UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇങ്ങനെയാണ് ലോകത്ത് പാനമകള്‍ ഉണ്ടാകുന്നത് ഇങ്ങനെയാണ് ലോകത്ത് പാനമകള്‍ ഉണ്ടാകുന്നത് ഇങ്ങനെയാണ് ലോകത്ത് പാനമകള്‍ ഉണ്ടാകുന്നത്

ടീം അഴിമുഖം

സാങ്കേതികവിദ്യയ്ക്ക് തുല്യത കൊണ്ടുവരാനുള്ള അസാധാരണമായ ചില ശേഷികളുണ്ട്. പ്രധാനമായും അതിപ്പോള്‍ ഒരു ‘സ്വകാര്യതാനന്തര ലോകം’ സൃഷ്ടിച്ചിരിക്കുന്നു.

സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാനുള്ള സാങ്കേതികവിദ്യയുടെ ശക്തിയും ശേഷിയും നമ്മെ അസ്വസ്ഥരാക്കുന്നെങ്കില്‍ക്കൂടി അതേ ശേഷികള്‍ക്ക് നമ്മളിപ്പോള്‍ നന്ദി പറയുന്നുണ്ടായിരിക്കും. പാനമ രേഖകള്‍ ഇന്ത്യയിലെ ധനികരുടെ കുടിലമാര്‍ഗങ്ങളെയും കള്ളത്തരങ്ങളെയും തൊലിപൊളിച്ചു നിര്‍ത്തിയത് കണ്ടില്ലേ.

ഏതാണ്ട് അഞ്ഞൂറോളം പ്രമുഖ ഇന്ത്യക്കാര്‍, അതില്‍ Incredible India-യുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ അമിതാഭ് ബച്ചനും പെടും-പാനമയില്‍ കടലാസ് കമ്പനികളുടെ ഉടമകളാണ് എന്നത് വെളിപ്പെടുത്തലുകളിലെ ഇതുവരെയുള്ള വിവരമാണ്. അവര്‍ക്കൊപ്പമുള്ള മറ്റ് രാജ്യക്കാരും മോശക്കാരല്ല-വ്ലാഡിമിര്‍ പുടിന്‍, ഡേവിഡ് കാമറോണ്‍, നവാസ് ഷരീഫ് തുടങ്ങിയവരൊക്കെ അതിലുണ്ട്.

വടക്കും തെക്കും അമേരിക്കകളെ കൂട്ടിയോജിപ്പിക്കുന്ന ഒരു കുഞ്ഞ് മധ്യ അമേരിക്കന്‍ രാജ്യമാണ് പാനമ. വടക്ക് കോസ്റ്റാറിക്കയും തെക്ക് കൊളംബിയയും. പസഫിക്, അറ്റ്ലാന്റിക്  സമുദ്രങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന ഒരു ഇടുങ്ങിയ മുനമ്പാണിത്. വലിയ കപ്പലുകള്‍ക്ക് പോകാന്‍ കഴിയാവുന്ന 77 കിലോമീറ്റര്‍ നീളമുള്ള ഒരു മനുഷ്യനിര്‍മ്മിത കനാല്‍ ഇരു സമുദ്രങ്ങളെയും കൂട്ടിയോജിപ്പിക്കുന്നു. 1914-ല്‍ ഈ കനാല്‍ തുറന്നതുമുതല്‍ ഇതില്‍നിന്നുള്ള ആദായമാണ് രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്ന്.

ചോദ്യങ്ങളില്ല
നിക്ഷേപകര്‍ക്ക് രഹസ്യാത്മകതയും സ്വകാര്യതയും ഉറപ്പുനല്‍കുന്ന ഒരു രഹസ്യ സമ്പാദ്യ താവളമാകുന്നത് കൂടുതല്‍ ആകര്‍ഷകമായ വരുമാനം തരുമെന്ന് പാനമ തിരിച്ചറിഞ്ഞു. അമേരിക്കയും, കരീബിയന്‍ ദ്വീപുകളും കൊക്കേയിന്‍ ഉത്പാദനവും കയറ്റുമതിയും സജീവമായ കൊളംബിയയും അതിരുകളിലുള്ളതും ലാറ്റിന്‍ അമേരിക്കയിലെ നിരവധി ചെറുതും വലുതുമായ ഏകാധിപതികളും പാനമയെ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റി. അടുത്തകാലം വരെ കനാല്‍ മേഖലയുടെ സുരക്ഷ യു.എസ് സൈന്യമായിരുന്നു എന്നത് ഒരു വിദേശ നികുതി വെട്ടിപ്പ് കേന്ദ്രം തേടിയിരുന്ന അമേരിക്കക്കാര്‍ക്ക് സഹായകമായി.

വിദേശികളായ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഏതാണ്ട് നികുതിരഹിതമായ രാഷ്ട്രീയ, സാമ്പത്തിക സുരക്ഷിതത്തോട് കൂടിയുള്ള അന്തരീക്ഷം നല്കുന്നു എന്നാണ് പാനമ ഒരു നികുതി വെട്ടിപ്പിനുള്ള താവളമായിരുന്നു എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ വിദേശ നികുതി അധികൃതര്‍ക്ക് സാമ്പത്തിക ഇടപാടുകളുടെ ഒരു വിവരവും നല്‍കുകയുമില്ല. തങ്ങളുടെ സമ്പത്ത് മറച്ചുവെക്കാന്‍ ആവശ്യത്തിന് കാരണങ്ങളുള്ള നമ്മുടെ ധനികര്‍ക്ക് പാനമ ഒരു പ്രധാന താവളമായതിന്റെ കാരണം ഇതാണ്.  

എന്തിനാണ് ധനികര്‍ സമ്പത്ത് ഒളിപ്പിക്കുന്നത്? ലളിതമായ കാരണം ഔദ്യോഗികമായി അവര്‍ വാസ്തവത്തിലുള്ളത്ര ധനികരല്ല എന്നതാണ്. സത്യസന്ധമായി തങ്ങളുടെ സമ്പാദ്യം വെളിപ്പെടുത്തിയാല്‍ അവര്‍ കൂടുതല്‍ നികുതി നല്‍കേണ്ടിവരുമെന്ന് മാത്രമല്ല വ്യാപാര തട്ടിപ്പിന് ശിക്ഷിക്കപ്പെടുകയോ കനത്ത  പിഴ ചുമത്തപ്പെടുകയോ ചെയ്യും.

ഇത് മനസിലാക്കണമെങ്കില്‍ ഇന്നിപ്പോള്‍ പ്രധാനമന്ത്രിയുടെ വാണിജ്യ,വ്യവസായ സമിതിയിലുള്ള പല പ്രമുഖരും എങ്ങനെയാണ് ധനികരും ശക്തരുമായതെന്ന് മനസിലാക്കിയാല്‍ മതി.

കോഴ മൂലധനം
ഒരു വ്യവസായി പുതിയ പദ്ധതി തുടങ്ങുമ്പോള്‍ അതിന്റെ ചെലവ് കൂടുതലായി കാണിക്കുകയാണ് പതിവ്. നിര്‍മാണശാലയും യന്ത്രങ്ങളും വിതരണം ചെയ്യുന്നവര്‍ പ്രൊമോട്ടര്‍ക്ക് കോഴ കൊടുക്കുന്നു. അതയാളുടെ മൂലധനമാകും. അങ്ങനെ എത്ര കൂടുതല്‍ പദ്ധതികള്‍ ഒരാള്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കുന്നുവോ  ചെയ്യുന്നുവോ അത്രയേറെ അയാള്‍ ധനികനാകും.പക്ഷേ അ വരുമാനം നിങ്ങള്‍ക്ക് പരസ്യമാക്കാന്‍ പറ്റില്ല. അപ്പോളത് ഇത്തരം നികുതി വെട്ടിപ്പിനുള്ള താവളങ്ങളില്‍ ഒളിപ്പിക്കുകയായി. അങ്ങനെയാണ് വന്‍തോതില്‍ പണം വരുന്നതും കൊണ്ടുപോകുന്നതും.

ഈ പണത്തില്‍ ഏറെയും അടുത്തുള്ള നികുതി വെട്ടിപ്പ് താവളങ്ങളായ സിംഗപ്പൂര്‍, മൌറീഷ്യസ് വഴി ഇന്ത്യയിലേക്ക്  തിരിച്ചെത്താറുണ്ട്. അതുകൊണ്ടാണ് 2015-ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ രാജ്യങ്ങള്‍ മൌറീഷ്യസും (27%) സിംഗപ്പൂരും (21%) ആയത്. ഇന്ത്യക്കാരും ഇന്ത്യന്‍ സ്ഥാപനങ്ങളും വിദേശത്തു സൂക്ഷിച്ചിട്ടുള്ള പണം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള വഴിയായ നൂറുകണക്കിനു കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കേന്ദ്രമാണ് ഈ രണ്ടു രാജ്യങ്ങളും ഇപ്പോള്‍. പാനമ, കെയ്മാന്‍ ഐലാണ്ട്സ്, ബെര്‍മൂഡ തുടങ്ങിയ അകലെയുള്ള നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ സൂക്ഷിച്ച പണം തിരിച്ചെത്തിക്കാനുള്ള മാര്‍ഗം കൂടിയാണ് ഈ രാജ്യങ്ങള്‍. രാജ്യം ചെറുതാകുന്തോറും അധികൃതര്‍ കൂടുതല്‍ വിധേയരാകും.

രാജ്യത്തു നല്‍കുന്ന 80% വായ്പയും ഇന്ത്യയിലെ 14 പൊതുമേഖല ബാങ്കുകള്‍ വഴിയാണ്. ഇവക്ക് പുറമെ രണ്ടു വലിയ നിക്ഷേപ സഹായ സ്ഥാപനങ്ങള്‍ കൂടി സര്‍ക്കാരിനുണ്ട്, IDBI, IFCI. പിന്നെ സ്ഥാപന നിക്ഷേപകരായ LIC, ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളായ ഓറിയന്‍റല്‍, ജി‌ഐ‌സി എന്നിവ. ഇവയുടെ സര്‍ക്കാര്‍ നിയന്ത്രണവും, രാഷ്ട്രീയ, ഉദ്യോഗസ്ഥ നടത്തിപ്പും, പദ്ധതികള്‍ കര്‍ശനമായ ഒരു പരിശോധനയും കൂടാതെ വേണ്ടവിധത്തില്‍ സ്വര്‍ണം പൂശി വരുമെന്നു (അനാവശ്യമായി ഒരു പദ്ധതിയില്‍ ചെലവേറിയ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുക) ഉറപ്പാക്കുന്നു. പുനസംഘടന എന്നു പറഞ്ഞാല്‍ നിത്യഹരിത വായ്പകള്‍ക്ക്  കൂടുതല്‍ പണം നല്കുക എന്നു തീരുമാനിച്ച ഒരു സംവിധാനത്തില്‍ പരിശോധനയുടെ ആവശ്യമെന്ത്?

ഇന്ത്യയിലെ മുന്‍പന്തിയിലുള്ള  മിക്ക കമ്പനികളും ഈ ബാങ്കുകളുടെ ഈ കിട്ടാക്കട പട്ടികയിലുള്ളവരാണ്. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കട പട്ടികയില്‍ മൂന്നിലൊന്നും 30 പേര്‍/സ്ഥാപനങ്ങള്‍ വകയാണെന്ന് ആര്‍ ബി ഐയുടെ ഈയിടെ  പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. 5000 കോടി രൂപയുടെ മുകളില്‍ വായ്പ തിരിച്ചടക്കാന്‍ ബാക്കിയുള്ളവരെ കണക്കാക്കിയാല്‍ മാര്‍ച്ച് 31, 2015 വരെ രാജ്യത്തെ 5 പ്രമുഖ പൊതുമേഖല ബാങ്കുകള്‍ക്ക് 4.87 ലക്ഷം കോടി രൂപ കിട്ടാനുള്ളത് 44 കടക്കാരില്‍ നിന്നും മാത്രമായാണ്.

ഈ വമ്പന്‍മാരില്‍ എസ്സാര്‍, റിലയന്‍സ് എ‌ഡി‌എ‌ജി, ജെ പി അസോസിയേറ്റ്സ്, അദാനി, ജി വി കെ, ജി എം ആര്‍, ലാന്‍കോ എന്നിവരൊക്കെയുണ്ട്. ഈ വായ്പസമ്മര്‍ദം ഒരു പകര്‍ച്ച വ്യാധി പോലെയാണ്. വ്യാപാര ഭീമന്‍മാരില്‍ ടാറ്റ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എ വി ബിര്‍ള എന്നിവരെ മാത്രമാണു സാമ്പത്തിക സമ്മര്‍ദങ്ങള്‍ ഇല്ലാത്തവരായി കണക്കാക്കാവുന്നത്.

അന്യായമായ ലാഭം
കയറ്റുമതി കുറച്ചുകാണിച്ചും ഇറക്കുമതിചെലവ് കുത്തനെക്കൂട്ടിക്കാണിച്ചും ഇങ്ങനെ നേടുന്ന പണം വിദേശത്താണ് സൂക്ഷിക്കുന്നത്. എന്തുകൊണ്ടാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ത്യയുടെ വാണിജ്യ ചരക്ക് കയറ്റുമതിയുടെ രണ്ടാമത്തെ വലിയ ലക്ഷ്യകേന്ദ്രവും (2015-ല്‍ 33 ബില്ല്യണ്‍ ഡോളര്‍) മൂന്നാമത്തെ വലിയ വാണിജ്യ ചരക്ക് ഇറക്കുമതി കേന്ദ്രവും (2015-ല്‍ 26.2 ബില്ല്യണ്‍ ഡോളര്‍) ആകുന്നതെന്ന് ആരെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? നിയമവിധേയമായും അല്ലാതെയും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ ഏറ്റവും വലിയ സ്രോതസും യു എ ഇ ആണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഔദ്യോഗികമായി 35 ബില്ല്യണ്‍ ഡോളര്‍ വരുന്ന 900 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തു. പാനമ പോലുള്ള നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കമ്പനികളാണ് ഇത്തരം കയറ്റുമതിയുടെ സാമ്പത്തിക സ്രോതസ്. അനധികൃതമായി ഇറക്കുമതി ചെയ്യുന്ന സ്വര്‍ണവും  അവര്‍ വഴിതന്നെയാണ് വരുന്നത്.

വാഷിംഗ്ടണ്‍ ആസ്ഥാനമായ Global Financial Integrity-യുടെ കണക്കനുസരിച്ച 2015-ല്‍ ഇന്ത്യക്കാര്‍ 83 ബില്ല്യണ്‍ ഡോളറാണ് അനധികൃതമായി പുറത്തേക്കയച്ചത്. എവിടേക്കാണ് ഈ പണമെല്ലാം പോകുന്നത്? ബാങ്ക് ഇടപാടുകളില്‍ രഹസ്യാത്മകത വാഗ്ദാനം ചെയ്യുന്ന സ്വിറ്റ്സര്‍ലാന്‍ഡ് പോലുള്ള രാജ്യങ്ങള്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് പലിശയൊന്നും നല്‍കാറില്ല. അതുകൊണ്ട് നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലെ കമ്പനികളില്‍ പോവുകയും അവിടെ നിന്നും അത് ലോകത്തെമ്പാടും കച്ചവടങ്ങളില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് നമ്മുടെ പല വ്യാപാരികളും ഇത്രവേഗം വിദേശത്ത് വലിയ മീനുകളായതെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടില്ലേ?

ഇങ്ങനെയാണ് ലോകത്ത് പാനമകള്‍ ഉണ്ടാകുന്നത്. പനാമ എന്നാല്‍ ഇന്ത്യയില്‍ ഒരു കാലത്ത് ഡാല്‍മിയ ഗോള്‍ഡണ്‍ ടൊബാക്കോ കമ്പനി നിര്‍മ്മിച്ചിരുന്ന വില കുറഞ്ഞ ഒരുതരം സിഗററ്റായിരുന്നു. പടിഞ്ഞാറന്‍ നാടുകളില്‍ അത് ടോക്വില്ല പനയിലകൊണ്ടുള്ള ഒരുതരം വലിയ വട്ടത്തിലുള്ള തൊപ്പിയായിരുന്നു. ആ പാനമയും ഇപ്പോള്‍ വിസ്മൃതിയിലായി. ഇപ്പോള്‍ രഹസ്യ സാമ്പത്തിക ഇടപാടുകളുടെയും നിക്ഷേപങ്ങളുടെയും പര്യായമാണ് പാനമ. ചരക്ക് മാറി, പേരൊന്നുതന്നെ.

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍