UPDATES

വിദേശം

പൈന്‍ മരക്കാടിനെ ഇന്ത്യ ബോംബിട്ട് നശിപ്പിച്ചതായി പാകിസ്താന്‍; യുഎന്നില്‍ പരിസ്ഥിതി നശീകരണത്തിന് പരാതി നല്‍കാന്‍ ആലോചന

റിസര്‍വ് ഫോറസ്റ്റ് മേഖലയിലാണ് ഇന്ത്യ ആക്രമണം നടത്തിയത് എന്നും ഇത് പരിസ്ഥിതിയെ ആക്രമിക്കുന്ന ഭീകരപ്രവര്‍ത്തനമാണ് എന്നും പാകിസ്താന്‍ കാലാവസ്ഥാ വ്യതിയാന മന്ത്രി മാലിക് അമീന്‍ അസ്ലം ആരോപിച്ചു.

പൈന്‍മരക്കാടിനെ ഇന്ത്യ ബോംബിട്ട് നശിപ്പിച്ചതായി ആരോപിച്ച് ഇന്ത്യക്കെതിരെ ‘പരിസ്ഥിതി നശീകരണ തീവ്രവാദ’ത്തിന്റെ പേരില്‍ ഐക്യരാഷ്ട സഭയെ സമീപിക്കാന്‍ പാകിസ്താന്‍ ആലോചിക്കുന്നു. ഫെബ്രുവരി 25ന് പുലര്‍ച്ച ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ജയ്ഷ് ഇ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര ക്യാമ്പ് തര്‍ക്കാന്‍ കഴിഞ്ഞതായി ഇന്ത്യ അറിയിച്ചിരുന്നു. അതേസമയം ഇന്ത്യയുടെ ബോംബ് വീണ് കുറച്ച് പൈന്‍ മരങ്ങള്‍ നശിച്ചുപോയതല്ലാതെ ഒരാളും മരിച്ചിട്ടില്ല എന്നാണ് പാകിസ്താന്റെ വാദം.

റിസര്‍വ് ഫോറസ്റ്റ് മേഖലയിലാണ് ഇന്ത്യ ആക്രമണം നടത്തിയത് എന്നും ഇത് പരിസ്ഥിതിയെ ആക്രമിക്കുന്ന ഭീകരപ്രവര്‍ത്തനമാണ് എന്നും പാകിസ്താന്‍ കാലാവസ്ഥാ വ്യതിയാന മന്ത്രി മാലിക് അമീന്‍ അസ്ലം ആരോപിച്ചു. നിരവധി പൈന്‍ മരങ്ങള്‍ നശിച്ചതായും വലിയ പരിസ്ഥിതി നാശമുണ്ടായന്നും പാക് മന്ത്രി പറഞ്ഞു. പരിസ്ഥിതി നാശത്തിന്റെ തോത് തിട്ടപ്പെടുത്തിയതിന് ശേഷം പരാതിയുമായി യുഎന്നിനേയും മറ്റ് അന്താരാഷ്ട്ര ഫോറങ്ങളേയും സമീപിക്കാനാണ് ആലോചന എന്നാണ് പാക് മന്ത്രി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

ബോംബ് വീണതായി കരുതപ്പെടുന്ന ഗ്രാമം സന്ദര്‍ശിച്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ പൈന്‍ മരങ്ങള്‍ നശിച്ചതായും കുഴി രൂപപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് മാത്രമാണ് പരിക്കേറ്റതെന്നും ആരും തന്നെ മരിച്ചിട്ടില്ലെന്നുമാണ് ഗ്രാമവാസികളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ റോയിട്ടേഴ്‌സിന് ലഭ്യമായ വിവരം. മുന്നൂറിനടുത്ത് ഭീകരരെ വധിച്ചു എന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തിരുന്നത്. ഇവിടെയുണ്ടായിരുന്ന ജയ്ഷ് ഇ മുഹമ്മദ് ക്യാമ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പെ മാറ്റിയിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

വായനയ്ക്ക്: https://in.reuters.com/article/india-kashmir-pakistan-environment/pakistan-to-lodge-un-complaint-against-india-for-eco-terrorism-forest-bombing-idINKCN1QI4FN?fbclid=IwAR2a46mSx6ysTwUO8YRW3v5r-4Syr1sUgBI4IF5A_c-9A6LzKOgPdz2tjwQ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍