UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാനമ രേഖയില്‍ മലയാളിയും

അഴിമുഖം പ്രതിനിധി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും ചൈനീസ് പ്രസിഡന്റിന്റെ കുടുംബവും ബോളിവുഡ് താരം അമിതാഭ് ബച്ചനും ലോക സുന്ദരി ഐശ്വര്യാ റായുമൊക്കെയുള്ള പാനമ രേഖകളില്‍ മലയാളിയും. തിരുവനന്തപുരം സ്വദേശിയും പ്രവാസിയുമായ ജോര്‍ജ്ജ് മാത്യുവിന്റെ പേരാണ് രേഖകളിലുള്ളത്.

സിംഗപ്പൂരിലേക്ക് 12 വര്‍ഷം മുമ്പ് സിംഗപ്പൂരിലേക്ക് താമസം മാറിയതിനാല്‍ ഇന്ത്യയിലെ നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്ന നിലപാടാണ് ജോര്‍ജ്ജ് മാത്യു സ്വീകരിച്ചിരിക്കുന്നത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മാത്യുവിന് ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളിലെ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന് പാനമ രേഖകളില്‍ പറയുന്നു. കമ്പനികള്‍ രൂപീകരിക്കാന്‍ സഹായിക്കുന്ന ഫ്യൂച്ചര്‍ ബുക്ക്‌സ് എന്ന സ്ഥാപനം മാത്യു സിങ്കപ്പൂരില്‍ നടത്തുന്നുണ്ട്. ഈ സ്ഥാപനം വഴി തുടങ്ങിയ കമ്പനികളാണ് ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളിലേതെന്ന് മാത്യു പറയുന്നു.

പനാമ രേഖകളില്‍ മാത്യുവിന്റെ കേരളത്തിലേയും സിങ്കപ്പൂരിലേയും വിലാസങ്ങളുണ്ട്. 2011-നോട് അടുപ്പിച്ച് ഒരു പിടി കമ്പനികള്‍ മാത്യു ആരംഭിച്ചിട്ടുണ്ട്. ചിലതില്‍ മാത്യു ഡയറക്ടറാണെങ്കില്‍ മറ്റു ചിലതില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഡയറക്ടറുമാണ്. കമ്പനികള്‍ക്കുവേണ്ടി ഒപ്പിട്ട നിരവധി പവര്‍ ഓഫ് അറ്റോര്‍ണികളുമുണ്ട്. സോള്‍ റിതം ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, സീബ്രിഡ്ജ് ഗ്രൂപ്പ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, ഹാള്‍വുഡ് എന്റര്‍പ്രൈസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ ഇയാളുടെ പേരുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളിലുണ്ട്.

അതേസമയം തന്റെ പേര് ദുരുപയോഗം ചെയ്തതാണെന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. വിദേശത്തെ കമ്പനികളുമായി തനിക്ക് ബന്ധമില്ല. പാനമ രേഖകളില്‍ തന്റെ പേരുമായി ചേര്‍ത്ത് പറയപ്പെടുന്ന കമ്പനികളുമായി തനിക്ക് ബന്ധമില്ലെന്നും ഇപ്പറഞ്ഞ കമ്പനികളില്‍ താന്‍ ഒരിക്കലും ഡയറക്ടര്‍ ആയിരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍