UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോ ഉദ്യോഗസ്ഥൻ പിടിയിലെന്ന് പാകിസ്ഥാന്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി റോ (റിസർച്ച്​ ആൻഡ്​ അനാലിസിസ്​ വിംഗ്​) ഉദ്യോഗസ്ഥൻ തങ്ങളുടെ പിടിയില്‍ എന്ന് പാകിസ്ഥാന്‍. കൽ യാദവ്​ ഭൂഷൺ എന്നയാളാണ്​ പിടിയിലായതെന്ന്​ ബലൂചിസ്​താൻ ആഭ്യന്തരമന്ത്രി മിർ സർഫറാസ്​ ബുഗ്​തി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ നാവികസേനയിലെ കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനായ കൽയാദവ്​ ഭൂഷൺ ‘റോ’ക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നെന്നും  മിർ സർഫറാസ്​ ബുഗ്​തി പറഞ്ഞു. ബലൂചിസ്​താനിലെ വിഘടന വാദികളുമായും  തീവ്രവാദികളുമായും കൽയാദവ്​ ഭൂഷൺ ബന്ധപ്പെട്ടതിന്​ തെളിവുകളുണ്ടെന്നും ബുഗ്​തി ആരോപിച്ചിരുന്നു. റോ ഉദ്യോഗസ്ഥന്‍ അനധികൃതമായി രാജ്യത്ത്‌ കടന്നതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി വിശദീകരണമാവശ്യപ്പെട്ടു. റോ ഉദ്യോഗസ്ഥൻ പിടിയിലായ വിവരം കഴിഞ്ഞ ദിവസമാണ്​ പാക്​ സുരക്ഷ സേന പുറത്തുവിട്ടത്​. ബലൂചിസ്​താനിൽ അഫ്​ഗാൻ അതിർത്തിയോട്​ ചേർന്ന ചമൻ എന്ന ​സ്ഥലത്തു വെച്ചാണ്​ കൽയാദവ്​ ഭൂഷൺ പിടിയിലായതെന്നാണ്​ റിപ്പോർട്ട്​. എന്നാല്‍ ഈ ആരോപണം ഇന്ത്യ നിഷേധിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍