UPDATES

പാലക്കാടന്‍ കാറ്റിന് ഇടതു മണം; കാവിക്കൊടി ഇവിടെ പാറും

അഴിമുഖം പ്രതിനിധി

പാലക്കാട് സിപിഐഎമ്മിന് ആശ്വസിക്കാം. വലിയ പരിക്കേറ്റില്ല എന്നു മത്രമല്ല വിജയം നേടാനും കഴിഞ്ഞു. നഗരസഭയില്‍ മാത്രമാണ് ഇടതുതന്ത്രം വിജയിക്കാതെ പോയത്. 52 അംഗ മുന്‍സിപ്പാലിറ്റിയില്‍ 24 ഇടത്ത് വിജയിച്ചത് ബിജെപിയാണ്. യുഡിഎഫ് 17 ഇടങ്ങളില്‍.

ഏഴ് അംഗങ്ങള്‍ ഉണ്ടായിരുന്ന എല്‍ഡിഎഫ് തങ്ങളുടെ അംഗബലം ഒമ്പത് ആക്കി ഉയര്‍ത്തി. ലീഗ് വിമതനും വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വിജയിച്ചിട്ടുണ്ട്. സിപിഐഎം വിമതനും ലീഗ് വിമതനും വെല്‍ഫയര്‍ പാര്‍ട്ടിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന പ്രാദേശിക ധാരണ ഇതിനകം രൂപപ്പെട്ടു കഴിഞ്ഞതായി അറിയുന്നു. അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ മുന്‍സിപ്പാലിറ്റി യുഡിഎഫ് ഭരിക്കുമെന്ന് ഉറപ്പ്.

പാലക്കാടിനൊപ്പം മണ്ണാര്‍ക്കാട്, ഒറ്റപ്പാലം നഗരസഭകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. എം ആര്‍ മുരളി തിരിച്ചുവന്നതിന്റെ ഗുണം കാര്യമായി പ്രതിഫലിച്ചില്ലെങ്കിലും ഷൊര്‍ണൂര്‍ ഇടതിനൊപ്പമാണ്. ഒറ്റപ്പാലത്ത് സിപിഎം വിമതര്‍ അഞ്ചിടത്ത് വിജയിച്ചു. ചിറ്റൂരും പട്ടാമ്പിയിലും യുഡിഎഫിനാണ് ഭരണം. ചിറ്റൂര്‍ ഒഴികെ മറ്റെല്ലാ നഗരസഭകളിലും ബിജെപിക്ക് അംഗങ്ങളുണ്ട്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതു മുന്നണിക്കാണ് ആധിപത്യം. ജില്ല പഞ്ചായത്തും ഇടതിനൊപ്പമാണ്. കൊക്കക്കോള വിരുദ്ധ സമരത്തിലൂടെ ജനശ്രദ്ധയില്‍ എത്തിയ പെരുമാട്ടി പഞ്ചായത്തില്‍ എതിര്‍പ്പുകള്‍ മറികടന്ന് എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍