UPDATES

പാം ചുഴലിക്കൊടുങ്കാറ്റ്; ദക്ഷിണ പസഫിക് രാജ്യമായ വന്വാത്തുവില്‍ 40ലേറെ മരണം

അഴിമുഖം പ്രതിനിധി

ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ വന്വാത്തുവില്‍ വീശിയടിച്ച പാം ചുഴലിക്കൊടുങ്കാറ്റില്‍ 40ലേറെ പേര്‍ മരിച്ചു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറ്റ്. ഏകദേശം 30 മിനിറ്റോളം നീണ്ട് നിന്നു കാറ്റിന്റെ സംഹാര താണ്ഡവം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. കാറ്റിന്റെ ശക്തിയില്‍ ദ്വീപ് മുഴുവന്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 90 ശതമാനം വീടുകളും നാമാവശേഷമായി.

രാജ്യത്തെ വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചു. 267,000 ജനങ്ങളാണ് ഇവിടെയുള്ളത്. ഇവര്‍ 65ഓളം ദ്വീപുകളിയാണ് കിടക്കുന്നത്. ഇതില്‍ 47000 ജനങ്ങള്‍ തലസ്ഥാനമായ പോര്‍ട്ട് വിലയിലാണുള്ളത്. വടക്ക് കിഴക്കന്‍ വന്വാത്തുവിലെ പെനാമാ പ്രവിശ്യയിലാണ് മരണം. ഇവിടെ 44 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. യുഎന്‍ സന്നദ്ധപ്രവര്‍ത്തകരുടേയും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 3000-ാളം ഓസ്‌ട്രേലിയന്‍ വംശജരും ദ്വീപിലുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍