UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ലിയാഖത് ഖാന്‍ കൊല്ലപ്പെടുന്നു, ചൈന അണ്വായുധ പരീക്ഷണം നടത്തുന്നു

Avatar

1951 ഒക്ടോബര്‍ 16
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത് അലി ഖാന്‍ കൊല്ലപ്പെടുന്നു

പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ 1951 ഒക്ടോബര്‍ 16 ന് വധിക്കപ്പെട്ടു. റാവല്‍പിണ്ടിയിലെ കമ്പനി ബാഗില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് സാദ് അക്ബര്‍ ബാബ്‌റാക് എന്നയാള്‍ രണ്ടു തവണ വെടിയുതിര്‍ക്കുക്കയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു.

ബാബ്‌റാകിനെ സംഭവത്ത് സ്ഥലത്ത് വച്ചുതന്നെ സുരക്ഷാഭടന്മാര്‍ വെടിവച്ചു വീ ഴ്ത്തി. പിന്നീട് നടന്ന അന്വേഷണത്തില്‍ ബാബ്‌റാക് വെറുമൊരു വാടകക്കൊല യാളി  മാത്രമായിരുന്നുവെന്നാണ് കണ്ടെത്തിയത്.

കിഴക്കന്‍ പാക്കിസ്ഥാനിലെ കര്‍ണാലില്‍ ജനിച്ച ലിയാഖത് ഖാനെ രാജ്യം ഷഹീദ്-ഇ-മില്ലത് ബഹുമതി നല്‍കി ആദരിച്ചു. അദ്ദേഹം വെടിയേറ്റുവീണ സ്ഥലം പിന്നീട് ലിയാഖാത് ബാഗ് എന്നറിയപ്പെട്ടു. യാദൃശ്ചികമെന്ന് പറയട്ടെ, പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ 2007 ല്‍ വെടിയേറ്റു കൊല്ലപ്പെടുന്നത് ലിയാഖത് ബാഗില്‍വച്ചാണ്.

1964 ഒക്ടോബര്‍ 16
ചൈനുടെ അണ്വായുധ പരീക്ഷണം

ചൈന തങ്ങളുടെ ആദ്യത്തെ ആണ്വായുധ പരീക്ഷണം നടത്തുന്നത് 1964 ഒകടോബര്‍ 16 നാണ്. അതോടെ അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും ബ്രിട്ടനും ഫ്രാന്‍സി നും ശേഷം അണ്വായുധ ശക്തിയാകുന്ന അഞ്ചാമത്തെ രാജ്യമായി ചൈനയും മാറി. 59-6 എന്നായിരുന്നു ചൈനയുടെ അണ്വായുധപരീക്ഷണത്തിന്റെ രഹസ്യനാമം.

പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാന്‍ പ്രവിശ്യയിലെ ഗൂബി മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ലോപ് നുര്‍ കേന്ദ്രത്തില്‍ വച്ചായിരുന്നു അണ്വായുധ പരീക്ഷണം സംഘടിപ്പിച്ചത്. ഉള്‍വലിഞ്ഞുപൊട്ടുന്ന തരം അണ്വായുധങ്ങളാണ് ഈ പരീക്ഷണ ത്തില്‍ ചൈന ഉപയോഗിച്ചത്. മൊത്തം 45 പരീക്ഷണങ്ങള്‍ അന്നു നടത്തി. ഇതില്‍ 23 എണ്ണം അന്തരീക്ഷത്തിലും ബാക്കി ഭൂമിക്കടിയിലുമായിട്ടായിരുന്നു. 

അണ്വായുധ പരീക്ഷണത്തിന് മൂന്നുവര്‍ഷത്തിനുശേഷം, 1967 ജൂണ്‍ 17 ന് ചൈന ഹൈഡ്രജന്‍ ബോംബ് ആദ്യമായി പരീക്ഷിച്ചു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍