UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമി വിശ്വാസവോട്ട് നേടി

അണ്ണാഡിഎംകെയിലെ 122 പേരാണ് പളനിസാമിക്ക് വോട്ട് ചെയ്തത്

തമിഴ്‌നാട്ടില്‍ ഭരണപ്രതിസന്ധിക്ക് പരിഹാരമായി ചിന്നമ്മ ശശികലയുടെ എടപ്പാടി പളനിസാമി വിശ്വാസവോട്ട് നേടി. 133 എംഎല്‍എമാരുള്ള അണ്ണാഡിഎംകെയിലെ 122 പേരാണ് പളനിസാമിക്ക് വോട്ട് ചെയ്തത്.

11 പേര്‍ ഒ പനീര്‍സെല്‍വത്തിന് അനുകൂലമായി വോട്ട് ചെയ്തു. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പക്ഷത്തെ എംഎല്‍എമാരും വിമതപക്ഷത്തെ എംഎല്‍എമാരുമാണ് ഇന്ന് സഭയില്‍ ഹാജരായിരുന്നത്. പ്രതിപക്ഷമായ ഡിഎംകെയിലെ എംഎല്‍എമാരെ സഭയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എംഎല്‍എമാര്‍ ബഹിഷ്‌കരിക്കുകയും ചെയ്തു.

ജനാധിത്യ വിരുദ്ധമായാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്. തന്നെയും ഡിഎംകെയുടെ 88 എംഎല്‍എമാരെയും വാച്ച് ആന്‍ഡ് വാര്‍ഡ് ബലംപ്രയോഗിച്ച് പുറത്താക്കിയ സാഹചര്യം അദ്ദേഹം ഗവര്‍ണറെ ബോധ്യപ്പെടുത്തും. അതേസമയം കൂറുമാറ്റ നിരോധന നിയമപ്രകാരം പളനിസാമിക്ക് എതിരെ നിലകൊണ്ട പതിനൊന്ന് അണ്ണാ ഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ അണ്ണാ ഡിഎംകെ സ്പീക്കറോട് ആവശ്യപ്പെട്ടേക്കുമെന്നാണ് അറിയുന്നത്. അണ്ണാ ഡിഎംകെ വിപ്പ് നല്‍കിയിട്ടും ഇവര്‍ പാര്‍ട്ടിക്ക് എതിരായി വോട്ട് ചെയ്തതിനാലാണ് ഇത്. അങ്ങനെവന്നാല്‍ തമിഴ്‌നാട്ടിലെ 11 മണ്ഡലങ്ങളില്‍ ഉടന്‍ തന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

അതേസമയം വിപ്പ് നല്‍കിയ ശശികലയ്ക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയില്ലെന്ന് കാണിച്ച് പനീര്‍സെല്‍വം ക്യാമ്പ് നല്‍കിയിരിക്കുന്ന പരാതി ശശികലയ്ക്ക് പ്രതികൂലമായാല്‍ വിപ്പിനും വിലയുണ്ടാകില്ല.

ഇതിനിടെ സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം തന്നെയും ഡിഎംകെ എംഎല്‍എമാരെയും വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദ്ദിച്ചെന്നും തന്റെ വസ്ത്രം വലിച്ചു കീറിയെന്നും സ്റ്റാലിന്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍