UPDATES

ഈ സ്വാതന്ത്ര്യദിനം കശ്മിരിന്റെ മോചനത്തിനു സമര്‍പ്പിക്കുന്നു; പാക് ഹൈക്കമ്മിഷണര്‍

അഴിമുഖം പ്രതിനിധി

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും പാകിസ്താന്‍. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണറുടെ പ്രസ്തവാനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ വര്‍ഷത്തെ പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സമര്‍പ്പിക്കുന്നത് ഭാവിയില്‍ സ്വതന്ത്ര്യമാകാന്‍ പോകുന്ന കശ്മീരിന് വേണ്ടിയാണെന്നായിരുന്നു പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പറഞ്ഞത്. ശനിയാഴ്ച ഡല്‍ഹിയില്‍ വെച്ചാണ് ബാസിത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ ശക്തമായ നിലപാടുകള്‍ ഈയടുത്ത ദിവസങ്ങളില്‍ കൈക്കൊണ്ടതിനു പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്തു നിനിന്നും ഇത്തരമൊരു പ്രകാപനം. പാക് അധീന കശ്മീര്‍ ജമ്മു കശ്മീരിന്റെ ഭാഗം തന്നെയാണെന്നാണു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിര്‍ത്തികടന്നുള്ള ഭീകരവാദവും നുഴഞ്ഞു കയറുന്ന ഭീകരര്‍ക്കുള്ള സഹായവും പാകിസ്താന്‍ അവസാനിപ്പിക്കണം. കശ്മീരിലെ സാധാരണജീവിതത്തെയാണ് തീവ്രവാദം ബാധിച്ചതെന്നും മോദി അയല്‍രാജ്യത്തെ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ മുജാഹുദീന്‍ യു കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രക്ഷോഭം കശ്മീരില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ ഈ അവസാരം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇന്ത്യയുടെ ആക്ഷേപം. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ തുടര്‍ച്ചയായി ഇന്ത്യയെ പ്രകോപിപ്പിക്കുന്ന കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വാനിയുടെ മരണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഞെട്ടല്‍ രേഖപ്പെടുത്തുകയും സൈന്യത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ ജൂലൈ 20 പാകിസ്താന്‍ കരിദിനമായി ആചരിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍