UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: വിജയ് ദിവസും നിര്‍ഭയ കേസും

Avatar

1971 ഡിസംബര്‍ 16 
വിജയ് ദിവസ്

ഇന്ത്യയുടെ ചരിത്രത്തില്‍ മറക്കാനാവാത്തൊരു വിജയം കുറിച്ചുകൊണ്ട് 1971 ഡിസംബര്‍ 16 ന് പാകിസ്താന്‍ സേന ഇന്ത്യന്‍ സേനയ്ക്കു മുന്നില്‍ കീഴടങ്ങി. ഇതോടെ ബംഗ്ലാദേശ് എന്നൊരു പുതിയ രാജ്യത്തിന്റെ പിറവിയും കുറിക്കപ്പെട്ടു. ധാക്കയില്‍ വച്ച, 93,000 സൈനികരുമായി പാകിസ്താന്‍ ജനറല്‍ ആമിര്‍ അബ്ദുള്ള ഖാന്‍ നിയാസി ഇന്ത്യന്‍ സേനയെ നയിച്ച ജഗ്ജിത് സിംഗ് അറോറയുടെ മുന്നില്‍ കീഴടങ്ങുന്നതോടെയാണ് യുദ്ധം അവസാനിക്കുന്നത്. ഈ ദിവസം ഇന്ത്യ വിജയ് ദിവസ് ആയാണ് ആഘോഷിക്കുന്നത്.

2012 ഡിസംബര്‍ 16
നിര്‍ഭയ കേസ്

ഇന്ത്യയെ പിടിച്ചുകുലുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗം സംഭവിക്കുന്നത് 2012 ഡിസംബര്‍ 16 നായിരുന്നു. ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍വെച്ച് ഒരു യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയാവുകയായിരുന്നു. മാരകമായി പരിക്കേറ്റ ഈ യുവതിയെ ഒരു രാജ്യത്തിന്റെ പ്രാര്‍ത്ഥനകളെയും വൈദ്യശാസ്ത്രത്തെയും മറികടന്ന് മരണം കൂട്ടിക്കൊണ്ടുപോയി.

രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ ഈ സംഭവം നിര്‍ഭയ കേസ് എന്നപേരിലാണ് അറിയപ്പെട്ടത്. ബലാല്‍സംഗക്കേസുകളില്‍ നിയമം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ഭയ കേസ് വഴിയൊരുക്കി. ഈ കേസില്‍ കുറ്റവാളികളായവരെ വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. അവര്‍ ഇപ്പോള്‍ തങ്ങളുടെ വിധിദിനവും കാത്ത് ജയിലുകളില്‍ കഴിയുകയാണ്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍