UPDATES

പാക് ചാരനെന്നു സംശയം; കശ്മീരില്‍ ഒരാള്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാന്‍ ചാരനെന്ന സംശയത്തില്‍ ജമ്മു-കശ്മീരില്‍ നിന്ന് ഒരാളെ പിടികൂടി. പാക് ചാരനാണ് എന്നു തെളിയിക്കുന്ന തെളിവുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കശ്മീരിലെ സാംബയില്‍ നിന്ന് ഇയാളെ പിടികൂടുമ്പോള്‍ രണ്ടു സിം കാര്‍ഡുകളും ഒരു ഭൂപടവും കൈയ്യിലുണ്ടായിരുന്നു.

കശ്മീരില്‍ സുരക്ഷാ സേനയെ എവിടെയൊക്കെ വിന്യസിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഭൂപടമാണ് ഇയാളുടെ പക്കല്‍ നിന്നു ലഭിച്ചത്. ജമ്മു ജില്ലയിലെ അര്‍ണിയ സെക്ടറില്‍നിന്നുള്ള ബോധ് രാജാണ് പിടിലായതെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റില്‍ രാജസ്ഥാന്‍ ബോര്‍ഡറില്‍ നിന്നു ഒരു പാക് ചാരനെ സൈന്യം പിടികൂടിയിരുന്നു. അന്ന് ഇയാളുടെ പക്കല്‍ നിന്ന് അതിര്‍ത്തിയിലെ ഭൂപടങ്ങളും, ചിത്രങ്ങളും കണ്ടെടുത്തിരുന്നു.

അതേസമയം ഇന്നലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചുള്ള ആക്രമണത്തില്‍ ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടെന്ന് ബി.എസ്.എഫ് അറിയിച്ചു.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടുണ്ടെങ്കിലും പാകിസ്ഥാന് ഇത്രയും ആള്‍നാശം ഉണ്ടാവുന്നത് ആദ്യമായാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍