UPDATES

വായിച്ചോ‌

‘തോക്കുകള്‍ക്ക് പകരം മരുന്നുകള്‍ വാങ്ങാം, വെടിയുണ്ടകള്‍ക്ക് പകരം പുസ്തകങ്ങളും’: മോഡിക്ക് പാക് പെണ്‍കുട്ടിയുടെ കത്ത്

‘താങ്കള്‍ക്ക് ഇന്ത്യന്‍ ജനതയുടെ ഹൃദയവായ്പ് ഏറ്റുവാങ്ങാന്‍ സാധിച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത്’

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങളും ഇന്ത്യ-പാക് സമാധാമന ശ്രമങ്ങള്‍ വേണമെന്നാവശ്യപ്പെട്ടും പാക്കിസ്ഥാനിലെ 11-കാരിയുടെ കത്ത്. അഖീദത്ത് നവീദ് എന്ന പെണ്‍കുട്ടിയാണ് മോഡിക്ക് കത്തയച്ചിരിക്കുന്നത്. ജനഹൃദയങ്ങള്‍ കീഴടക്കുക എന്നത് മഹത്തായ ജോലിയാണ്. അഖീദത്തിന്റെ കത്ത് ഇങ്ങനെയാണ്-

‘താങ്കള്‍ക്ക് ഇന്ത്യന്‍ ജനതയുടെ ഹൃദയവായ്പ് ഏറ്റുവാങ്ങാന്‍ സാധിച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമാധാനപരമാക്കുവാനുള്ള നടപടികള്‍ എടുത്താല്‍ താങ്കള്‍ക്ക് ഇനിയും കൂടുതല്‍ ഇന്ത്യാക്കാരുടെയും പാകിസ്ഥാനികളുടെയും ഹൃദയങ്ങളും കീഴടക്കാം. താങ്കള്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സമാധാനത്തിന്റ ഒരു പാലമാകണം. നമ്മള്‍ക്ക് തോക്കുകള്‍ക്ക് പകരം മരുന്നുകള്‍ വാങ്ങാം, വെടിയുണ്ടകള്‍ക്ക് പകരം പുസ്തകങ്ങള്‍ വാങ്ങാം’

ഇങ്ങനെ പോകുന്നു അഖീദത്തിന്റെ കത്തിലെ വരികള്‍. രണ്ട് പേജുള്ള കത്ത് പാക് മാധ്യമങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമാധാനപരമാകുവാനുള്ള നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് അഖീദത്ത് മുമ്പ് സുഷമാ സ്വരാജിനും കത്ത് അയച്ചിരുന്നു.

അഖീദത്തിന്റെ കത്ത്

കൂടുതല്‍ വായനയ്ക്ക്- https://goo.gl/cf7voF

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍