെ കുത്തകയാക്കി വെച്ചിരുന്ന വരേണ്യ വര്‍ഗ്ഗത്തിനു നേരെയുള്ള അസ്ത്രപ്രയോഗമെന്ന നിലയിലും ഈ ചിത്രം ഒട്ടധികം പ്രസക്തിയര്‍ഹിക്കുന്നു.

ശീല

ചരിത്രാവതരണത്തില്‍ പ്രൊജക്റ്റ് ചെയ്യപ്പെടുന്നതാണോ കേരളത്തിന്റെ കേരളത്തിന്റെ യഥാര്‍ത്ഥ മുഖം? നമ്മുടെ ആ കണ്ണടച്ചിരുട്ടാക്കലുകളെ തുറന്നു കാട്ടുകയാണ് ‘കറുപ്പ്. കഥകളിയും ഓണവും വള്ളംകളിയും കേരളമാണെന്ന്‍ ഇന്ന് പരക്കെ പറയുമ്പോഴും സവര്‍ണാധിപത്യത്തിനു കീഴില്‍ അകപ്പെട്ട കീഴാളന്റെ അടിമത്തത്തിനും ബുദ്ധിസത്തിന്റെയും ജൈനമത സങ്കല്പത്തിന്റെയും കടയ്ക്കല്‍ കത്തിവെച്ചു പടുത്തുയര്‍ത്തിയ ബ്രാഹ്മണ മേധാവിത്തത്തിന്റെയും, വരത്തന്മാരായ പോര്‍ട്ടുഗീസ്, ബ്രിട്ടീഷ് സംഘവുമായി കാര്യലാഭത്തിനു വേണ്ടി അവിശുദ്ധ ബന്ധം തീര്‍ത്ത വരേണ്യ വര്‍ഗ്ഗത്തിന്റെ ഹുങ്കിനും മീതെ പടുത്തുയര്‍ത്തിയ മുഖപടങ്ങള്‍ മാത്രമാണവയെന്ന്‍ ഈ ചിത്രം കാഴ്ചക്കാരോട് പറയാതെ പറയുന്നു.

കറുപ്പ്

ജാതീയ ചിന്തകളില്‍ നിന്നും തങ്ങള്‍ മുക്തരാണെന്ന് ബൈബിളുയര്‍ത്തിക്കാട്ടി ഉറക്കെ പ്രഘോഷണം ചെയ്യുന്ന സവര്‍ണ്ണ പാരമ്പര്യ ക്രിസ്ത്യാനികള്‍ക്കു നേരെ വിരല്‍ ചൂണ്ടുകയാണ് ‘ഹോളികാസ്റ്റ്’ എന്ന ചിത്രം. അസഹനീയമായ വേര്‍തിരിവിന്റെ ഭാണ്ഡം പേറാന്‍ കഴിയാഞ്ഞിട്ട് ക്രിസ്തുമതത്തില്‍ അഭയം പ്രാപിച്ചെങ്കിലും വേലി കെട്ടി വേര്‍തിരിച്ചു നിര്‍ത്തിയ സവര്‍ണ്ണ ക്രിസ്ത്യാനികളുടെ പുതു ക്രിസ്ത്യാനികളോടുള്ള മനോഭാവത്തെയും ബ്രാഹ്മണരില്‍ നിന്നും കടംകൊള്ളുകയും എന്നാലിന്നും അവരെക്കാള്‍ ഒരുപടി മുന്നിലെന്നോണം ജാതീയ ചിന്തകള്‍ ഉള്ളില്‍ പേറുകയും ചെയ്യുന്ന സവര്‍ണ്ണ സുറീയാനി ക്രൈസ്തവരുടെ നിലപാടിനെയും സമൂഹ മദ്ധ്യത്തില്‍ ചോദ്യം ചെയ്യുന്നതിനൊപ്പം തങ്ങള്‍ ചെയ്ത പാപത്തിനു സമൂഹമധ്യേ ഏറ്റു പറഞ്ഞു കുമ്പസരിക്കാനുള്ള കുമ്പസാരക്കൂട് ഇവര്‍ക്കായി ഒരുക്കുക കൂടി ചെയ്യുന്നു ഈ ചിത്രം.\

ഹോളികാസ്റ്റ്

അടിമത്തത്തിന്റെ ബന്ധനങ്ങളില്‍ പെട്ട് അസഹനീയതയുടെ നെല്ലിപ്പടി കണ്ട ഒരു ജനത തൊലി നിറവും പിറന്നു വീണ ജാതിയും തീര്‍ത്ത ഈ മതില്‍ കെട്ടുകളില്‍ നിന്നും ബന്ധനത്തിന്റെ കല്ലുമാല പൊട്ടിച്ചെറിഞ്ഞു സവര്‍ണ്ണ മേധാവിത്വത്തിനു നേരെ ഇറങ്ങിത്തിരിച്ച പെരിനാട് സമര സംഭവ വികാസങ്ങളിലേക്ക് തുറന്നു പിടിച്ച കണ്ണാടിയാണ് ‘കല്ല്’ എന്ന ചിത്രം. മോചനത്തിനായുള്ള തങ്ങളുടെ അശ്രാന്തയത്‌നം വിജയം കണ്ടപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതികാര ദാഹം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സവര്‍ണനു നേരെ പ്രകടിപ്പിക്കുന്നതീ ചിത്രം. ഒപ്പം കാലങ്ങളായി അനുഭവിച്ച ദുരിതപര്‍വങ്ങള്‍ക്കിടയില്‍ നിന്നും വിമോചനത്തിനായി അവര്‍ നടത്തിയ പോരാട്ടങ്ങളുടെ നാള്‍വഴികളും ഈ ചിത്രം അടയാളപ്പെടുത്തുന്നു.

കല്ല്

വിവേചനത്തിന്റെയും അകറ്റിനിര്‍ത്തലിന്റെയും അടിയേറ്റ് പിന്നോക്കം പോയ മലബാര്‍ മാപ്പിളമാരുടെ അവകാശപ്പോരാട്ടങ്ങളുടെ ആഖ്യാനമാണ് ‘മലബാറി’ എന്ന ചിത്രം. ഭൂസ്വത്തിനും ധാന്യവിളകളുടെ കയ്യധികാരം നിലനിര്‍ത്തുന്നതിനുമായി വരേണ്യ വര്‍ഗ്ഗത്തിന്റെ ബ്രിട്ടീഷുകാരുമൊത്തുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ നേര്‍ക്കഥകളിലേക്കും ഈ ചിത്രം കാഴ്ചക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. ഒപ്പം അടിച്ചമര്‍ത്തലിന്റെ പഴകിയ സിദ്ധാന്തം തലയില്‍ പേറുന്ന സമകാലിക ബൂര്‍ഷ്വകള്‍ക്കും പരിഷ്‌കാരികള്‍ക്കും നേരെയും ഈ ചിത്രം വിരല്‍ ചൂണ്ടുന്നു.

മലബാറി

നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അവകാശ സംരക്ഷണത്തിനായുള്ള അടിയാള വര്‍ഗ്ഗത്തിന്റെ പോരാട്ടങ്ങളുടെ കൂടെ അവസാനനിമിഷം ചേര്‍ന്നു നിന്ന്, ഇത് തങ്ങള്‍ നേടിക്കൊടുത്ത അവകാശമാണെന്ന് ഗീര്‍വാണം മുഴക്കുന്ന നവ ആദിവാസി, ദളിത് സംരക്ഷകരുടെ മുഖംമൂടി വലിച്ചുകീറുന്ന ചിത്രമാണ് ‘ഇടം’.  കമ്മ്യൂണിസ്‌റ് രാഷ്ട്രീയത്തിന്റെ കപട അടിയാള സ്‌നേഹത്തെയും ഇത് ചോദ്യം ചെയ്യുന്നുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പിനായി സ്വയം വിയര്‍പ്പൊഴുക്കി പോരാടിയ കീഴാളനോട് തങ്ങളുണ്ട് നിങ്ങളുടെ സംരക്ഷണത്തിനെന്ന രൂപേണ അവര്‍ക്കൊപ്പം രക്ഷകര്‍തൃ സ്ഥാനത്ത് നിന്ന് മേലാളന്റെ മൂട് താങ്ങുന്നവരുടെ ഇന്നും തുടരുന്ന ഇരട്ടത്താപ്പിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന ഈ ചിത്രം അത്തരം ചരിത്രമെഴുത്തുകാര്‍ക്കെതിരെയും ശബ്ദമുയര്‍ത്തുന്നു.

ഇടം

വിദ്യാഭ്യാസം ഏതൊരു പൗരന്റെയും ജന്മാവകാശമാണെന്നും ജാതിയുടെ മതില്‍ക്കെട്ടുകള്‍ അത് നേടിയെടുക്കുന്നതിന് തടസ്സമാകരുത് എന്നുമുള്ള സന്ദേശം പകരുന്നതിനൊപ്പം ആധുനിക നവോഥാന നായകനായി വാഴ്ത്തപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അടക്കമുള്ളവരുടെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുക കൂടി ചെയ്യുന്നതാണ് ‘പഞ്ചമി’ എന്ന ചിത്രം. വിദ്യാഭ്യാസം നേടിയെടുക്കുന്നതില്‍ പൗരന്മാര്‍ക്കിടയില്‍ തുല്യാവകാശബോധം നിലനില്‍ക്കുന്നത് പോലും അസഹനീയമായി തോന്നുകയും അത്തരമൊരവസ്ഥ ഒരു നുകത്തിന്റെ രണ്ടു വശങ്ങളിലായി കുതിരയെയും പോത്തിനേയും ഒന്നിച്ചു കെട്ടുന്നതിന് തുല്യമായിരിക്കുമെന്നു അഭിപ്രായപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ നിലപാടിനെതിരെ കയ്യോങ്ങുകയും കീഴാള ജനതയുടെ അക്ഷരാഭ്യാസമെന്ന സ്വപ്നസാക്ഷാത്കാരത്തിനായുള്ള പോരാട്ടങ്ങള്‍ക്കും അയ്യങ്കാളി ഉള്‍പ്പെടെയുള്ളവര്‍ ഈ രംഗത്തു ചെയ്ത മഹത് സേവനങ്ങള്‍ക്കും അടിവരയിടുകയും ചെയ്യുന്നുണ്ടീ ചിത്രം.

പഞ്ചമി

അക്രിലികിലാണ് ബെന്‍ തന്റെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ബെന്‍ ഝാര്‍ഖണ്ഡിലെ സാന്താള്‍ പര്‍ഗാന പ്രദേശങ്ങളിലായി സാന്താള്‍, മാള്‍ട്ടോ ഗോത്ര ജനതയുടെ വിദ്യാലയങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സൗകര്യമൊരുക്കുന്നതടക്കം പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു.

(ഹൈദരാബാദ് ഇഫ്‌ലുവില്‍ എംഎ അറബിക് രണ്ടാ വര്‍ഷ വിദ്യാര്‍ഥിയാണ് നൗഫല്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍