UPDATES

വിദേശം

പാനമ രേഖകള്‍; റഷ്യ എറിഞ്ഞ ചൂണ്ടയില്‍ അമേരിക്ക കൊത്തിയതോ

അഴിമതിയുമായി ബന്ധിപ്പിക്കപ്പെട്ട വെളിപ്പെടുത്തലുകള്‍ ചിലര്‍ക്ക് പ്രതികൂലമായും മറ്റ് ചിലര്‍ക്ക് അനുകൂലമായും ഭവിക്കും

Avatar

Ashok K N

ലിയോണിട് ബെര്‍ഷിട്‌സ്‌കി 
(ബ്ലൂംബര്‍ഗ്)

നിരവധി ലോകനേതാക്കളെയും മറ്റ് പ്രമുഖരുടെയും സാമ്പത്തിക തട്ടിപ്പിടപാടുകള്‍ പുറത്താക്കിയ പാനമ രേഖകള്‍ക്ക് പിന്നില്‍ ക്രെംലിനായിരിക്കും എന്നു യു.എസിലെ ഒരു റഷ്യന്‍ പണ്ഡിതന്‍ കഴിഞ്ഞയാഴ്ച്ച പറഞ്ഞു. അതേസമയം റഷ്യന്‍ പ്രസിഡണ്ട് വളാഡിമിര്‍ പുടിന്‍ വിവരം ചോര്‍ത്തലിന് യു.എസിനെയാണ് കുറ്റപ്പെടുത്തി.

ഇതുവരെയായി ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രിയും (സര്‍ക്കാര്‍ പുനഃസംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ഒരു ബാങ്കില്‍ വായ്പയുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഭാര്യക്ക്)സ്‌പെയിനിലെ വ്യവസായ മന്ത്രിയുമാണ് പനാമ രേഖകളില്‍ കുടുങ്ങി രാജിവെച്ചത്. ഇനിയും തലകള്‍ ഉരുണ്ടേക്കാം. ദശലക്ഷക്കണക്കിന് രേഖകള്‍ മുഴുവനായും അന്വേഷിച്ചുതീര്‍ന്നിട്ടില്ല. ഇതുവരെയും റഷ്യയില്‍ രാജിയും പുറത്താക്കലും അന്വേഷണവുമൊന്നും ഉണ്ടായിട്ടില്ല.

പാനമരേഖകളുടെ റഷ്യന്‍ ഭാഗം നടപടിയെടുക്കാന്‍ പോന്നതല്ല. പുടിന്റെ അടുത്ത സുഹൃത്തുക്കളുടെ ഉടമസ്ഥതയിലുള്ള Bank Rossiyaയുടെ വിദേശ ഇടപാടുകളാണ് അതില്‍. ബാങ്കുമായും പുടിന്റെ സുഹൃത്തുക്കളുമായും ബന്ധമുള്ള കമ്പനികള്‍ക്കാണ് ഇതില്‍നിന്നും ഗുണം കിട്ടിയിരിക്കുന്നത്. ഉപദേശ സേവനങ്ങള്‍ക്കും സമ്മര്‍ദസംഘമായി പ്രവര്‍ത്തിക്കുന്നതിനും കമ്പനികള്‍ക്ക് വന്‍തോതില്‍ പണം കിട്ടിയിട്ടുണ്ട്. എന്നിട്ടും ഇടപാടുകളെല്ലാം നിയമപരമായി തോന്നും, ചുരുങ്ങിയത് റഷ്യയിലെങ്കിലും ആരും അതൊന്നും അന്വേഷിക്കാന്‍ പോകുന്നില്ല. ഇക്കൂട്ടത്തില്‍ മിക്കവയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍ നേരിടുന്നവയാണ്, ആസ്തികള്‍ പിടിച്ചെടുക്കലും പ്രതീക്ഷിക്കാം. പുടിന്റെ പേരാകട്ടെ രേഖകളില്‍ ഒരിടത്തും ഇല്ലതാനും.

രേഖകളുടെ ആധികാരികത പുടിന്‍ നിഷേധിച്ചിട്ടില്ല. പക്ഷേ ആ രേഖകളില്‍ തന്റെ പേരില്ലാത്തത് പുടിന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘അവര്‍ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. അതാണ് കാര്യം, അവര്‍ വെറുതെ വെള്ളത്തില്‍ ചെളി കലക്കുകയാണ്.’ വ്യാഴാഴ്ച നടത്തിയ തന്റെ വാര്‍ഷിക പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞു.

ബ്രൂകിംഗ്‌സ് ഇന്‍സ്റ്റിട്യൂട്ടിലെ സീനിയര്‍ ഫെലോയും റഷ്യന്‍ വിദ്ഗധനുമായ ക്ലിഫോര്‍ഡ് ഗഡ്ഡി ബ്രൂകിംഗ്‌സിന്റെ സൈറ്റില്‍ എഴുതിയ ആര്‍ട്ടിക്കിളില്‍ പുടിന്റെ സുഹൃത്തുക്കളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഒരു അവാസ്തവ കഥപോലെയാണ് പുറത്തുവന്നത്. ഇതിന്റെ നേട്ടം പുടിനു തന്നെയാണെന്നു പറയുന്നുണ്ട്. ഭൂമിശാസ്ത്രപരമായി ഇതിലുള്‍പ്പെട്ട ആളുകളുടെ പരപ്പ് ‘എല്ലാവരും ഇത് ചെയ്യുന്നു’ എന്ന ന്യായം പറയാന്‍ പുടിനെ സഹായിക്കും. അതുകൊണ്ട് പുടിനെ വ്യക്തിപരമായി ഇതു ബാധിക്കില്ല. അതുകൊണ്ടുതന്നെ റഷ്യയ്ക്ക് ഈ ചോര്‍ത്തലില്‍ ചില പങ്കുണ്ടാകാം എന്നും ഗാഡ്ഡി എഴുതുന്നു.

‘പുടിനോ റഷ്യക്കോ പാനമ രേഖകള്‍ മൂലം യശ്ശസിന് ഉണ്ടായ മാനഹാനി വളരെ നിസാരമാണ്. ആ ചെറിയ വില നല്‍കിക്കൊണ്ട് റഷ്യക്കാര്‍; ലോകത്തെങ്ങുമുള്ള അഴിമതിക്കാരായ രാഷ്ട്രീയക്കാരെ, മാതൃക ജനാധിപത്യം എന്നവകാശപ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെയടക്കം തുറന്നുകാട്ടി, ചില പാശ്ചാത്യ രാജ്യങ്ങളില്‍ അവര്‍ അവാജ്യമായ അസ്ഥിരത സൃഷ്ടിച്ചു. ഇതൊരു ആസൂത്രിത സംവിധാനമാണോ എന്നാണ് ഞാന്‍ സംശയിക്കുന്നത്. റഷ്യക്കാര്‍ എറിഞ്ഞ ചൂണ്ടയിലെ ഇരയില്‍ യു.എസ് കൊത്തി. പനാമ രേഖകള്‍ പുടിന് താറാവിന് വെള്ളം എന്ന പോലെ പോകും. പക്ഷേ അത് പാശ്ചാത്യ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കും.’

എന്നാല്‍ ഒരു ഗൂഢാലോചന സിദ്ധാന്തം ഗഡ്ഡി ഉണ്ടാക്കുന്നില്ല. ‘ഇത് പ്രസിദ്ധീകരിക്കുകയും നിഗമനങ്ങളില്‍ എത്തുകയും ചെയ്യുന്നവരോടുള്ള ചോദ്യമാണത്,’നമ്മളീ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ വിശ്വസനീയമാണോ? ഇത് ആരുടെയെങ്കിലും അജണ്ട നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണോ.?’

അതുകൊണ്ടുതന്നെ പനാമ രേഖകള്‍ കൃത്യമാണെന്ന പുടിന്റെ പ്രസ്താവന സംശയമുണര്‍ത്തുന്നു. ‘ആണെങ്കില്‍, എങ്ങനെയാണത് നിങ്ങള്‍ക്ക് മനസിലായത്?’ ഗഡ്ഡി ചോദിക്കുന്നു.

ഈ സിദ്ധാനതത്തിന്റെ പ്രശ്‌നം അതൊരു സിദ്ധാന്തം മാത്രമാണ് എന്നാണ്. ഇത് റഷ്യയുടെ കളിയാണെന്ന് ഗഡ്ഡി പറയുന്നപോലെ പനാമ രേഖകള്‍ യു.എസിന്റെ പണിയാണെന്ന് പറയാന്‍ പുടിനും തെളിവുകള്‍ നിരത്തുന്നുണ്ട്. ‘യു.എസ് ഏജന്‍സികളുടെ ജീവനക്കാര്‍ ഇതില്‍ ജോലി ചെയ്യുന്നുണ്ട്. ഈ വാര്‍ത്ത ആദ്യം വന്നത് SueddeutscheZeitung ലാണ്. ഞാന്‍ എന്റെ മാധ്യമ സെക്രട്ടറി പെസ്‌കോവിനോടു ചോദിച്ചപ്പോള്‍, SueddeutscheZeitung ആകട്ടെ Goldman Sachന്റെ കീഴിലുള്ള ഒരു മാധ്യമ സ്ഥാപനത്തിന്റെതാണ്. അതുകൊണ്ടു ഇതിന് ഉത്തരവിട്ടവര്‍ ആരെന്നു വളരെ വ്യക്തമാണ്. അവരില്‍നിന്നും പശ്ചാത്താപമൊന്നും നാം പ്രതീക്ഷിക്കുന്നില്ല, അവരത് ചെയ്തുകൊണ്ടേയിരിക്കും. തെരഞ്ഞെടുപ്പ് അടുക്കും തോറും ഇത്തരത്തില്‍ കൂടുതല്‍ ചോര്‍ത്തലുകള്‍ പ്രതീക്ഷിക്കാം,’ റഷ്യന്‍ പ്രസിഡണ്ട് പറഞ്ഞു.

എന്നാല്‍ വെള്ളിയാഴ്ച്ച പുടിന്റെ മാധ്യമ സെക്രട്ടറി ദിമിത്രി പെസ്‌കോവ് SueddeutscheZeitung നോട് ഖേദം പ്രകടിപ്പിച്ചു. ജര്‍മന്‍ പത്രത്തിന് Goldman Sachs ആയി ഒരു ബന്ധവും ഇല്ലായിരുന്നു. തന്റെ പിഴവാണെല്ലാം എന്നു പെസ്‌കോവ് പറഞ്ഞു. പക്ഷേ കാര്യങ്ങള്‍ വ്യക്തമാണ് പുടിന്‍ എന്ന പഴയ ചാരന്‍ യു.എസിനെ ഇതുമായി ബന്ധിപ്പിക്കാനുള്ള കണ്ണികള്‍ നോക്കുകയാണ്. കാരണം റഷ്യയില്‍ സെപ്റ്റംബറില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും 2018ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനും മുമ്പായി കുളം കലക്കാന്‍ വേറെ ആര്‍ക്കാണ് താത്പര്യം?

എന്നാല്‍ ഗഡ്ഡി പുടിന്റെ ഗൂഢാലോചന സിദ്ധാനതത്തെ തള്ളിക്കളയുന്നു.  ഇത്തരത്തില്‍ അഴിമതിയുമായി ബന്ധിപ്പിക്കപ്പെട്ട വെളിപ്പെടുത്തലുകള്‍ ചിലര്‍ക്ക് പ്രതികൂലമായും മറ്റ് ചിലര്‍ക്ക് അനുകൂലമായും ഭവിക്കും. ചോര്‍ത്തിയ ആളെ കണ്ടുപിടിച്ചാലോ അയാള്‍ കുറ്റസമ്മതം നടത്തിയാല്‍ മാത്രമേ ചോര്‍ത്തലിന്റെ സ്രോതസ് വെളിപ്പെടൂ.

എന്നാല്‍ സ്രോതസ് അത്ര പ്രശ്‌നമല്ല, രേഖകളുടെ ആധികാരികത മാത്രം നോക്കിയാല്‍ മതി എന്നാണ് എന്റെ അഭിപ്രായം.  റഷ്യയെ സംബന്ധിച്ച ഭാഗം കൃത്യമാണെന്ന് പുടിന്‍ ഉറപ്പിക്കുന്നു. പുടിന്‍ സമ്മതിക്കാന്‍ തയ്യാറുള്ളതിനെക്കാള്‍ അപായകരമാണ് വിവരങ്ങള്‍. അത് റഷ്യയുടെ ആശ്രിത മുതലാളിത്തത്തിന്റെ ഉള്ളുകളികളെയാണ് വെളിച്ചതാക്കുന്നത്. ഐസ്‌ലാന്‍ഡ്. സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലൊക്കെയുള്ള വിവരങ്ങളും ശരിയാണെന്ന് തെളിയുന്നു. അപ്പോള്‍ സ്രോതസിനെച്ചൊല്ലി ആകുലപ്പെടേണ്ടതുണ്ടോ? ഇതന്വേഷിച്ച് കണ്ടെത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരെ നമുക്ക് അഭിനന്ദിക്കാം. ഏറെ നിന്ദിക്കപ്പെട്ട ഒരു മാധ്യമസമൂഹത്തിന്റെ അസാധാരണമായ പ്രകടനമാണിത്. തങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു സാമൂഹിക ഉത്തരവാദിത്തം ഉണ്ട് എന്നാണ് അവര്‍ തെളിയിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍