UPDATES

വീഡിയോ

പുൽവാമയ്ക്ക് പ്രതികാരമായി പാകിസ്ഥാൻ ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ് മല്ലൂസ് ഹാക്ക് ചെയ്തോ? സത്യം ഇതാണ്/ വീഡിയോ

ഭീകരാക്രമണത്തിൽ പ്രതികരണമായാണ് ഹാക്കിങ്ങ് എന്നതരത്തിലാണ് യു ടൂബിൽ വീഡിയോ പ്രചരിക്കുന്നത്.

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് മലയാളികൾ ഹാക്ക് ചെയതെന്ന് തരത്തിൽ വീഡിയോ പ്രചരിക്കുന്നു. ഭീകരാക്രമണത്തിൽ പ്രതികരണമായാണ് ഹാക്കിങ്ങ് എന്നതരത്തിലാണ് യു ടൂബിൽ വീഡിയോ പ്രചരിക്കുന്നത്.

എന്നാൽ, തെറ്റായ റിപ്പോർട്ടാണ് ഹാക്കിങ്ങിന്റെ പേരിൽ പ്രചരിക്കുന്നത്. 2016ലെ റിപ്പോർട്ടാണ് പുതിയ സാഹചര്യത്തിൽ പുതിയ ടാഗും മറ്റുമായി വീണ്ടും പ്രചരിപ്പിക്കുകയായിരുന്നു. യു ടൂബിന്റെ അപ്ലോഡിങ്ങ് തീയ്യതി ഉൾപ്പെടെ പഴയതുതന്നെയാണ്. 2016 ഡിസംബറിൽ കേരളത്തിലെ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകൾ പാക്ക് ഹാക്കർമാർ തകർത്തതിന് പിറകെയാണ് മലയാളി ഹാക്കർമാരായ സൈബർ സോൾജ്യേഴ്സ് പാക്ക് ഇലക്ഷൻ കമ്മീഷന്റെ സൈറ്റ് ഹാക്ക് ചെയ്തത്. ഇതിന് പുറമെ സില്‍ക്കോട്ട് എയർപോര്‍ട്ട് വൈബ് സൈറ്റും ഇവർ‌ ആക്രമിച്ചിരുന്നു.

മലയാളം സിനിമയിലെ ട്രോൾ ചിത്രമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ കമ്മീഷമന്റെ സൈറ്റ് ഹാക്ക് ചെയ്തത്. ഇതിന് പുറമെ സില്‍ക്കോട്ട് എയർപോര്‍ട്ട് വൈബ് സൈറ്റും ഇവർ‌ ആക്രമിച്ചിരുന്നു. മലയാളം സിനിമയിലെ ട്രോൾ ചിത്രമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് തകരാറിലാക്കിക്കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്തത്. ഈ ഹാക്കിങ്ങ് സംബന്ധിച്ച റിപ്പോർട്ടാണ് ഇപ്പോർ വീണ്ടും പ്രചരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍