UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക്കിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവം; മറുപടി ഉടന്‍ എന്ന് ഇന്ത്യ

22 സിഖ് റജിമെന്റിലെ പരംജിത് സിങ്, ബിഎസ്എഫ് 200 ബറ്റാലിയനിലെ പ്രേം സാഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്

പാക്കിസ്ഥാന്‍ സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ അനുയോജ്യമായ മറുപടി ഉടന്‍ ഉണ്ടാകുമെന്ന് ഇന്ത്യ. 22 സിഖ് റജിമെന്റിലെ പരംജിത് സിങ്, ബിഎസ്എഫ് 200 ബറ്റാലിയനിലെ പ്രേം സാഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ ജമ്മുകാശ്മീരിലെ അതിര്‍ത്തി പോസ്റ്റുകളിലേക്ക് നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

പാക് നടപടിയെ പ്രാകൃതം എന്നു വിശേഷിപ്പിച്ച മന്ത്രി അരുണ്‍ ജെയ്റ്റ്ലി സൈന്യത്തിന് മേല്‍ രാജ്യത്തിന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി.

പഞ്ചാബിലെ ടാന്‍ ടാരന്‍ ജില്ലക്കാരനാണ് 42 വയസ്സുള്ള പരംജിത് സിങ്. പ്രേം സാഗര്‍ ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലക്കാരനാണ്.

പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റിലേക്ക് പാക്കിസ്ഥാന്‍ മോര്‍ട്ടറുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു എന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ വടക്കന്‍ കമാണ്ടന്‍റ് പറഞ്ഞു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

സൈനികരും തീവ്രവാദികളും അടങ്ങിയ പത്തു പേരുള്ള ബോര്‍ഡര്‍ പെട്രോളിംഗ് സംഘമാണ് ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്.

സ്ഥിതിഗതികള്‍ വിലയിരുത്താനായി സൈനിക മേധാവി ബിപിന്‍ റാവത്ത് ശ്രീനഗറില്‍ എത്തി. ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും അതിര്‍ത്തിയിലെ സംഘര്‍ഷം വിലയിരുത്തുകയും ചെയ്തു.

അതേ സമയം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more at: http://www.mathrubhumi.com/news/india/ceasefire-violation-by-pak-india-retaliates-1.1908856

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍