UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി; 31 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

31 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്

പുതിയ തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിന്തുടരുന്ന രീതി തന്നെയാണ് തുടര്‍ന്നത്. മുഖ്യമന്ത്രി മാത്രം പ്രത്യേകം പൂര്‍ണമായ സത്യപ്രതിജ്ഞ എടുക്കുകയും ബാക്കി കുറച്ച് മന്ത്രിമാര്‍ ഒരേ സമയം ഹ്രസ്വമായ സത്യവാചകം മാത്രം വായിക്കുകയും ചെയ്യുന്ന രീതി.

31 അംഗ മന്ത്രിസഭയില്‍ പനീര്‍ശെല്‍വം മന്ത്രിസഭയില്‍ നിന്ന് വിഭിന്നമായി ശശികലയുടെ വിശ്വസ്തന്‍ സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയതാണ് ഏക മാറ്റം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.പാണ്ഡ്യരാജിന് പകരമാണ് സെങ്കോട്ടയ്യന്‍ മന്ത്രിസഭയിലെത്തുന്നത്. ആഭ്യന്തരവും പൊതുഭരണവും ഉള്‍പ്പടെ പനീര്‍ശെല്‍വം കൈവശം വച്ച എല്ലാ വകുപ്പുകളും പുതിയ മുഖ്യമന്ത്രി പളനിസാമിക്ക് തന്നെയാണ്. വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളായിരിക്കും പുതിയ മന്ത്രിയായ സെങ്കോട്ടയ്യന്‍ കൈകാര്യം ചെയ്യുക. മൂന്നുമാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് തമിഴ് നാട്ടില്‍ അധികാരമേല്‍ക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും
കെ പഴനിസ്വാമി
സി. ശ്രീനിവാസന്‍
കെ.എ.സെങ്കോട്ടയ്യന്‍
കെ.രാജു
പി.തങ്കമണി
എസ്.പി.വേലുമണി
ഡി.ജയകുമാര്‍
സി.വി.ഷണ്‍മുഖം
കെ.പി.അന്‍പഴകന്‍
ഡോ.വി.സരോജ
എം.സി.സമ്പത്ത്
കെ.സി.കറുപ്പണ്ണന്‍
ആര്‍ കാമരാജ്
ഒ.എസ്.മണിയന്‍
കെ.രാധാകൃഷ്ണന്‍
ഡോ.സി.വിജയഭാസ്‌കര്‍
ആര്‍ ദുരൈക്കണ്ണ്
കടമ്പൂര്‍ രാജു
ആര്‍.ബി.ഉദയകുമാര്‍
എന്‍ നടരാജന്‍
കെ.സി. വീരമണി
കെ.ടി.രാജേന്ദ്ര ബാലാജി
പി. ബെഞ്ചമിന്‍
ഡോ.നിലോഫര്‍ കഫീല്‍
എം.ആര്‍ വിജയഭാസ്‌കര്‍
ഡോ.എം.മണികണ്ഠന്‍
വി.എം.രാജലക്ഷ്മി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍