UPDATES

എഡിറ്റര്‍

കവര്‍ പേജില്‍ പാക് ജനറലിന്റെ കരണത്ത് അടികിട്ടിയ ചിത്രം; പാക്കിസ്ഥാന്‍ ഇന്ത്യ ടുഡേ വെബ്‌സൈറ്റ് നിരോധിക്കും

Avatar

ഇന്ത്യ ടുഡേ വെബ്‌സൈറ്റ് രാജ്യത്തിനകത്ത് ഔദ്യോഗികമായി നിരോധിക്കാന്‍ ഒരുങ്ങുകയാണ് പാകിസ്ഥാന്‍. ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ വെബ്‌സൈറ്റ് നിരോധനവുമായി മുന്നോട്ട് വരുന്നത്. പാക് ജനറല്‍ റഹീല്‍ ശരീഫിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ആദ്യ നിരോധനം നടപ്പിലാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്ന് പറഞ്ഞു പാക്കിസ്ഥാന്‍ തന്നെ അതില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും നിരോധനുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് സര്‍ക്കാര്‍.

ഇന്ത്യ ടുഡേയുടെ കവര്‍ പേജാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരിക്കുന്നത്. റഹീല്‍ ശരീഫിന്റെ കരണത്ത് അടി കിട്ടി പതിഞ്ഞ കൈപ്പത്തിയുടെ ചിത്രമായിരുന്നു മാസികയുടെ മുഖചിത്രമായി വന്നത്. തീവ്രവാദത്തോടുള്ള പാകിസ്താന്റെ നിലപാടുകളെ കൃത്യമായി എതിര്‍ക്കാനും ഇന്ത്യ ടുഡേ മടി കാണിച്ചിരുന്നില്ല.

പാക് സര്‍ക്കാരിന്റെ ‘പാകിസ്ഥാന്‍ ഇന്റര്‍നെറ്റ് സംവിധാനം’ ഉപയോഗിച്ചാണ് രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ വെബ്‌സൈറ്റുകള്‍ നിരോധിക്കാനോ തടയാനോ പ്രയാസമില്ല. ഇന്ത്യയെക്കാളും മികച്ച ബ്ലോഗിങ് സംവിധാനങ്ങളുണ്ടെങ്കിലും വിപിഎന്‍, പ്രോക്‌സി സെര്‍വറുകള്‍, ടോര്‍ ബ്രൗസറുകള്‍ എന്നിവയുടെ സഹായത്തോടെ ബ്ലോക്കു ചെയ്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/qV5yIK

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍