UPDATES

ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാന്‍

വേണ്ടി വന്നാല്‍ ആണവായുധം ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍ മടിക്കില്ല എന്ന്പാകിസ്താന്‍പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്.പാകിസ്താനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ബലൂച് വിഘടനവാദികളേയും തെഹ്രിക് ഈ താലിബാന്‍ പാകിസ്ഥാന്‍ എന്നീ ഭീകരസംഘടനകളേയും ഇന്ത്യ സഹായിക്കുന്നു എന്നതിന് തെളിവുകള്‍ കൈവശമുണ്ട് എന്ന ആരോപണവും പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഉന്നയിച്ചു.

ആണവായുധങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല അവ ആക്രമണം തടുക്കാന്‍ കൂടി ഉള്ളതാണ് എന്നും ഖ്വാജാ ആസിഫ് പറഞ്ഞു. റഷ്യയില്‍ ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പാകിസ്താന്‍ പ്രതിരോധമന്ത്രി ഇത്തരം വിവാദപരമായ പ്രസ്താവനയ്ക്കു മുതിര്‍ന്നത്.സമാനമായ ഒരു പ്രസ്താവന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും നടത്തിയിരുന്നു.  പാകിസ്താന്‍ ആണവായുധങ്ങള്‍ ഉണ്ടാകിയിരിക്കുനത് വിശേഷദിവസമായ ഷാബ്-ഈ-ബാരാത്തിനു ഉപയോഗിക്കാനല്ല എന്നായിരുന്നു അത്.     

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍