UPDATES

തടസ്സങ്ങള്‍ നീങ്ങി; പാക്കിസ്ഥാനില്‍ നിന്നു കുടിയേറിയ പെണ്‍കുട്ടിക്ക് ഇനി ഡല്‍ഹി സ്കൂളില്‍ പഠിക്കാം

അഴിമുഖം പ്രതിനിധി

അനിശ്ചിതത്വങ്ങള്‍ക്ക്  ഒടുവില്‍ പാകിസ്ഥാനി പെണ്‍കുട്ടിക്ക് ഇന്ത്യന്‍ സ്കൂളില്‍ പ്രവേശനം ലഭിച്ചു. പകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്ത മധുവിനാണ് ഒടുവില്‍ ഡല്‍ഹിയിലെ സ്കൂളില്‍ പ്രവേശനാനുമതി ലഭിച്ചിരിക്കുന്നത്.  കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഇടപെടല്‍ മൂലമാണ് ഇപ്പോള്‍ സ്കൂളില്‍ പ്രവേശിക്കാനുള്ള അവസരം ഒരുങ്ങിയത്. 

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും രണ്ടു വര്‍ഷം മുന്‍പാണ് ഹിന്ദുക്കളായ മധുവും കുടുംബവും ഇന്ത്യയിലേക്ക് താമസം മാറ്റിയത്. മതപരമായ അടിച്ചമര്‍ത്തലുകള്‍ സഹിക്കാനാവാതെ വന്നപ്പോഴാണ് കുടുംബം ഇന്ത്യയിലേക്ക് മാറി താമസിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ പാകിസ്ഥാനില്‍ നിന്നും കുടിയേറിയതിനാല്‍ നിയമ തടസങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ സ്കൂളുകളില്‍ മധുവിന് പ്രവേശനം നിഷേധിക്കുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സുഷമ സ്വരാജ് ഇടപെടുകയും നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കി കുട്ടിക്ക് പ്രവേശനം നല്കാന്‍ ഡല്‍ഹിയിലെ സ്കൂള്‍ അധികൃതരോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിയമങ്ങളില്‍ ഇളവ് വരുത്തി മധുവിന് സ്കൂള്‍ പ്രവേശനം നല്കാന്‍ തീരുമാനിച്ചതായി ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍