UPDATES

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്: ഒരു ജവാന്‍ കൂടി മരിച്ചു

അഴിമുഖം പ്രതിനിധി

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ് ഉണ്ടായതിനെ തുടര്‍ന്ന് ഒരു ബിഎസ്എഫ് ജവാനും കൂടി മരിച്ചു. കഴിഞ്ഞ ദിവസം പാക് വെടിവയ്പില്‍ പരിക്കേറ്റിരുന്ന ഒരു ജവാന്‍ മരിച്ചിരുന്നു. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം തുടരുകയാണ്.

ഇന്ന് രാവിലെ അഖ്‌നൂര്‍,ആര്‍എസ്പുര സെക്ടറിലുണ്ടായ വെടിവയ്പില്‍ കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് മരിച്ചത്. ആക്രമണത്തില്‍ മറ്റൊരു ബിഎസ്എഫ് ജവാനും പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. മൊര്‍ട്ടാര്‍ ഷെല്ലുകളടക്കം ഉപയോഗിച്ച് പാക് സൈന്യം ഇന്നലെ രാത്രിയില്‍ ശക്തമായ ആക്രമണമായിരുന്നു നടത്തിയത്.

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ആക്രമണം ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു നിന്നു. കഴിഞ്ഞദിവസം പാക് സേനയുടെ വെടിവയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ഗുര്‍നാം സിംഗ് എന്ന സൈനികന്‍ മരിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്ന് രൂക്ഷമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായതിനെ തുടര്‍ന്ന് ശക്തമായി പ്രതികരിക്കുമെന്ന് സൈന്യം, പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍