UPDATES

വിദേശം

പാകിസ്ഥാനിലെ കൂറ്റന്‍ കുരിശ് പാകിസ്ഥാനിലെ കൂറ്റന്‍ കുരിശ്; ഉയരം 140 അടി ആക്രമണം തടയാന്‍ പാകിസ്ഥാനില്‍ കൂറ്റന്‍ കുരിശ് നിര്‍മാണം; ഉയരം 140 അടി

Avatar

ടിം ക്രെയ്ഗ്

(വാഷിംഗ്ടണ്‍ പോസ്റ്റ്)

പാകിസ്ഥാനിലെ വ്യാപാരി പര്‍വേശ് ഹെന്‍ട്രി ഗില്‍ പറയുന്നതു സ്വപ്നത്തില്‍ ദൈവം തന്നോടു ഒരു ജോലിയേല്‍പ്പിച്ചു എന്നാണ്: ആക്രമങ്ങളില്‍ നിന്നും അധിക്ഷേപങ്ങളില്‍ നിന്നും പാകിസ്ഥാനിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ ഒരു വഴി കണ്ടെത്തുക എന്നാണത്. ‘നീ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ ദൈവം അയാളോട് പറഞ്ഞു.
നാല് വര്‍ഷം മുമ്പായിരുന്നു അത്.

തികഞ്ഞ സത്യക്രിസ്ത്യാനിയായ ഗില്‍ എന്തു ചെയ്യണം എന്നാലോചിച്ചു മാസങ്ങളോളം തലപുകച്ചു. ഉറക്കമില്ലാത്ത രാത്രികള്‍ക്കും നീണ്ട പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ഒരു പ്രഭാതത്തില്‍ ഒരുത്തരവുമായാണ് അയാള്‍ എഴുന്നേറ്റത്: ലോകത്തിലെ ഏറ്റവും വലിയ കുരിശുകളിലൊന്ന് അതിന് തീര്‍ത്തൂം സാധ്യതയില്ലാത്ത ഒരിടത്ത് അയാള്‍ സ്ഥാപിക്കും.

‘ഞാന്‍ പറഞ്ഞു,’ലോകത്തിലെ ഏറ്റവും വലിയ കുരിശ് ഒരു മുസ്ലീം രാജ്യത്ത് ഞാന്‍ സ്ഥാപിക്കാന്‍ പോകുന്നു,’ ‘ 58കാരനായ ഗില്‍ പറഞ്ഞു. ‘അത് ദൈവത്തിന്റെ പ്രതീകമാകും. അത് കാണുന്നവരുടെയെല്ലാം ആശങ്കകള്‍ ഒഴിഞ്ഞു പോകും.’

ഇപ്പോള്‍, ഈ മുസ്ലീം രാഷ്ട്രത്തില്‍, മിക്കയിടത്തും ഇസ്‌ളാമിക തീവ്രവാദികള്‍ നിയന്ത്രണം കയ്യാളുന്ന ഒരു നഗരത്തില്‍, 14 നിലകളുടെ ഉയരമുള്ള കുരിശ് ഏതാണ്ട് നിര്‍മാണം പൂര്‍ത്തിയാകാറായി. 

കറാച്ചിയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ശ്മശാനത്തിന്റെ കവാടത്തിലാണ് ഈ കുരിശ് പണിയുന്നത്. അവിടത്തെ കുഴിമാടങ്ങള്‍ പലപ്പോഴും വികൃതമാക്കപ്പെടാറുണ്ട്. ഈ അപമാനങ്ങളെ മറികടന്നു ഒരു നല്ല നാളെ വരുമെന്നു പാകിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് പ്രത്യാശ നല്കാന്‍ തന്റെ കുരിശ് സഹായിക്കും എന്നാണ് ഗില്‍ പ്രതീക്ഷിക്കുന്നത്.

തെക്കന്‍ കറാച്ചിയിലെ ഈ കുരിശിന് 140 അടി ഉയരമുണ്ട്. അതിന്റെ കരങ്ങള്‍ക്ക് 42 അടിയും. ലോകത്തിലെ ഏറ്റവും വലിയ കുരിശല്ല ഇത്. ഫ്‌ളോറിഡയിലെ സെന്റ് അഗസ്റ്റീനിലെ 208 അടി ഉയരമുള്ള ‘The Great Cross’നാണ് ആ ബഹുമതി. മാസിഡോണിയയിലെ മിലേനിയം ക്രോസ് 217 ഉയരമുണ്ടെന്നും പറയപ്പെടുന്നു. 200 അടിയിലേറെ ഉയരമുള്ള കുരിശുകള്‍ ഇല്ലിനോയിസ്, ലൂസിയാന, ടെക്‌സാസ് എന്നിവിടങ്ങളിലും ഉണ്ട്.

പക്ഷേ, ബ്രിട്ടീഷ് ഭരണ കാലത്തുള്ള ‘ഗോര കബ്രിസ്ഥാന്‍’ ശ്മശാനത്തിലെ തന്റെ കുരിശ് ഏഷ്യയിലെ ഏറ്റവും വലിയ കുരിശാണെന്ന് ഗില്‍ അവകാശപ്പെടുന്നു. 

ജനസംഖ്യയില്‍ 90% ത്തിലേറെ മുസ്ലീംങ്ങളുള്ള പാകിസ്ഥാനില്‍ ഇതൊരു പ്രത്യേകത തന്നെയാണ്. 2005-ലെ കണക്കനുസരിച്ച് 180 ദശലക്ഷം വരുന്ന ജനതയില്‍ 1.5% മാത്രമാണു ക്രിസ്ത്യാനികള്‍. സര്‍ക്കാര്‍ തങ്ങളുടെ ജനസംഖ്യ കുറച്ചുകാണിക്കുകയാണെന്ന് പറയുന്ന ക്രിസ്ത്യന്‍ മതനേതാക്കള്‍ അവകാശപ്പെടുന്നത് ഇത് 5.5% വരുമെന്നാണ്.

എത്ര ആളുകളുണ്ടെങ്കിലും തുടര്‍ച്ചയായ കടുത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ പാകിസ്ഥാന്‍ വിടുകയാണ്. 

പെഷവാറിലെ ഒരു പള്ളിയില്‍ 2010-ല്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 100 പേരോളം കൊല്ലപ്പെട്ടിരുന്നു. നവംബറില്‍ ഖുറാന്‍ കത്തിച്ചു എന്നാരോപിച്ചു ക്രിസ്ത്യന്‍ ദമ്പതികളെ ജനക്കൂട്ടം ഇഷ്ടികച്ചൂളയിലിട്ട് ചുട്ടുകൊല്ലുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ ലാഹോറിലെ രണ്ടു പള്ളികളിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ലാഹോറില്‍ 14 വയസുള്ള ഒരു കുട്ടിയെ തീയിട്ടു എന്നാണ് വാര്‍ത്ത.

പാകിസ്ഥാനിലെ അതികര്‍ശനമായ മതനിന്ദാ നിയമവും ക്രിസ്ത്യാനികളെ ലക്ഷ്യം വെക്കുന്നു. ഇസ്ലാം പ്രവാചകന്‍ മുഹമ്മദിനെ അറിയാതെ പോലും അവഹേളിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
താഴ്ന്ന നിലയിലുള്ള ജോലികള്‍ ചെയ്തു ചേരികളിലും മറ്റും ജീവിക്കുന്ന മിക്ക പാക് ക്രിസ്ത്യാനികളുടെയും ജീവിതം ഗ്രാമങ്ങളില്‍ തീര്‍ത്തൂം കഷ്ടമാണ്. ഈ സാഹചര്യം അവരില്‍ പലരെയും കറാച്ചിയിലെത്തിക്കുന്നു എന്നാണ് സിന്ധ് പ്രവിശ്യയിലെ പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവ് ബിഷപ്പ് സാദിക് ഡാനിയല്‍ പറയുന്നത്. കറാച്ചിയിലെ 22 ദശലക്ഷം ജനങ്ങളില്‍ 1 ദശലക്ഷം ക്രിസ്ത്യാനികളാണ്.

എന്നാല്‍ ഭീഷണി മൂലം കറാച്ചി വിട്ടുപോകുന്ന ക്രിസ്ത്യാനികളുടെ വിളികള്‍ തനിക്ക് ആഴ്ച്ച തോറും ലഭിക്കുന്നു എന്നാണ് ഗില്‍ പറയുന്നത്. അവഹേളനത്തിന്റെ ചിഹ്നങ്ങള്‍ ശ്മശാനത്തില്‍ പ്രകടമാണ്.
കഴിഞ്ഞ 150 വര്‍ഷമായുള്ള ശവകല്ലറകളുള്ള ശ്മശാനം ഒരു ഭാഗത്ത് കയ്യേറിക്കഴിഞ്ഞിരിക്കുന്നു. കയ്യേറ്റക്കാര്‍ ശ്മശാനത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നുണ്ട്. കുരിശുകളും പ്രതിമകളും ഇടക്കിടെ തകര്‍ക്കുന്നു.

‘നോക്കൂ, കന്യാമറിയത്തിന്റെ ഈ പ്രതിമ അടുത്തിടെയാണ് ആരോ തകര്‍ത്തത്,’ ഗില്‍ പറഞ്ഞു. 1959-ല്‍ മരിച്ച ഒരാളുടെ കുഴിമാടത്തിലായിരുന്നു അത്.
കുരിശ് പണിതാല്‍ അത് പാകിസ്ഥാനില്‍ നില്ക്കാന്‍ പല കൃസ്ത്യാനികളെയും പ്രേരിപ്പിക്കുമെന്നാണ് ഗില്‍ കരുതുന്നത്, തന്റെ കുടുംബത്തെയടക്കം.

ഗിലിന്റെ 97 വയസായ അച്ഛന്‍ ഹെന്‍ട്രിക്ക് പഞ്ചാബില്‍ ഗോതമ്പ്, പരുത്തി പാടങ്ങളുണ്ട്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, നൂറിലേറെ നേത്ര ശസ്ത്രക്രിയകള്‍ എന്നിവയടക്കം കാരുണ്യപ്രവര്‍ത്തങ്ങളുടെ വലിയ ചരിത്രം തന്നെ ഗില്‍ കുടുംബത്തിനുണ്ട്.
വൈമാനികനാകാന്‍ ആഗ്രഹിച്ച ഗില്‍ പിന്നീട് ഭൂമി കച്ചവടക്കാരനായി.
തന്റെ രണ്ടു മക്കളും പിതാവും കുരിശ് പണിയുടെ ചെലവ് തന്നോടൊപ്പം വഹിക്കുമെന്ന് ഗില്‍ പറയുന്നു. ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ല.
പണി അത്ര എളുപ്പമായിരുന്നില്ല.

കുരുശിന്റെ നിര്‍മ്മാണം തുടങ്ങിയേപ്പാള്‍ നൂറോളം വരുന്ന പണിക്കാരോട് അവര്‍ എന്താണ് പണിയുന്നതെന്ന് ഗില്‍ പറഞ്ഞിരുന്നില്ല. കുരിശാണെന്ന് വ്യക്തമാക്കിയപ്പോള്‍ 20 മുസ്ലീം പണിക്കാര്‍ പ്രതിഷേധിച്ചു പണി വിട്ടുപോയി. പക്ഷേ ഇപ്പോള്‍ മുസ്ലീംങ്ങളും ക്രിസ്ത്യാനികളും പണിക്കാരായുണ്ട്. 14 മണിക്കൂറോളം കുരിശുപണിയില്‍ ഏര്‍പ്പെടുന്ന മൊഹമ്മദ് അലി ഇത് ദൈവത്തിന്റെ ജോലിയായാണ് കരുതുന്നത്. ഗില്‍ കുടുംബത്തോടുള്ള കടപ്പാടാണ് താന്‍ പണിക്ക് വരാന്‍ കാരണമെന്നും അയാള്‍ പറയുന്നു.

എന്നാല്‍ വിശ്വാസത്തിന്റെ ഇത്രയും വലിയൊരു പ്രതീകം തങ്ങള്‍ക്കും ശ്മശാനത്തിനും നേരെയുള്ള ആക്രമണം കൂട്ടുമെന്ന് കറാച്ചിയിലെ ചില ക്രിസ്ത്യാനികള്‍ക്ക് ആശങ്കയുണ്ട്. തന്റെ സുരക്ഷയെകുറിച്ചു സുഹൃത്തുക്കള്‍ ഭയക്കുന്നു എന്നു ഗില്‍ പറഞ്ഞു.

20 അടി വിസ്താരമുള്ള അടിത്തറ മൂലം കുരിശ് ബുള്ളറ്റ് പ്രൂഫ് ആണെന്ന് ഗില്‍ അവകാശപ്പെടുന്നു. ‘ടണ്‍ കണക്കിനു ഉരുക്കും ഇരുമ്പും സിമന്റുമാണ്,’ നിര്‍മിതിയിലേക്ക് നോക്കി ഗില്‍ പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ കുരിശിന്റെ അന്തിമ മിനുക്കുപണിക്ക് ശേഷം ഒരു വലിയ ആഘോഷം നടത്താനും ഗില്ലിന് പരിപാടിയുണ്ട്. പോപ് ഫ്രാന്‍സിസ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, എലിസബത്ത് രാജ്ഞി, ഹിലാരി ക്ലിന്റന്‍ എന്നിവരെ അതിലേക്ക് ക്ഷണിക്കാനും അയാള്‍ ഉദ്ദേശിക്കുന്നു.

‘പക്ഷേ അവരൊക്കെ വരുമോ എന്നുറപ്പില്ല,’ ഗില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാകിസ്ഥാനിലെ അരക്ഷിതരായ ക്രിസ്ത്യാനികള്‍ വരുമെന്നു അയാള്‍ക്കുറപ്പുണ്ട്.

ടിം ക്രെയ്ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പാകിസ്ഥാനിലെ വ്യാപാരി പര്‍വേശ് ഹെന്‍ട്രി ഗില്‍ പറയുന്നതു സ്വപ്നത്തില്‍ ദൈവം തന്നോടു ഒരു ജോലിയേല്‍പ്പിച്ചു എന്നാണ്: ആക്രമങ്ങളില്‍ നിന്നും അധിക്ഷേപങ്ങളില്‍ നിന്നും പാകിസ്ഥാനിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ ഒരു വഴി കണ്ടെത്തുക എന്നാണത്. ‘നീ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ ദൈവം അയാളോട് പറഞ്ഞു.

നാല് വര്‍ഷം മുമ്പായിരുന്നു അത്.

തികഞ്ഞ സത്യക്രിസ്ത്യാനിയായ ഗില്‍ എന്തു ചെയ്യണം എന്നാലോചിച്ചു മാസങ്ങളോളം തലപുകച്ചു. ഉറക്കമില്ലാത്ത രാത്രികള്‍ക്കും നീണ്ട പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ഒരു പ്രഭാതത്തില്‍ ഒരുത്തരവുമായാണ് അയാള്‍ എഴുന്നേറ്റത്: ലോകത്തിലെ ഏറ്റവും വലിയ കുരിശുകളിലൊന്ന് അതിന് തീര്‍ത്തും സാധ്യതയില്ലാത്ത ഒരിടത്ത് അയാള്‍ സ്ഥാപിക്കും.

‘ഞാന്‍ പറഞ്ഞു,’ലോകത്തിലെ ഏറ്റവും വലിയ കുരിശ് ഒരു മുസ്ലീം രാജ്യത്ത് ഞാന്‍ സ്ഥാപിക്കാന്‍ പോകുന്നു,’ ‘ 58കാരനായ ഗില്‍ പറഞ്ഞു. ‘അത് ദൈവത്തിന്റെ പ്രതീകമാകും. അത് കാണുന്നവരുടെയെല്ലാം ആശങ്കകള്‍ ഒഴിഞ്ഞു പോകും.’

ഇപ്പോള്‍, ഈ മുസ്ലീം രാഷ്ട്രത്തില്‍, മിക്കയിടത്തും ഇസ്‌ളാമിക തീവ്രവാദികള്‍ നിയന്ത്രണം കയ്യാളുന്ന ഒരു നഗരത്തില്‍, 14 നിലകളുടെ ഉയരമുള്ള കുരിശ് ഏതാണ്ട് നിര്‍മാണം പൂര്‍ത്തിയാകാറായി. 

കറാച്ചിയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ശ്മശാനത്തിന്റെ കവാടത്തിലാണ് ഈ കുരിശ് പണിയുന്നത്. അവിടത്തെ കുഴിമാടങ്ങള്‍ പലപ്പോഴും വികൃതമാക്കപ്പെടാറുണ്ട്. ഈ അപമാനങ്ങളെ മറികടന്നു ഒരു നല്ല നാളെ വരുമെന്നു പാകിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് പ്രത്യാശ നല്കാന്‍ തന്റെ കുരിശ് സഹായിക്കും എന്നാണ് ഗില്‍ പ്രതീക്ഷിക്കുന്നത്.

തെക്കന്‍ കറാച്ചിയിലെ ഈ കുരിശിന് 140 അടി ഉയരമുണ്ട്. അതിന്റെ കരങ്ങള്‍ക്ക് 42 അടിയും. ലോകത്തിലെ ഏറ്റവും വലിയ കുരിശല്ല ഇത്. ഫ്‌ളോറിഡയിലെ സെന്റ് അഗസ്റ്റീനിലെ 208 അടി ഉയരമുള്ള ‘The Great Cross’നാണ് ആ ബഹുമതി. മാസിഡോണിയയിലെ മിലേനിയം ക്രോസ് 217 ഉയരമുണ്ടെന്നും പറയപ്പെടുന്നു. 200 അടിയിലേറെ ഉയരമുള്ള കുരിശുകള്‍ ഇല്ലിനോയിസ്, ലൂസിയാന, ടെക്‌സാസ് എന്നിവിടങ്ങളിലും ഉണ്ട്.

പക്ഷേ, ബ്രിട്ടീഷ് ഭരണ കാലത്തുള്ള ‘ഗോര കബ്രിസ്ഥാന്‍’ ശ്മശാനത്തിലെ തന്റെ കുരിശ് ഏഷ്യയിലെ ഏറ്റവും വലിയ കുരിശാണെന്ന് ഗില്‍ അവകാശപ്പെടുന്നു. 

ജനസംഖ്യയില്‍ 90% ത്തിലേറെ മുസ്ലീംങ്ങളുള്ള പാകിസ്ഥാനില്‍ ഇതൊരു പ്രത്യേകത തന്നെയാണ്. 2005-ലെ കണക്കനുസരിച്ച് 180 ദശലക്ഷം വരുന്ന ജനതയില്‍ 1.5% മാത്രമാണു ക്രിസ്ത്യാനികള്‍. സര്‍ക്കാര്‍ തങ്ങളുടെ ജനസംഖ്യ കുറച്ചുകാണിക്കുകയാണെന്ന് പറയുന്ന ക്രിസ്ത്യന്‍ മതനേതാക്കള്‍ അവകാശപ്പെടുന്നത് ഇത് 5.5% വരുമെന്നാണ്.

എത്ര ആളുകളുണ്ടെങ്കിലും തുടര്‍ച്ചയായ കടുത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ പാകിസ്ഥാന്‍ വിടുകയാണ്. 

പെഷവാറിലെ ഒരു പള്ളിയില്‍ 2010-ല്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 100 പേരോളം കൊല്ലപ്പെട്ടിരുന്നു. നവംബറില്‍ ഖുറാന്‍ കത്തിച്ചു എന്നാരോപിച്ചു ക്രിസ്ത്യന്‍ ദമ്പതികളെ ജനക്കൂട്ടം ഇഷ്ടികച്ചൂളയിലിട്ട് ചുട്ടുകൊല്ലുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ ലാഹോറിലെ രണ്ടു പള്ളികളിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ലാഹോറില്‍ 14 വയസുള്ള ഒരു കുട്ടിയെ തീയിട്ടു എന്നാണ് വാര്‍ത്ത.

പാകിസ്ഥാനിലെ അതികര്‍ശനമായ മതനിന്ദാ നിയമവും ക്രിസ്ത്യാനികളെ ലക്ഷ്യം വെക്കുന്നു. ഇസ്ലാം പ്രവാചകന്‍ മുഹമ്മദിനെ അറിയാതെ പോലും അവഹേളിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

താഴ്ന്ന നിലയിലുള്ള ജോലികള്‍ ചെയ്തു ചേരികളിലും മറ്റും ജീവിക്കുന്ന മിക്ക പാക് ക്രിസ്ത്യാനികളുടെയും ജീവിതം ഗ്രാമങ്ങളില്‍ തീര്‍ത്തും കഷ്ടമാണ്. ഈ സാഹചര്യം അവരില്‍ പലരെയും കറാച്ചിയിലെത്തിക്കുന്നു എന്നാണ് സിന്ധ് പ്രവിശ്യയിലെ പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവ് ബിഷപ്പ് സാദിക് ഡാനിയല്‍ പറയുന്നത്. കറാച്ചിയിലെ 22 ദശലക്ഷം ജനങ്ങളില്‍ 1 ദശലക്ഷം ക്രിസ്ത്യാനികളാണ്.

എന്നാല്‍ ഭീഷണി മൂലം കറാച്ചി വിട്ടുപോകുന്ന ക്രിസ്ത്യാനികളുടെ വിളികള്‍ തനിക്ക് ആഴ്ച്ച തോറും ലഭിക്കുന്നു എന്നാണ് ഗില്‍ പറയുന്നത്. അവഹേളനത്തിന്റെ ചിഹ്നങ്ങള്‍ ശ്മശാനത്തില്‍ പ്രകടമാണ്. 

കഴിഞ്ഞ 150 വര്‍ഷമായുള്ള ശവകല്ലറകളുള്ള ശ്മശാനം ഒരു ഭാഗത്ത് കയ്യേറിക്കഴിഞ്ഞിരിക്കുന്നു. കയ്യേറ്റക്കാര്‍ ശ്മശാനത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നുണ്ട്. കുരിശുകളും പ്രതിമകളും ഇടക്കിടെ തകര്‍ക്കുന്നു.

‘നോക്കൂ, കന്യാമറിയത്തിന്റെ ഈ പ്രതിമ അടുത്തിടെയാണ് ആരോ തകര്‍ത്തത്,’ ഗില്‍ പറഞ്ഞു. 1959-ല്‍ മരിച്ച ഒരാളുടെ കുഴിമാടത്തിലായിരുന്നു അത്. 

കുരിശ് പണിതാല്‍ അത് പാകിസ്ഥാനില്‍ നില്ക്കാന്‍ പല കൃസ്ത്യാനികളെയും പ്രേരിപ്പിക്കുമെന്നാണ് ഗില്‍ കരുതുന്നത്, തന്റെ കുടുംബത്തെയടക്കം.

ഗിലിന്റെ 97 വയസായ അച്ഛന്‍ ഹെന്‍ട്രിക്ക് പഞ്ചാബില്‍ ഗോതമ്പ്, പരുത്തി പാടങ്ങളുണ്ട്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, നൂറിലേറെ നേത്ര ശസ്ത്രക്രിയകള്‍ എന്നിവയടക്കം കാരുണ്യപ്രവര്‍ത്തങ്ങളുടെ വലിയ ചരിത്രം തന്നെ ഗില്‍ കുടുംബത്തിനുണ്ട്. 

വൈമാനികനാകാന്‍ ആഗ്രഹിച്ച ഗില്‍ പിന്നീട് ഭൂമി കച്ചവടക്കാരനായി. തന്റെ രണ്ടു മക്കളും പിതാവും കുരിശ് പണിയുടെ ചെലവ് തന്നോടൊപ്പം വഹിക്കുമെന്ന് ഗില്‍ പറയുന്നു. ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ല. 

പണി അത്ര എളുപ്പമായിരുന്നില്ല.

കുരുശിന്റെ നിര്‍മ്മാണം തുടങ്ങിയേപ്പാള്‍ നൂറോളം വരുന്ന പണിക്കാരോട് അവര്‍ എന്താണ് പണിയുന്നതെന്ന് ഗില്‍ പറഞ്ഞിരുന്നില്ല. കുരിശാണെന്ന് വ്യക്തമാക്കിയപ്പോള്‍ 20 മുസ്ലീം പണിക്കാര്‍ പ്രതിഷേധിച്ചു പണി വിട്ടുപോയി. പക്ഷേ ഇപ്പോള്‍ മുസ്ലീംങ്ങളും ക്രിസ്ത്യാനികളും പണിക്കാരായുണ്ട്. 14 മണിക്കൂറോളം കുരിശുപണിയില്‍ ഏര്‍പ്പെടുന്ന മൊഹമ്മദ് അലി ഇത് ദൈവത്തിന്റെ ജോലിയായാണ് കരുതുന്നത്. ഗില്‍ കുടുംബത്തോടുള്ള കടപ്പാടാണ് താന്‍ പണിക്ക് വരാന്‍ കാരണമെന്നും അയാള്‍ പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ വിശ്വാസത്തിന്റെ ഇത്രയും വലിയൊരു പ്രതീകം തങ്ങള്‍ക്കും ശ്മശാനത്തിനും നേരെയുള്ള ആക്രമണം കൂട്ടുമെന്ന് കറാച്ചിയിലെ ചില ക്രിസ്ത്യാനികള്‍ക്ക് ആശങ്കയുണ്ട്. തന്റെ സുരക്ഷയെകുറിച്ചു സുഹൃത്തുക്കള്‍ ഭയക്കുന്നു എന്നു ഗില്‍ പറഞ്ഞു. 

20 അടി വിസ്താരമുള്ള അടിത്തറ മൂലം കുരിശ് ബുള്ളറ്റ് പ്രൂഫ് ആണെന്ന് ഗില്‍ അവകാശപ്പെടുന്നു. ‘ടണ്‍ കണക്കിനു ഉരുക്കും ഇരുമ്പും സിമന്റുമാണ്,’ നിര്‍മിതിയിലേക്ക് നോക്കി ഗില്‍ പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ കുരിശിന്റെ അന്തിമ മിനുക്കുപണിക്ക് ശേഷം ഒരു വലിയ ആഘോഷം നടത്താനും ഗില്ലിന് പരിപാടിയുണ്ട്. പോപ് ഫ്രാന്‍സിസ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, എലിസബത്ത് രാജ്ഞി, ഹിലാരി ക്ലിന്റന്‍ എന്നിവരെ അതിലേക്ക് ക്ഷണിക്കാനും അയാള്‍ ഉദ്ദേശിക്കുന്നു.

‘പക്ഷേ അവരൊക്കെ വരുമോ എന്നുറപ്പില്ല,’ ഗില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാകിസ്ഥാനിലെ അരക്ഷിതരായ ക്രിസ്ത്യാനികള്‍ വരുമെന്നു അയാള്‍ക്കുറപ്പുണ്ട്.

ടിം ക്രെയ്ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പാകിസ്ഥാനിലെ വ്യാപാരി പര്‍വേശ് ഹെന്‍ട്രി ഗില്‍ പറയുന്നത് സ്വപ്നത്തില്‍ ദൈവം തന്നോടു ഒരു ജോലിയേല്‍പ്പിച്ചു എന്നാണ്: ആക്രമങ്ങളില്‍ നിന്നും അധിക്ഷേപങ്ങളില്‍ നിന്നും പാകിസ്ഥാനിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ ഒരു വഴി കണ്ടെത്തുക എന്നാണത്. ‘നീ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ ദൈവം അയാളോട് പറഞ്ഞു.

നാല് വര്‍ഷം മുമ്പായിരുന്നു അത്.

തികഞ്ഞ സത്യക്രിസ്ത്യാനിയായ ഗില്‍ എന്തു ചെയ്യണം എന്നാലോചിച്ചു മാസങ്ങളോളം തലപുകച്ചു. ഉറക്കമില്ലാത്ത രാത്രികള്‍ക്കും നീണ്ട പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ഒരു പ്രഭാതത്തില്‍ ഒരുത്തരവുമായാണ് അയാള്‍ എഴുന്നേറ്റത്: ലോകത്തിലെ ഏറ്റവും വലിയ കുരിശുകളിലൊന്ന് അതിന് തീര്‍ത്തും സാധ്യതയില്ലാത്ത ഒരിടത്ത് അയാള്‍ സ്ഥാപിക്കും.

‘ഞാന്‍ പറഞ്ഞു,’ലോകത്തിലെ ഏറ്റവും വലിയ കുരിശ് ഒരു മുസ്ലീം രാജ്യത്ത് ഞാന്‍ സ്ഥാപിക്കാന്‍ പോകുന്നു,’ ‘ 58-കാരനായ ഗില്‍ പറഞ്ഞു. ‘അത് ദൈവത്തിന്റെ പ്രതീകമാകും. അത് കാണുന്നവരുടെയെല്ലാം ആശങ്കകള്‍ ഒഴിഞ്ഞു പോകും.’

ഇപ്പോള്‍, ഈ മുസ്ലീം രാഷ്ട്രത്തില്‍, മിക്കയിടത്തും ഇസ്‌ളാമിക തീവ്രവാദികള്‍ നിയന്ത്രണം കയ്യാളുന്ന ഒരു നഗരത്തില്‍, 14 നിലകളുടെ ഉയരമുള്ള കുരിശ് ഏതാണ്ട് നിര്‍മാണം പൂര്‍ത്തിയാകാറായി. 

കറാച്ചിയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ശ്മശാനത്തിന്റെ കവാടത്തിലാണ് ഈ കുരിശ് പണിയുന്നത്. അവിടത്തെ കുഴിമാടങ്ങള്‍ പലപ്പോഴും വികൃതമാക്കപ്പെടാറുണ്ട്. ഈ അപമാനങ്ങളെ മറികടന്നു ഒരു നല്ല നാളെ വരുമെന്നും പാകിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് പ്രത്യാശ നല്കാന്‍ തന്റെ കുരിശ് സഹായിക്കും എന്നുമാണ് ഗില്‍ പ്രതീക്ഷിക്കുന്നത്.

തെക്കന്‍ കറാച്ചിയിലെ ഈ കുരിശിന് 140 അടി ഉയരമുണ്ട്. അതിന്റെ കരങ്ങള്‍ക്ക് 42 അടിയും. ലോകത്തിലെ ഏറ്റവും വലിയ കുരിശല്ല ഇത്. ഫ്‌ളോറിഡയിലെ സെന്റ് അഗസ്റ്റീനിലെ 208 അടി ഉയരമുള്ള ‘The Great Cross’ നാണ് ആ ബഹുമതി. മാസിഡോണിയയിലെ മിലേനിയം ക്രോസ് 217 ഉയരമുണ്ടെന്നും പറയപ്പെടുന്നു. 200 അടിയിലേറെ ഉയരമുള്ള കുരിശുകള്‍ ഇല്ലിനോയിസ്, ലൂസിയാന, ടെക്‌സാസ് എന്നിവിടങ്ങളിലും ഉണ്ട്.

പക്ഷേ, ബ്രിട്ടീഷ് ഭരണ കാലത്തുള്ള ‘ഗോര കബ്രിസ്ഥാന്‍’ ശ്മശാനത്തിലെ തന്റെ കുരിശ് ഏഷ്യയിലെ ഏറ്റവും വലിയ കുരിശാണെന്ന് ഗില്‍ അവകാശപ്പെടുന്നു. 

ജനസംഖ്യയില്‍ 90% ത്തിലേറെ മുസ്ലീംങ്ങളുള്ള പാകിസ്ഥാനില്‍ ഇതൊരു പ്രത്യേകത തന്നെയാണ്. 2005-ലെ കണക്കനുസരിച്ച് 180 ദശലക്ഷം വരുന്ന ജനതയില്‍ 1.5% മാത്രമാണു ക്രിസ്ത്യാനികള്‍. സര്‍ക്കാര്‍ തങ്ങളുടെ ജനസംഖ്യ കുറച്ചുകാണിക്കുകയാണെന്ന് പറയുന്ന ക്രിസ്ത്യന്‍ മതനേതാക്കള്‍ അവകാശപ്പെടുന്നത് ഇത് 5.5% വരുമെന്നാണ്.

എത്ര ആളുകളുണ്ടെങ്കിലും തുടര്‍ച്ചയായ കടുത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ പാകിസ്ഥാന്‍ വിടുകയാണ്. 

പെഷവാറിലെ ഒരു പള്ളിയില്‍ 2010-ല്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 100 പേരോളം കൊല്ലപ്പെട്ടിരുന്നു. നവംബറില്‍ ഖുറാന്‍ കത്തിച്ചു എന്നാരോപിച്ചു ക്രിസ്ത്യന്‍ ദമ്പതികളെ ജനക്കൂട്ടം ഇഷ്ടികച്ചൂളയിലിട്ട് ചുട്ടുകൊല്ലുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ ലാഹോറിലെ രണ്ടു പള്ളികളിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ലാഹോറില്‍ 14 വയസുള്ള ഒരു കുട്ടിയെ തീയിട്ടു എന്നാണ് വാര്‍ത്ത.

പാകിസ്ഥാനിലെ അതികര്‍ശനമായ മതനിന്ദാ നിയമവും ക്രിസ്ത്യാനികളെ ലക്ഷ്യം വെക്കുന്നു. ഇസ്ലാം പ്രവാചകന്‍ മുഹമ്മദിനെ അറിയാതെ പോലും അവഹേളിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

താഴ്ന്ന നിലയിലുള്ള ജോലികള്‍ ചെയ്തു ചേരികളിലും മറ്റും ജീവിക്കുന്ന മിക്ക പാക് ക്രിസ്ത്യാനികളുടെയും ജീവിതം ഗ്രാമങ്ങളില്‍ തീര്‍ത്തും കഷ്ടമാണ്. ഈ സാഹചര്യം അവരില്‍ പലരെയും കറാച്ചിയിലെത്തിക്കുന്നു എന്നാണ് സിന്ധ് പ്രവിശ്യയിലെ പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവ് ബിഷപ്പ് സാദിക് ഡാനിയല്‍ പറയുന്നത്. കറാച്ചിയിലെ 22 ദശലക്ഷം ജനങ്ങളില്‍ 1 ദശലക്ഷം ക്രിസ്ത്യാനികളാണ്.

എന്നാല്‍ ഭീഷണി മൂലം കറാച്ചി വിട്ടുപോകുന്ന ക്രിസ്ത്യാനികളുടെ വിളികള്‍ തനിക്ക് ആഴ്ച്ച തോറും ലഭിക്കുന്നു എന്നാണ് ഗില്‍ പറയുന്നത്. അവഹേളനത്തിന്റെ ചിഹ്നങ്ങള്‍ ശ്മശാനത്തില്‍ പ്രകടമാണ്. 

കഴിഞ്ഞ 150 വര്‍ഷമായുള്ള ശവകല്ലറകളുള്ള ശ്മശാനം ഒരു ഭാഗത്ത് കയ്യേറിക്കഴിഞ്ഞിരിക്കുന്നു. കയ്യേറ്റക്കാര്‍ ശ്മശാനത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നുണ്ട്. കുരിശുകളും പ്രതിമകളും ഇടക്കിടെ തകര്‍ക്കുന്നു.

‘നോക്കൂ, കന്യാമറിയത്തിന്റെ ഈ പ്രതിമ അടുത്തിടെയാണ് ആരോ തകര്‍ത്തത്,’ ഗില്‍ പറഞ്ഞു. 1959-ല്‍ മരിച്ച ഒരാളുടെ കുഴിമാടത്തിലായിരുന്നു അത്. 

കുരിശ് പണിതാല്‍ അത് പാകിസ്ഥാനില്‍ നില്ക്കാന്‍ പല കൃസ്ത്യാനികളെയും പ്രേരിപ്പിക്കുമെന്നാണ് ഗില്‍ കരുതുന്നത്, തന്റെ കുടുംബത്തെയടക്കം.

ഗിലിന്റെ 97 വയസായ അച്ഛന്‍ ഹെന്‍ട്രിക്ക് പഞ്ചാബില്‍ ഗോതമ്പ്, പരുത്തി പാടങ്ങളുണ്ട്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, നൂറിലേറെ നേത്ര ശസ്ത്രക്രിയകള്‍ എന്നിവയടക്കം കാരുണ്യപ്രവര്‍ത്തങ്ങളുടെ വലിയ ചരിത്രം തന്നെ ഗില്‍ കുടുംബത്തിനുണ്ട്. 

വൈമാനികനാകാന്‍ ആഗ്രഹിച്ച ഗില്‍ പിന്നീട് ഭൂമി കച്ചവടക്കാരനായി. തന്റെ രണ്ടു മക്കളും പിതാവും കുരിശ് പണിയുടെ ചെലവ് തന്നോടൊപ്പം വഹിക്കുമെന്ന് ഗില്‍ പറയുന്നു. ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ല. 

പണി അത്ര എളുപ്പമായിരുന്നില്ല.

കുരുശിന്റെ നിര്‍മ്മാണം തുടങ്ങിയേപ്പാള്‍ നൂറോളം വരുന്ന പണിക്കാരോട് അവര്‍ എന്താണ് പണിയുന്നതെന്ന് ഗില്‍ പറഞ്ഞിരുന്നില്ല. കുരിശാണെന്ന് വ്യക്തമാക്കിയപ്പോള്‍ 20 മുസ്ലീം പണിക്കാര്‍ പ്രതിഷേധിച്ചു പണി വിട്ടുപോയി. പക്ഷേ ഇപ്പോള്‍ മുസ്ലീംങ്ങളും ക്രിസ്ത്യാനികളും പണിക്കാരായുണ്ട്. 14 മണിക്കൂറോളം കുരിശുപണിയില്‍ ഏര്‍പ്പെടുന്ന മൊഹമ്മദ് അലി ഇത് ദൈവത്തിന്റെ ജോലിയായാണ് കരുതുന്നത്. ഗില്‍ കുടുംബത്തോടുള്ള കടപ്പാടാണ് താന്‍ പണിക്ക് വരാന്‍ കാരണമെന്നും അയാള്‍ പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ വിശ്വാസത്തിന്റെ ഇത്രയും വലിയൊരു പ്രതീകം തങ്ങള്‍ക്കും ശ്മശാനത്തിനും നേരെയുള്ള ആക്രമണം കൂട്ടുമെന്ന് കറാച്ചിയിലെ ചില ക്രിസ്ത്യാനികള്‍ക്ക് ആശങ്കയുണ്ട്. തന്റെ സുരക്ഷയെകുറിച്ചു സുഹൃത്തുക്കള്‍ ഭയക്കുന്നു എന്നു ഗില്‍ പറഞ്ഞു. 

20 അടി വിസ്താരമുള്ള അടിത്തറ മൂലം കുരിശ് ബുള്ളറ്റ് പ്രൂഫ് ആണെന്ന് ഗില്‍ അവകാശപ്പെടുന്നു. ‘ടണ്‍ കണക്കിനു ഉരുക്കും ഇരുമ്പും സിമന്റുമാണ്,’ നിര്‍മിതിയിലേക്ക് നോക്കി ഗില്‍ പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ കുരിശിന്റെ അന്തിമ മിനുക്കുപണിക്ക് ശേഷം ഒരു വലിയ ആഘോഷം നടത്താനും ഗില്ലിന് പരിപാടിയുണ്ട്. പോപ് ഫ്രാന്‍സിസ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, എലിസബത്ത് രാജ്ഞി, ഹിലാരി ക്ലിന്റന്‍ എന്നിവരെ അതിലേക്ക് ക്ഷണിക്കാനും അയാള്‍ ഉദ്ദേശിക്കുന്നു.

‘പക്ഷേ അവരൊക്കെ വരുമോ എന്നുറപ്പില്ല,’ ഗില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാകിസ്ഥാനിലെ അരക്ഷിതരായ ക്രിസ്ത്യാനികള്‍ വരുമെന്നു അയാള്‍ക്കുറപ്പുണ്ട്.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍