UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താന്‍ ഇന്ത്യയ്ക്ക് എതിരെ എഫ് 16 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചേക്കാമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍

അഴിമുഖം പ്രതിനിധി

അമേരിക്ക പാകിസ്താന് നല്‍കുന്ന എഫ് 16 വിമാനങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍. എട്ട് എഫ് 16 യുദ്ധ വിമാനങ്ങള്‍ കൈമാറാനുള്ള ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ അവര്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. തീരുമാനം പുനപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് അമേരിക്ക എഫ് 16 വിമാനങ്ങള്‍ പാകിസ്താന് നല്‍കുന്നത്. എന്നാല്‍ ഈ ആവശ്യത്തിനായിരിക്കില്ല പാകിസ്താന്‍ ഇന്ത്യയ്ക്ക് എതിരെ വിമാനം ഉപയോഗിക്കുകയെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആശങ്കപ്പെടുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലെ സംഘര്‍ഷം കുറയാതെ നില്‍ക്കുന്നതിനാല്‍ ഒടുവില്‍ പാകിസ്താന്‍ ഈ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് എതിരെ ഉപയോഗിച്ചേക്കാം. കൂടാതെ മറ്റു പ്രാദേശിക ശക്തികള്‍ക്ക് എതിരെയും ഇത് ഉപയോഗിച്ചേക്കാമെന്നും അവര്‍ ആശങ്കപ്പെടുന്നു.

700 മില്ല്യണ്‍ ഡോളറിനാണ് എട്ട് എഫ് 16 വിമാനങ്ങള്‍ പാകിസ്താന് ലഭിക്കുന്നത്. ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തെ യുഎസ് സെനറ്റ് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍