പാകിസ്ഥാന് സൂപ്പര്‍ ലീഗ് മത്സരത്തിന്റെ ടിക്കറ്റിനായി ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് സമീപമായിരുന്നു അമീന് ഹഫീസിന്റെ നൃത്ത പ്രകടനം.
പാകിസ്ഥാനിലെ പ്രമുഖ വാര്‍ത്താചാനലായ ജിയോ ന്യൂസിന്റെ റിപ്പോട്ടര്‍ അമീന് ഹഫീസ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് റിപ്പോട്ടിംഗിനിടയിലെ നൃത്തത്തിലൂടെയാണ്. പാകിസ്ഥാന് സൂപ്പര്‍ ലീഗ് മത്സരത്തിന്റെ ടിക്കറ്റിനായി ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് സമീപമായിരുന്നു അമീന് ഹഫീസിന്റെ നൃത്ത പ്രകടനം. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കൊപ്പം കൂടിയാണ് അമീന് ഹഫീസും ഡാന്‍സ് തുടങ്ങിയത്.
8000 രൂപയുടെ ഏറ്റവും കൂടിയ ടിക്കറ്റ് മാത്രമേ ഉള്ളൂ എന്നാണ് സംഘാടകര്‍ പറയുന്നത്. 500രൂപയുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് കഴിഞ്ഞതായി അറിയിച്ചിരുന്നു. 500 രൂപയുടെ ടിക്കറ്റ് കിട്ടുന്നില്ല എന്ന പ്രശ്നത്തെ നര്‍മ്മബോധത്തോടെയും പരിഹാസത്തോടെയും രസകരമായി കൈകാര്യം ചെയ്യുകയാണ് അമീന് ഹഫീസ്. പഞ്ചാബ് പ്രവിശ്യയിലെ പലയിടങ്ങളില്‍ നിന്നായി എത്തിയ ആളുകള്‍ മണിക്കൂറുകളായി ക്യൂ നില്‍ക്കുകയാണ്. ടിക്കറ്റ് കിട്ടുമോ എന്ന ആശങ്കയില്‍ നില്‍ക്കുന്നവരേയും ഹഫീസിന്റെ നൃത്തം സന്തോഷിപ്പിക്കുന്നുണ്ട്.
വീഡിയോ കാണാം:
Amin Hafeez's finals ticket reporting is gold. pic.twitter.com/hoC2frJJiu
— Ali. (@iPakistani10) March 2, 2017