UPDATES

രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കാന്‍ പാക് പ്രധാനമന്ത്രിയുടെ ആഹ്വാനം

അഴിമുഖം പ്രതിനിധി

അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രതിരോധത്തിനായി തയ്യാറെടുക്കാന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ഏതു സാഹചര്യവും നേരിടാന്‍ പാകിസ്താന്‍ തയ്യാറാണെന്നും പാക് റേഡിയോയില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത് എന്നാല്‍ ഇത് തങ്ങളുടെ ബലഹീനതായായി കാണരുതെന്നും നവാസ് ഷെരീഫ് പറയുന്നു.

അതേസമയം ഇന്ത്യയുടെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ രണ്ടു പാക് ,സൈനികര്‍ കൊല്ലപ്പെട്ടതായി പാക് മാധ്യമമായ ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഇന്ത്യയുടെ ആക്രമണവുമെന്നും എന്നാല്‍ പാക് സൈന്യം ശക്തമായ തിരിച്ചടി നല്‍കിയെന്നും പത്രം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍