UPDATES

വിദേശം

നവാസ് ഷെരീഫിനെ പാക് സുപ്രീംകോടതി അയോഗ്യനാക്കി

ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാനാവാതെ നവാസ് അധികാരത്തില്‍ നിന്ന് പുറത്താവുന്നത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കി. പനാമ പേപ്പേര്‍സില്‍ പരാമര്‍ശിക്കുന്ന വിദേശത്തെ അനധികൃത സ്വത്ത്, നിക്ഷേങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സുപ്രീംകോടതി ഉത്തരവ്. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാനാവാതെ നവാസ് അധികാരത്തില്‍ നിന്ന് പുറത്താവുന്നത്. അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ ആരെയാണ് നവാസ് ഷെരീഫിന് പകരക്കാരനായി പാകിസ്ഥാന്‍ മുസ്ലീംലീഗ് – നവാസ് (പിഎംഎല്‍എന്‍) കണ്ടെത്താന്‍ പോകുന്നത് എന്ന് വ്യക്തമല്ലെന്ന് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണ്‍ പറയുന്നു. 2018ലാണ് പാകിസ്ഥാനില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ഷെരീഫിന് പുറമെ ധനകാര്യ മന്ത്രി ഇഷാഖ് ദറിനേയും കോടതി അയോഗ്യരാക്കി.

ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിന്റേതാണ് ഉത്തരവ്. ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം (ജെഐടി) ആണ് ഷെരീഫിനെതിരായ കേസ് അന്വേഷിച്ചത്. ഷെരീഫിന്റേയും കുടുംബത്തിന്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളാണ് ജെഐടി അന്വേഷിച്ചത്. നവാസ് ഷെരീഫിന്റെ മക്കളായ മറിയം നവാസ്, ഹസന്‍ നവാസ്, ഹുസൈന്‍ നവാസ്, മറിയത്തിന്റെ ഭര്‍ത്താവ് സഫ്ദര്‍ തുടങ്ങിയവര്‍ക്കെതിരെയും കേസുണ്ട്. അതേസമയം പാര്‍ലമെന്റില്‍ ആര് നേതാവായാലും പാര്‍ട്ടിയെ തുടര്‍ന്നും നയിക്കുക നവാസ് ഷെരീഫ് തന്നെ ആയിരിക്കുമെന്നും പ്രതിസന്ധികള്‍ തരണം ചെയ്യുമെന്നുമാണ് പിഎംഎല്‍എന്‍ നേതാക്കളുടെ പ്രതികരണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍