UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്ത്: കളിയിലെ ജീവിതപാഠങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും ഇതറിയാം. കഴിഞ്ഞ ആറ് വര്‍ഷമായി പാകിസ്ഥാന്‍ ക്രിക്കറ്റ് സംഘം അജ്ഞാതവാസം പോലൊരാവസ്ഥയിലായിരുന്നു. ലാഹോറില്‍ ശ്രീലങ്കന്‍ കളിക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം യുഎഇ ആയിരുന്നു അവരുടെ സ്വന്തം മൈതാനം. നാട്ടില്‍ കളിക്കാന്‍ കഴിയാത്തതിന്റെ കുഴപ്പങ്ങള്‍ പലര്‍ക്കും മനസിലാകില്ല – അത് കളിക്കാരുടെ മാനസിക വ്യഥകളും ഒഴിഞ്ഞ ഇരിപ്പിടങ്ങളെ സാക്ഷിയാക്കി കളിക്കേണ്ടി വരുന്നതും മാത്രമല്ല, വസീം ആക്രവും മിസ്ബ ഉള്‍ ഹഖും പറഞ്ഞതുപോലെ അന്താരാഷ്ട്ര മത്സരങ്ങളുടെ അഭാവം പുതിയ തലമുറ കളിക്കാര്‍ ഉണ്ടാകുന്നതിന് വലിയ വിഘാതവുമാകുന്നു. ഈ പശ്ചാത്തലത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരായുള്ള പാകിസ്ഥാന്റെ ഉയര്‍ച്ച ഒരു വമ്പന്‍ നേട്ടമാണ്.

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാന്‍ പൊളിഞ്ഞു പാളീസായാല്‍ അതിലത്ഭുതമില്ല. പ്രായമായ മുതിര്‍ന്ന കളിക്കാര്‍, അനുഭവ സമ്പത്തില്ലാത്ത ബൌളിംഗ് ആക്രമണ നിര, ഏഷ്യയ്ക്ക് പുറത്ത് വിലമതിക്കാത്ത ബാറ്റിംഗ് നിര എന്നിങ്ങനെ നൂറുകൂട്ടം പോരായ്മകള്‍. എങ്കിലും അവര്‍ ഇംഗ്ലണ്ടില്‍ തിളങ്ങി. ലോര്‍ഡ്സിലെ മികച്ച വിജയത്തോടെ തുടങ്ങിയ അവര്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ പരാജയത്തിലേക്ക് എളുപ്പം വീണു. ആ നാണം കേട്ട തോല്‍വിയില്‍ നിന്നും ഇപ്പോഴത്തെ പാകിസ്ഥാന്‍ സംഘം ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷേ മിസ്ബായുടെ സംഘം ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിക്കൊണ്ട് അസാധ്യമായ തിരിച്ചുവരവ് നടത്തി. “യു എ യില്‍ കളിക്കുക വളരെ എളുപ്പമാണെന്ന് പലരും കരുതുന്നു. എന്റെ അമ്മയെ, സഹോദരിയെ ഞാന്‍ കൊല്ലത്തിലൊരിക്കലാണ് കാണുന്നത്. ഇതുകാരണം എന്റെ ചില സുഹൃത്തുക്കളെയൊക്കെ മൂന്നും നാലും കൊല്ലം കൂടുമ്പോഴാണ് കാണുക. പാകിസ്ഥാനില്‍ നിന്നും അകന്ന് എല്ലാ കളിയും കളിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ക്രിക്കറ്റിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നതിനെക്കാള്‍ വലിയ സന്തോഷമില്ല.” ടീമിനെ വിജയത്തിലേക്ക് നയിച്ച മിസ്ബാ പറഞ്ഞു.

പലായനത്തില്‍ നിന്നും വിജയോന്‍മാദത്തിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല, ഒട്ടും നിസാരവുമായിരുന്നില്ല. അത് തുടരുക. നിരാശയുടെ കാലങ്ങള്‍ അകലങ്ങളിലേക്ക് നീളുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍