UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാനമ രേഖകള്‍: മൊസാക് ഫോന്‍സെകയുടെ ഓഫീസില്‍ റെയ്ഡ്

അഴിമുഖം പ്രതിനിധി

പാനമ രേഖകളിലൂടെ ശ്രദ്ധാകേന്ദ്രമായ നിയമസ്ഥാപനമായ മൊസാക് ഫോന്‍സെകയുടെ ഓഫീസില്‍ പാനമ അധികൃതകര്‍ റെയ്ഡ് നടത്തി. അനധികൃതമായി എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് റെയ്ഡ് നടത്തിയതെന്ന് പാനമയുടെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.

നികുതി വെട്ടിപ്പുകാരുടെ സ്വര്‍ഗ്ഗമായ ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ കമ്പനികള്‍ രൂപീകരിക്കാന്‍ ലോകമെമ്പാടുമുള്ള നികുതി വെട്ടിപ്പുകാരെ മൊസാക് ഫോന്‍സെക സഹായിക്കുന്നുവെന്ന് പാനമ രേഖകളിലൂടെ വ്യക്തമായിരുന്നു. മൊസാക് ഫോന്‍സെകയുടെ സഹായം തേടിയവരില്‍ വിവിധ രാജ്യങ്ങളിലെ തലവന്‍മാര്‍ മുതല്‍ സെലിബ്രിറ്റികളും അറിയപ്പെടാത്തവരും ഉണ്ടായിരുന്നു. 

നികുതി വെട്ടിപ്പിനും തട്ടിപ്പിനും കമ്പനി കൂട്ടുനിന്നതിന്റെ രേഖകള്‍ കമ്പനിയില്‍ നിന്നും ചോരുകയായിരുന്നു. എന്നാല്‍ കമ്പനിയുടെ സെര്‍വറുകള്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് കമ്പനി ആരോപിച്ചിരുന്നു. കമ്പനി നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നിയമ ലംഘനം നടത്തിയിട്ടില്ലെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ സുഹൃത്തുക്കള്‍, ബ്രിട്ടീഷ്, പാക് പ്രധാനമന്ത്രിമാരുടേയും ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗിന്റേയും ബന്ധുക്കള്‍ ഉക്രൈന്‍ പ്രസിഡന്റ് തുടങ്ങിയവരുടെ തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയില്‍ നിന്നും അമിതാഭ് ബച്ചനും ഐശ്വര്യാ റായും മുതലുള്ളവര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍