UPDATES

ന്യൂസ് അപ്ഡേറ്റ്സ്

217 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന്‍ വിട്ടയച്ചു

ഡിസംബര്‍ 25-ന് പാക്കിസ്താന്‍ 220 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയ്ച്ചിരുന്നു

നയന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തടവിലായിരുന്ന 217 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന്‍ വിട്ടയച്ചു. ഡിസംബര്‍ 25-ന് പാക്കിസ്താന്‍ 220 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയ്ച്ചിരുന്നു. അന്തരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയതെന്ന് കറാച്ചിയിലെ മാലിര്‍ ജയില്‍ സൂപ്രണ്ട് ഹസന്‍ സെഹ്‌തോ അറിയിച്ചു. 110 മത്സ്യത്തൊഴിലാളികള്‍ കൂടി പാക് ജയിലാണെന്ന് ഹസന്‍ സെഹ്‌തോ പറഞ്ഞു.

വിട്ടയച്ച മത്സ്യതൊഴിലാളികള്‍ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി. 218 പേരെ വിട്ടയ്ക്കാനായിരുന്നു പാക്കിസ്ഥാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ ജീവ ഭഗ്‌വാന്‍(37) എന്നയാള്‍ മരിച്ചതിനാല്‍ 217 പേരെ വിട്ടയ്‌ച്ചൊള്ളൂ. ജനുവരി നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ജീവ ഭഗ്‌വാന്‍ മരിച്ചത്.

മാലിര്‍ ജയിലില്‍ കഴിയുന്ന നൂറിലേറെ മത്സ്യത്തൊഴിലാളികളുടെ ഇന്ത്യന്‍ പൗരത്വം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടില്ല. പൗരത്വം സ്ഥിരീകരിച്ചാല്‍ ഇവരുടെ മോചനത്തിനും തീരുമാനമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍