UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികരിച്ച വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം

കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്‌

തൃശ്ശൂർ പാമ്പാടി നെഹ്‌റു കോളേജിലെ ഹോസ്റ്റലുകൾ എത്രയും വേഗം ഒഴിയണമെന്ന് വാർഡൻ്റെ നിർദ്ദേശം. കോളേജിലെ ഒന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിതകാലത്തേക്കു അടച്ചിരുന്നു. ബി.എസ്.സി പരീക്ഷകൾ നടക്കുന്നതിനാൽ കുട്ടികൾ ഹോസ്റ്റലുകളിൽ ആയിരുന്നു ഉള്ളത്.

എന്നാല്‍ കൈരളി ടിവിയിൽ ‘സഹപാഠികളുടെ പ്രതികരണം’ എന്ന രീതിയിൽ ഹോസ്റ്റലിലെ കുട്ടികൾക്കു പറയാനുള്ളത് എന്ന പ്രോഗ്രാം  സംപ്രേക്ഷണം ചെയ്തിരുന്നു. തുടർന്ന് വൈകിട്ടാണ് എല്ലാവരും നിർബന്ധിതമായി ഹോസ്റ്റൽ ഒഴിയണമെന്നു വാർഡൻ ഉത്തരവിട്ടത്. സാധാരണ പരീക്ഷകൾക്കു കോളേജ് വാഹനത്തിൽ വിദ്യാർത്ഥികളെ കോയമ്പത്തൂരെത്തിച്ച് പരീക്ഷ എഴുതിക്കുകയാണ് പതിവ്.

ഇപ്പോള്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരിക്കുന്നത് അവരോട് സ്വന്തം നിലയ്ക്കു പോയി പരീക്ഷ എഴുതുകയോ, അല്ലേൽ റീറ്റെസ്റ്റ് എഴുതുകയോ ചെയ്യുക എന്നാണ്. അതിനൊപ്പമാണ് ഹോസ്റ്റലുകള്‍ ഒഴിയണമെന്ന നിര്‍ദേശവും മാനേജ്‌മെന്റ്‌ നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍