UPDATES

വിദേശം

പാനമ രേഖകളില്‍ എന്തുകൊണ്ട് അമരിക്ക ഇല്ല! പാനമ രേഖകളില്‍ എന്തുകൊണ്ട് അമരിക്ക ഇല്ല! പാനമ രേഖകളില്‍ എന്തുകൊണ്ട് അമരിക്ക ഇല്ല!

അന സ്വാന്‍സന്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പ്രത്യേകതയൊന്നുമില്ലാത്ത ഒറ്റനിലക്കെട്ടിടമാണത്; 1209 North Orange St. Wilmington Del. പക്ഷേ കോര്‍പ്പറേഷന്‍ ട്രസ്റ്റ് കമ്പനിയുടെ കാര്യാലയമായ ആ കെട്ടിടത്തിന് പ്രശസ്തിയിലേക്കുള്ള കൗതുകമുള്ള ഒരവകാശവാദമുണ്ട്. കഴിഞ്ഞ കുറച്ചുകൊല്ലങ്ങള്‍ക്കുള്ളില്‍ 2,50,000ത്തിലേറെ കമ്പനികളുടെ രജിസ്റ്റര്‍ ചെയ്ത വിലാസം ഇതാണ്. ഡെലാവെയറിലെ വ്യാപാരസൗഹൃദ നിയമങ്ങളുടെ ആനുകൂല്യം ലോകത്തെങ്ങുമുള്ള കമ്പനികള്‍ക്ക് ഇതുവഴി സ്വന്തം. 

2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ബരാക് ഒബാമ കരീബിയന്‍ നികുതിവെട്ടിപ്പ് താവളങ്ങളെ വിമര്‍ശിച്ചിരുന്നു. കെയ്മാനിലെ ഒരു കെട്ടിടത്തില്‍ 12,000 യു.എസ് ആസ്ഥാനമായ കമ്പനികളുണ്ടെന്ന് പറഞ്ഞ ഒബാമ അന്ന് പറഞ്ഞത്,’ഒന്നുകില്‍ അത് ലോകത്തെ ഏറ്റവും വലിയ കെട്ടിടമാകണം അല്ലെങ്കില്‍ ഏറ്റവും വലിയ നികുത്തിവെട്ടിപ്പ് കേന്ദ്രം.’ പക്ഷേ 1209 NorthOrange St. Wilmington Del ഇതേ പണി ഒബാമയുടെ കയ്യാലപ്പുറത്ത് നടക്കുന്നതായി കാണിക്കുന്നു. 

പാനമയിലെ നിയമസ്ഥാപനമായ മൊസാക് ഫൊനെസ്‌കയില്‍ നിന്നും ചോര്‍ന്ന രഹസ്യരേഖകള്‍ ലോകത്തെ ധനികര്‍ നികുതി വെട്ടിച്ച് വിദേശങ്ങളില്‍ സമ്പാദ്യം രഹസ്യമായി സൂക്ഷിക്കുന്ന മാര്‍ഗങ്ങള്‍ വെളിപ്പെടുത്തുകയാണ്. നിയമസ്ഥാപനത്തിന്റെ 40 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ 11 ദശലക്ഷം വരുന്ന രേഖകള്‍ ചോര്‍ന്നതോടെ നിലവിലും മുമ്പും രാഷ്ട്രത്തലവന്‍മാരായ 12 പേര്‍, ലോകനേതാക്കളുമായി ബന്ധപ്പെട്ട 60 പേര്‍ എന്നിവരടക്കം നിരവധി പേരുടെ രഹസ്യ സാമ്പത്തിക ഇടപാടുകളാണ് വെളിച്ചത്തായത്. 

മൊസാക് ഫൊനെസ്‌ക ഏര്‍പ്പാടാക്കിയ വിദേശ അകൗണ്ടുകള്‍, പണം തട്ടിപ്പ്, നികുതി വെട്ടിപ്പ് തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ളതാണെന്ന് രേഖകള്‍ കയ്യിലുള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര സംഘം പറയുന്നു. 

നികുതി വെട്ടിപ്പിന് പറ്റിയ കേന്ദ്രങ്ങളെന്ന് ആളുകള്‍ കരുതുന്ന സ്ഥലങ്ങളില്‍-ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, പാനമ, ബഹാമസ്, സീഷെല്‍സ്- വിദേശ അകൗണ്ടുകള്‍ തുടങ്ങാന്‍ മൊസാക് ഫൊനെസ്‌ക അവരുടെ ഇടപാടുകാരെ സഹായിച്ചു. ലോകത്തെ ധനികരുടെ സമ്പത്ത് ഇങ്ങനെ രഹസ്യമാക്കി നാടുകടത്തി സൂക്ഷിക്കാന്‍ സഹായിക്കുന്ന രാജ്യങ്ങള്‍. 

എന്നാല്‍ യു.എസ് ആണ് ഇത്തരം വിദേശ സാമ്പത്തിക വെട്ടിപ്പ് കേന്ദ്രങ്ങളില്‍ മുമ്പനെന്ന് പലരും പറയുന്നു. ‘ഇത്തരം അജ്ഞാത കടലാസ് കമ്പനികള്‍ സ്ഥാപിക്കാന്‍ ഏറ്റവും എളുപ്പമുള്ള സ്ഥലങ്ങളിലൊന്ന് യു.എസ് ആണെന്ന് ഞങ്ങള്‍ എപ്പോഴും പറയുന്നുണ്ട്,’ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയ്ക്കയുള്ള സംഘടന Global Witness മുതിര്‍ന്ന ഉപദേഷ്ടാവ് മാര്‍ക് ഹെയ്‌സ് പറഞ്ഞു. വിദേശ അകൗണ്ടുകള്‍ എന്നത് നികുതി കുറയ്ക്കല്‍, സ്വത്ത് കൈകാര്യം ചെയ്യല്‍, ഇടപാടുകാര്‍ക്ക് സുരക്ഷയും രഹസ്യാത്മകതയും ഉറപ്പുവരുത്തല്‍, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും അവര്‍ക്ക് തങ്ങളുടെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ സൗകര്യം നല്‍കല്‍ എന്നീ ശേഷികള്‍ മാത്രമല്ല ഇപ്പോള്‍. Tax Justice Network വിദേശ വ്യവസായത്തിന്റെ രഹസ്യാത്മകതയുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലണ്ടിനും ഹോങ്കോങ്ങിനും പിറകിലായി യു.എസിന് മൂന്നാം സ്ഥാനമാണ് നല്‍കിയത്. എന്നാല്‍ കെയ്മാന്‍ ഐലന്‍ഡിനും ലക്‌സംബര്‍ഗിനും മുന്നിലാണ് സ്ഥാനം. 

2012ല്‍ ഒരു പഠനത്തിനായി ഇടപാടുകാരെന്ന രീതിയില്‍ ഗവേഷകര്‍ Corporation Trust Company പോലെ കടലാസ് കമ്പനികള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന 3700ലേറെ കോര്‍പ്പറേറ്റ് സേവന ദാതാക്കള്‍ക്ക് 7,400ലേറെ ഇമെയിലുകള്‍ അയച്ചു. കെനിയയൊഴിച്ച് ഒരു കടലാസ് കമ്പനി സ്ഥാപിക്കാന്‍ ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങളുള്ള രാജ്യം യു.എസ് ആണെന്നായിരുന്നു അവര്‍ കണ്ടെത്തിയത്. കള്ളപ്പണം വെട്ടിപ്പുക്കാരടക്കമുള്ള കുറഞ്ഞതും കൂടിയതുമായ അപായാശങ്കകളുള്ള ഇടപാടുകാര്‍, ഭീകരവാദികള്‍ക്ക് പണമെത്തിക്കുന്നവര്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ പല തരത്തിലായിരുന്നു ഗവേഷകര്‍ ഇവരെ സമീപിച്ചത്. 

പൊതുവേയുള്ള ധാരണക്ക് വിപരീതമായി യു.എസിലെ നെവാദ, ഡെലാവെയര്‍, മൊണ്ടാന, സൗത്ത് ഡക്കോട്ട, വ്യോമിങ്, ന്യൂ യോര്‍ക് എന്നീ സംസ്ഥാനങ്ങളിലാണ് കുപ്രസിദ്ധമായ നികുതിവെട്ടിപ്പിനുള്ള കേന്ദ്രങ്ങളെന്നറിയുന്ന കെയ്മാന്‍ ദ്വീപുകള്‍, ജേര്‍സെ, ബഹാമാസ് എന്നിവടങ്ങിലേക്കാള്‍ കടലാസ് കമ്പനികള്‍ തുടങ്ങാന്‍ കുറഞ്ഞ നിയമതടസങ്ങള്‍ ഉള്ളത്. 

അജ്ഞാത കമ്പനികള്‍ ലോകത്തെവിടെയുമുള്ള അതിന്റെ ഉടമസ്ഥരുടെ വിവരങ്ങള്‍ പരസ്യമാക്കണമെന്ന പുതിയ അന്താരാഷ്ട്ര വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങളില്‍ യു.എസ് ഒപ്പുവെച്ചിട്ടില്ല എന്നതുകൂടിയാണ് രാജ്യത്തെ നികുതി വെട്ടിപ്പ്, രഹസ്യ നിക്ഷേപ താവളമാക്കുന്നത്. മറ്റ് വികസിത രാജ്യങ്ങളെയും പരമ്പരാഗത രഹസ്യ നിക്ഷേപ കേന്ദ്രങ്ങളായ സ്വിറ്റ്‌സര്‍ലണ്ടിനെയും ബഹാമസിനെയും അപേക്ഷിച്ച് ആഗോള ധനികരുടെ സുരക്ഷിത ലക്ഷ്യസ്ഥാനങ്ങളിലൊന്നായി യു.എസ് മാറിയിട്ടുണ്ട്. 

1990കളുടെ അവസാനത്തോടെ ചെലവുകുറഞ്ഞ നിശ്ചിത ബാധ്യത മാത്രമുള്ള കോര്‍പ്പറേഷനുകളും ആസ്തി സംരക്ഷണ ട്രസ്റ്റുകളും സ്ഥാപിക്കാന്‍ പരമ്പരാഗത നികുതി വെട്ടിപ്പ് താവളങ്ങളെ വെല്ലുന്ന തരത്തിലുള്ള നികുതിയിളവുകളും രഹസ്യാത്മകതയും നല്‍കാന്‍ യു.എസ് സംസ്ഥാനങ്ങള്‍ പരസ്പരം മത്സരിച്ചപ്പോള്‍ ഈ സ്വദേശവിദേശ വിപണി യു.എസില്‍ തഴച്ചുവളര്‍ന്നു എന്നെഴുതുന്നു Tax justice Network ലെ ഹെന്റി. 

പല അമേരിക്കന്‍ സംസ്ഥാനങ്ങളിലും ഇത്തരം കടലാസ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പാസ്‌പോര്‍ട്ടോ െ്രെഡവിംഗ് ലൈസന്‍സൊ പോലുള്ള ഒരു തിരിച്ചറിയല്‍ രേഖപോലും നല്‍കേണ്ടി വരുന്നില്ല. കോര്‍പ്പറേറ്റ് സേവനദാതാക്കള്‍ക്ക് കമ്പനി ഉടമയുടെ beneficial owner വിവരങ്ങള്‍ ശരിയാണോ എന്നോ എന്തിന് വേണ്ടിയാണീ കമ്പനിയെന്നോ പരിശോധിക്കേണ്ട കാര്യമില്ല. യഥാര്‍ത്ഥ ഉടമയ്ക്ക് സ്വയം വെളിപ്പെടുത്താതെ മറ്റൊരാള്‍ വഴിയും കമ്പനി കൈകാര്യം ചെയ്യാം. 

‘യു.എസില്‍ ചിലയിടങ്ങളിലൊക്കെ ഒരു കമ്പനി തുടങ്ങുന്നത് ഒരു വായനശാല അംഗത്വം കിട്ടുന്നതിനെക്കാള്‍ എളുപ്പമാണ്, ‘Global Financial Integrtiy യിലെ ജോസഫ് സ്പാഞ്ചേഴ്‌സ് പറയുന്നു. 

ആസ്തികളോ പ്രവര്‍ത്തങ്ങളോ ഇല്ലാത്ത ഇത്തരം കടലാസ് കമ്പനികളില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. ചിലപ്പോഴൊക്കെ ചില പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുമ്പോള്‍ അവ പുറത്തിറക്കുന്നതുവരെ രഹസ്യമായി വെയ്ക്കാനും വിപണിയിലെ മത്സരത്തില്‍ നിന്നും മാറ്റി പുതിയ സാങ്കേതികവിദ്യകളില്‍ നിക്ഷേപിക്കുന്നതും പോലുള്ള നിയമാനുസൃതമായ ലക്ഷ്യങ്ങളോടെയും ഇത്തരം കമ്പനികള്‍ ഉണ്ടാക്കാം. തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള സുരക്ഷാഭീഷണി കുറക്കുന്നതിന് ധനികര്‍ ഈ മാര്‍ഗം ഉപയോഗിക്കാറുണ്ട്. 

എന്നാല്‍ പലപ്പോഴും ഇത്തരം കടലാസ് കമ്പനികള്‍ നികുതി വെട്ടിപ്പും ഭീകരവാദ ധനസഹായവും, മയക്കുമരുന്ന് കള്ളക്കടത്തുപോലുള്ള അനധികൃത കച്ചവടങ്ങളില്‍ നിന്നുള്ള പണം രഹസ്യമായി സൂക്ഷിക്കാനും അഴിമതിപ്പണം രഹസ്യമായി വെക്കാനുമൊക്കെയുള്ള ഒരു മുഖംമൂടിയായാണ് ഉപയോഗിക്കുന്നത്. പ്രായമായവരില്‍ നിന്നും വ്യാജ കമ്പനികളുടെ ഇല്ലാപദ്ധതികളിലേക്കായി പണം തട്ടിച്ചതും, മെക്‌സിക്കന്‍ മയക്കുമരുന്ന് ശൃംഖലകളുടെ ദശലക്ഷണക്കിന് ഡോളര്‍ രഹസ്യമായി കടത്തിയതും രാഷ്ട്രീയ അഴിമതിപ്പണവും ഇറാനെതിരെയുള്ള യു.എസ് ഉപരോധത്തെ മറികടക്കാനുമൊക്കെ ഇത്തരം കമ്പനികളെ ഉപയോഗിച്ചിട്ടുണ്ട്. 

ഇത്തരം രീതികളില്‍ ആശങ്കയുള്ളവര്‍ നിയമ സംവിധാനത്തില്‍ നിന്നും ഇവയെ മറച്ചുപിടിക്കുന്ന അജ്ഞാത കമ്പനികളെക്കുറിച്ചും ആകുലപ്പെടണമെന്ന് ഈ വ്യാപാരത്തിന്റെ വിമര്‍ശകര്‍ പറയുന്നു. 

യു.എസില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം കമ്പനികളില്‍ എത്ര പണം നിക്ഷേപിച്ചിട്ടുണ്ടെന്നതിന് കണക്കുകള്‍ ലഭ്യമല്ല. പക്ഷേ നിയന്ത്രണങ്ങളുടെ അഭാവത്തില്‍ ഇത് പലതരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചിരിക്കാം എന്നാണ് കരുതുന്നത്. അറിഞ്ഞുകൊണ്ട് ഇടപാടുകാരെ നികുത്തിവെട്ടിപ്പിന് സഹായിക്കുന്നതില്‍ നിന്നും യു എസ് സ്ഥാപനങ്ങളെ നിയമപരമായി വിലക്കിയിട്ടുണ്ട്. പക്ഷേ പ്രത്യേകിച്ച് അന്വേഷണങ്ങളൊന്നും കൂടാതെ അവര്‍ക്ക് സ്വകാര്യതയും സുരക്ഷയും നല്‍കാന്‍ കഴിയും. 

യു.എസിലെ താരതമ്യേന അയവുള്ള നിയന്ത്രണങ്ങള്‍ മുതലെടുക്കാന്‍ സ്വിറ്റ്‌സര്‍ലണ്ട്, ഗ്രാന്‍ഡ് കെയ്മാന്‍ ദ്വീപുകള്‍ എന്നിവടങ്ങളില്‍ നിന്നും Rothschild പോലുള്ള ട്രസ്റ്റ് കമ്പനികളും സാമ്പത്തിക സ്ഥാപനങ്ങളും നിയമസ്ഥാപനങ്ങളും വിദേശ അകൗണ്ടുകള്‍ യു.എസിലേക്ക് മാറ്റുന്നതെങ്ങനെയെന്ന് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടുകളില്‍ വിശദമാക്കുന്നുണ്ട്. ന്യൂയോര്‍ക് ടൈംസ് വിശകലനം അനുസരിച്ച് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യു.എസില്‍ നടത്തിയ 5 ദശലക്ഷം ഡോളറിന് മേലുള്ള പകുതിയിലേറെ വസ്തുക്കച്ചവടങ്ങളും നടത്തിയത് അജ്ഞാത കമ്പനികളാണ്. 

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യു.എസ് ഇത്തരം സാമ്പത്തിക ഇടപാടുകള്‍ക്കുള്ള സുരക്ഷിത സ്ഥാനമാകുന്ന പ്രവണത ശക്തമായി. 

സാമ്പത്തിക പ്രതിസന്ധിക്കുശേഷം വികസിത രാജ്യങ്ങള്‍ കുതിച്ചുയരുന്ന അസമത്വത്തിന് ചെറിയ തടയിടാന്‍ ആഗോള നികുതി വെട്ടിപ്പ് താവളങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കി. 2010ല്‍ അമേരിക്കയിലെ നികുതി വെട്ടിപ്പുകാരെ പിടിക്കാനായി യു.എസ് Foreign Account Tax Compliance Act FATCA, അംഗീകരിച്ചു. യു.എസ് പൗരന്മാരുടെ അകൗണ്ട് വിവരങ്ങള്‍ ലോകത്തെ സാമ്പത്തിക സ്ഥാപനങ്ങള്‍ യു.എസിന് നല്‍കണമെന്നും അല്ലെങ്കില്‍ യു.എസ് സാമ്പത്തിക ഇടപാടുകളില്‍ നിന്നും വിലക്കുമെന്നുമായിരുന്നു ഈ നിയമം. 

ഇതിനോടുള്ള പ്രതികരണമായി 34 രാജ്യങ്ങളുടെ കൂട്ടായ്മയായ OECD (Organisation for Economic Co-operation and Development) കര്‍ശനമായ നികുതി വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. ലോകത്തെ നൂറോളം രാജ്യങ്ങളോട് ഇത് അംഗീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബഹറിന്‍, വനൗടു, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിങ്ങനെ വളരെക്കുറച്ച് രാജ്യങ്ങളെ വിസമ്മതിച്ചുള്ളൂ. 

തങ്ങളുടെ പദ്ധതി യൂറോപ്പിന്റെതിനു സമാനമായതിനാല്‍ തങ്ങള്‍ ചേരേണ്ടതില്ലെന്നാണ് യു.എസ് വാദം. പകരം ഓരോ രാജ്യവുമായും ഉഭയകക്ഷി കരാറില്‍ ഏര്‍പ്പെടാനാണ് ശ്രമം. എന്നാല്‍ ഈ കാലയളവില്‍ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കാന്‍ യു.എസ് തയ്യാറാകുന്നില്ല. സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് യു.എസിലേക്ക് നീങ്ങാനുള്ള ഒരു പ്രേരണ നല്‍കാനാണിത്. നികുതി വെട്ടിപ്പിനെതിരായ അന്താരാഷ്ട്ര ശ്രമങ്ങളില്‍ വലിയൊരു തുള വീഴ്ത്താനാണ് വാഷിംഗ്ടണിന്റെ ഈ സ്വാര്‍ത്ഥ താത്പര്യം ഇടയാക്കുക എന്നു Tax justice Network പറയുന്നു. 

കടലാസ് കമ്പനികളെ നിയന്ത്രണ പരിധിയിലാക്കാനുള്ള പല നിയമങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും കൊണ്ടുവരുന്നുണ്ട്. ഈ.യു നിര്‍ദേശപ്രകാരം രാജ്യങ്ങള്‍ ഇപ്പോള്‍ ഇത്തരം കമ്പനി വിവരങ്ങളുള്ള രേഖ സൂക്ഷിക്കുകയും ആവശ്യമെങ്കില്‍ നിയമസംവിധാനങ്ങള്‍ക്കും, മാധ്യമങ്ങള്‍ക്കും നല്‍കുകയും ചെയ്യും. 

ഇത്തരം നിയമം യു.എസിലും കൊണ്ടുവരാന്‍ വലിയ ശ്രമങ്ങള്‍ പല സംഘടനകളും നടത്തുന്നുണ്ട്. യു.എസില്‍ രജിസ്റ്റര്‍ ചെയ്യുന്ന കടലാസ് കമ്പനികള്‍ (shell company) അവരുടെ ഗുണഭോക്താവായ ഉടമയെ പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. 

എന്നാല്‍ നെവാദ, ഡെലാവെയര്‍, വ്യോമിങ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നികുതി നഷ്ടവും നിയന്ത്രണ ബാഹുല്യവും വരുമെന്നു കാണിച്ച് ഇതിനെ എതിര്‍ത്തു. 

മൊസാക് ഫോണെസ്‌കയിലെ ചോര്‍ന്ന രേഖകള്‍ ഇതുവരെ അമേരിക്കയിലെ രാഷ്ട്രീയക്കാരെയും ധനാഢ്യരെയും ബന്ധപ്പെടുത്തിയിട്ടില്ല. Tax Justice Network ലെ ഹെന്റി പറയുന്നത് ഇതിനൊരു കാരണമുണ്ടെന്നാണ്. ലോകത്തെ ഏറ്റവും രഹസ്യാത്മകതയുള്ള രഹസ്യനിക്ഷേപ വ്യാപാരം യു.എസില്‍ തന്നെയുണ്ട്. ‘വാസ്തവത്തില്‍ തങ്ങള്‍ക്കിതിനായി പനാമയിലേക്ക് പോകേണ്ട കാര്യമില്ലെന്ന് അമേരിക്കക്കാര്‍ കണ്ടെത്തി.’

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍