UPDATES

2025-ല്‍ പാകിസ്താന്‍ ഏറ്റവും വലിയ അഞ്ചാമത്തെ ആണവ രാജ്യമാകും

അഴിമുഖം പ്രതിനിധി

2025 ഓടെ പാകിസ്താന്‍ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വലിയ ആണവ രാജ്യമാകുമെന്ന് റിപ്പോര്‍ട്ട്. 110-130 വരെ ആണവായുധങ്ങള്‍ പാകിസ്താന്റെ പക്കലുണ്ട്. നാലുവര്‍ഷം മുമ്പ് ഇത് 90 മുതല്‍ 110 വരെയായിരുന്നു. 2025 ഓടെ പാകിസ്താന്റെ ആണവായുധ ശേഖരം 220 മുതല്‍ 250 വരെയാകുമെന്ന് അവരുടെ കഴിഞ്ഞ 20 വര്‍ഷത്തെ വളര്‍ച്ച വിലയിരുത്തി വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നു. പ്രതിരോധ രംഗത്തെ അമേരിക്കയിലെ ഒരു ബൗദ്ധിക കേന്ദ്രമാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ഓടെ അമേരിക്കയ്ക്ക് 60 മുതല്‍ 80 വരെ ആണവായുധങ്ങള്‍ ഉണ്ടാകുമെന്ന് അമേരിക്കയുടെ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി പ്രവചിച്ചിരുന്നു. എന്നാല്‍ 2006-2007 കാലഘട്ടത്തില്‍ തന്നെ പാകിസ്താന്‍ ഇത്രയും ആണവായുധങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞിരുന്നു. എത്ര ആണവായുധ വാഹക മിസൈലുകള്‍ അവര്‍ വിന്യസിക്കാന്‍ ഒരുങ്ങുന്നുവെന്നതിനും ഇന്ത്യയുടെ ആണവ ആയുധങ്ങളുടെ എണ്ണത്തിലെ വളര്‍ച്ചയുമാകും പാകിസ്താന്റെ ആണവ ആയുധ എണ്ണത്തെ തീരുമാനിക്കുന്ന രണ്ട് ഘടകങ്ങള്‍ എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍