UPDATES

പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായേക്കും

അഴിമുഖം പ്രതിനിധി

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള ആര്‍എസ്പിയുടെ അവകാശവാദങ്ങളെ കോണ്‍ഗ്രസ് തള്ളി. പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കുന്നതിന് പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണയായി. ഡെപ്യൂട്ടി സ്പീക്കര്‍ ആകാന്‍ കെ മുരളീധരന്‍ എംഎല്‍എ താല്‍പര്യം ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നെടുമങ്ങാട് എംഎല്‍എയായ പാലോട് രവിയെ വീണ്ടും പരിഗണിച്ചത്. മുരളീധരന്റെ പേര് ഉയര്‍ന്നതിനെ തുടര്‍ന്ന് രവിയുടെ പേരിലുണ്ടായിരുന്ന സമവായം തെറ്റുകയായിരുന്നു.

ആര്‍എസ്പി ശക്തമായ വാദമാണ് ഉന്നയിച്ചിരുന്നത്. കോവൂര്‍ കുഞ്ഞിമോന്റെ പേരാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ആര്‍എസ്പിയില്‍ നിന്നും ഉയര്‍ന്നിരുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍