UPDATES

വിദേശം

മതനിന്ദ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചശേഷം കുറ്റവിമുക്തയായ ക്രിസ്ത്യന്‍ സ്ത്രീ പാകിസ്താന്‍ വിട്ടു

കഴിഞ്ഞ ഒക്ടോബറിലാണ് ആസിയബിബിയെ പാക് സുപ്രീം കോടതി വെറുതെ വിട്ടത്

ഇസ്ലാം മതത്തെ അപകീര്‍ത്തിപെടുത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്ത ക്രിസ്ത്യന്‍ യുവതി പാകിസ്താന്‍ വിട്ടു. ആസിയ ബിബി എന്ന ക്രിസ്ത്യന്‍ സ്ത്രീയാണ് പാകിസ്താന്‍ വിട്ടതെന്ന് ഔദ്യോഗികമായി സ്ഥീരികരിച്ചത്. ഇവരുടെ വധ ശിക്ഷ റദ്ദാക്കിയതിനെതിരെ പാകിസ്താന്‍ യാഥാസ്തിക തീവ്രവാദ സംഘടനകള്‍ വലിയ കലാപം ഉണ്ടാക്കിയിരുന്നു. വെറുത വിട്ട പാകിസ്താന്‍ സുപ്രീം കോടതി ജഡ്ജിക്കെതിരെയും ഭീഷണിയുണ്ടായിരുന്നു.

അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തിനിടെ പ്രവാചകനെ അപകീര്‍ത്തിപെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. ഇതേ തുടര്‍ന്ന് പാകിസ്താനിലെ മതനിന്ദ നിയമ പ്രകാരം ഇവരെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2010 ലായിരുന്നു ഇത്. വധശിക്ഷയ്‌ക്കെതിരെ ലോക വ്യാപകമായി പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം പാകിസ്താന്‍ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി ഇവരെ വെറുതെ വിട്ടു. ഇതിനെതിരെ വലിയ കലാപമാണ് പാകിസ്താനില്‍ ഉണ്ടായത്. ആദ്യം ഉത്തരവിനെ സ്വാഗതം ചെയ്ത പാകിസ്താന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ പിന്നീട് നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയും ചെയ്തു.

സ്വതന്ത്രയായെങ്കിലും ഇവര്‍ക്കെതിരെ വിവിധ ഗ്രൂപ്പുകള്‍ വധ ഭീഷണി ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ രഹസ്യമായ സ്ഥലത്താണ് ഇവരെ പാര്‍പ്പിച്ചിരുന്നത്.ആസിയ നൂറിന്‍ എന്ന ആസിയബിബിയുടെ ബന്ധുക്കള്‍ കനാഡയിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അവര്‍ എന്നാണ് പാകിസ്താന്‍ വിട്ടതെന്നോ എങ്ങോട്ടേക്കാണോ പോയതെന്നോ ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.

Read More: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍