UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാനമ രേഖകളില്‍ ബോളിവുഡ് താരം അജയ് ദേവഗണും

അഴിമുഖം പ്രതിനിധി

ബോളിവുഡ് താരമായ അജയ് ദേവഗണ്‍ 2013-ല്‍ ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപിലെ മെര്‍ലിബോണ്‍ എന്റര്‍ടെയ്ന്‍മെന്റിനെ ഏറ്റെടുത്തതായി പനാമ രേഖകള്‍. ഇന്ത്യയ്ക്ക് പുറത്ത് ഹിന്ദി സിനിമകളുടെ വിപണനത്തിനും മറ്റും നടത്തുന്ന കമ്പനിയാണിത്.

വിവാദ കമ്പനിയായ മൊസാക്ക് ഫോന്‍സേകയാണ് മെര്‍ലിബോണിന്റെ രജിസ്‌ട്രേഷന് സഹായിച്ചത്. മെര്‍ലിബോണിന്റെ യഥാര്‍ത്ഥ ഉടമ ലണ്ടന്‍ സ്വദേശിയായ ഹസ്സന്‍ എന്‍ സയാനിയാണ്. 2013 ഒക്ടോബര്‍ 29-നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. 31-ന് സയാനി 1000 ഓഹരികള്‍ പുറത്തി. എന്നേ ദിവസം തന്നെ അജയ് ദേവഗണ്‍ ഈ ഓഹരികള്‍ വാങ്ങുകയും ചെയ്തു. വിദേശത്ത് നിക്ഷേപം നടത്താനുള്ള ആര്‍ബിഐയുടെ ചട്ടങ്ങള്‍ പ്രകാരമാണ് ഈ കമ്പനി സ്ഥാപിച്ചതെന്ന് അജയ് ദേവഗണ്‍ പ്രതികരിച്ചു. നിയമപ്രകാരം നടത്തേണ്ട വെളിപ്പെടുത്തലുകള്‍ നികുതി രേഖകളില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

2013 ഒക്ടോബര്‍ 31 മുതല്‍ അജയ് ദേവഗണ്‍ കമ്പനിയുടെ ഡയറക്ടറുമായിരുന്നു. എന്നാല്‍ 2014 ഡിസംബര്‍ 15-ന് അദ്ദേഹം രാജി വയ്ക്കുകയും ചെയ്തു. ഇ എഫ് ജി ട്രസ്റ്റ് കമ്പനി ലിമിറ്റഡിനേയും ഇ എഫ് ജി നോമിനീസ് ലിമിറ്റഡിനേയും മെര്‍ലിബോണിന്റെ ഡയറക്ടര്‍മാരായി നിയമിച്ചു കൊണ്ടുള്ള തീരുമാനത്തിന് അദ്ദേഹം രാജിവയ്ക്കും മുമ്പ് അനുമതി നല്‍കിയിരുന്നു.

അജയിനും ഭാര്യ കാജലിനും പങ്കാളിത്തമുള്ള നൈസ യുഗ് എന്റര്‍ടെയ്ന്‍മെന്റിനുവേണ്ടിയാണ് അജയ് 1000 ഓഹരികള്‍ കൈവശം വയ്ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍