UPDATES

ഓഫ് ബീറ്റ്

ചരിത്രത്തിലാദ്യമായി പാക് നിരത്തുകളില്‍ വനിത ടാക്‌സി ഡ്രൈവര്‍മാര്‍

Avatar

അഴിമുഖം പ്രതിനിധി

ആസിയ അസീസും, സഹ്‌റ അലിയും പാക്കിസ്ഥാനിലെ ആളുകളുടെ കൗതുകമാണിപ്പോള്‍. കാരണം അവരാണ് പാക്കിസ്ഥാനിലെ ആദ്യ വനിത ടാക്‌സി ഡ്രൈവറുമാര്‍. പാക്കിസ്ഥാനില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍. പുരുഷാധിപത്യം നിറഞ്ഞ പാക് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് വനിത ടാക്‌സി ഡ്രൈവര്‍മാര്‍ വരുന്നത്. കറാച്ചിയിലും, ലാഹോറിലും, ഇസ്ലാമാബാദിലുമാണ് വനിത ഡ്രൈവറുമാര്‍ നിരത്തുകളില്‍ എത്തിയിരിക്കുന്നത്.

വരുമാനം തന്നെയാണ് ആസിയ അസീസിനെയും, സഹ്‌റ അലിയെയും ടാക്‌സി ഡ്രൈവര്‍മാരാക്കിയത്. അല്ലാതെ വനിത ടാക്‌സി ഡ്രൈവര്‍മാര്‍ എന്ന വിപ്ലവം സൃഷ്ടിച്ചു കളഞ്ഞേക്കാം എന്ന് വിചാരിച്ചു എത്തിയതല്ലയിവര്‍. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് തന്റെ രണ്ട് മക്കളെ വളര്‍ത്താനാണ് പാക്കിസ്ഥാനിലെ ആദ്യ വനിത ഡ്രൈവറായ സഹ്‌റ വളയം പിടിക്കാന്‍ കാരണമായത്. സഹ്‌റ-ക്ക് അറിയാവുന്ന ഒരു തൊഴില്‍ ഡ്രൈവിങ്ങ് മത്രമായിരുന്നു. മക്കളുടെവിദ്യാഭ്യാസത്തിനും കുടുംബ ചിലവിനും മറ്റ് വഴിയില്ലാതെ രണ്ടും കല്‍പ്പിച്ചാണ് 30-കാരിയായ സഹ്‌റ ഇതിന് ഇറങ്ങിയത്.

ലാഹോറില്‍ മൂന്ന് പേരും, കറാച്ചിയില്‍ രണ്ട് പേരും, ഇസ്ലാമാബാദില്‍ ഒരാളുമാണ് ഡ്രൈവറായി പാക് നിരത്തുകളില്‍ ഇറങ്ങിയിരിക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വടക്കന്‍ ആഫ്രിക്കയിലും സജീവമായിട്ടുള്ള ടാക്‌സി കമ്പനിയായ കരിം സര്‍വീസാണ് പാക് നിരത്തുകളിലും വനിത ടാക്‌സി ഡ്രൈവര്‍മാരെ രംഗത്തിറക്കിയിരിക്കുന്നത്.

സ്ത്രീകള്‍ക്ക് വരുമാനത്തിനുള്ള ഒരു തൊഴില്‍ മാത്രമല്ല രാജ്യത്ത് സമത്വം വരുത്തുകയെന്നതും എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ക്ക് തുല്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. ആറുുപേര്‍ക്കാണ് കമ്പനി ഇപ്പോള്‍ പരിശീലനം നല്‍കിയിരിക്കുന്നത്. വന്നവരില്‍ പലരും വരുമാനം ലക്ഷ്യമിട്ട് തന്നെയാണ് എത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍