UPDATES

വിദേശം

ലോകത്തില്‍ ഏറ്റവും പുരാതനമായ ബുദ്ധപ്രതിമ പാകിസ്താന്‍ അനാവരണം ചെയ്തു

ഇപ്പോള്‍ അനാവരണം ചെയ്ത ബുദ്ധപ്രതിമയുടെ തല നഷ്ടപ്പെട്ടിട്ടുണ്ട്. ഇതേ പ്രദേശത്തുനിന്നും ബുദ്ധമതവുമായി ബന്ധപ്പെട്ട 500 പുരാവസ്തുക്കള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്

ലോകത്തില്‍ ഏറ്റവും പഴക്കമേറിയതെന്ന് വിശ്വസിക്കുന്ന ബുദ്ധപ്രതിമ പാകിസ്താന്‍ അനാവരണം ചെയ്തു. വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായാണ് 1,700 വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന കരുതുന്ന ഈ ബുദ്ധപ്രതിമ ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്. 1929ല്‍ ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയില്‍ കണ്ടെത്തിയ പ്രദേശത്ത് നിന്നും കാഞ്ചൂര്‍ ശിലയില്‍ നിര്‍മ്മിച്ച 14 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമ കുഴിച്ചെടുത്തത്. എഡി മൂന്നാം നൂറ്റാണ്ടിലായിരിക്കണം പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബാമ്ലസ് ആര്‍ക്കിയോളജി ആന്റ് മ്യൂസിയംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുള്‍ സമദ് പറഞ്ഞു.

ഇപ്പോള്‍ അനാവരണം ചെയ്ത ബുദ്ധപ്രതിമയുടെ തല നഷ്ടപ്പെട്ടിട്ടുണ്ട്. ഇതേ പ്രദേശത്തുനിന്നും ബുദ്ധമതവുമായി ബന്ധപ്പെട്ട 500 പുരാവസ്തുക്കള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പാകിസ്താന്റെ വലിയ ആസ്തിയായ ഇത്തരം പൈതൃക സ്ഥലങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് തീവ്രവാദ ആക്രമണങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകാലത്ത് ഇത്തരത്തിലുള്ള നിരവധി പൈതൃക പ്രദേശങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു.

മൗര്യരാജാവായിരുന്ന അശോകന്റെ നേതൃത്വത്തില്‍ 2,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ പ്രദേശം ബുദ്ധസംസ്‌കാരത്തിന്റെ കേന്ദ്രമായി മാറിയിരുന്നു. ബമാല പോലെയുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കുന്നത് തീര്‍ത്ഥാടന വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന പ്രതിപക്ഷ നേതാവും പാകിസ്്താന്‍ മുന്‍ ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്‍ പറഞ്ഞു. താലിബാന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് തൊട്ടു തലേദിവസം പ്രഖ്യാപിച്ചതിന് കടകവിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ ബുധനാഴ്ചലത്തെ നിരീക്ഷണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍