UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയും സംഘവും സമ്മര്‍ദം ചെലുത്തി രാജിവെപ്പിച്ചു; പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍

ജയലളിതയുടെ സമാധിയില്‍ 40 മിനുട്ടോളം കണ്ണുകടച്ചു ധ്യാനിച്ചതിന് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു രാജിവെച്ച ഒ പനീര്‍ശെല്‍വം മറീന ബീച്ചിലെ ജയലളിതയുടെ സമാധിയില്‍ തനിച്ചിരുന്നു പ്രാര്‍ഥിച്ചു. 40 മിനുട്ടോളം കണ്ണുകളടച്ചു ധ്യാനിച്ച പനീര്‍ശെല്‍വത്തെ കാണാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ഉണ്ടായിരുന്നു. ധ്യാനത്തിന് ശേഷം അമ്മയുടെ ആത്മാവു വിളിച്ചിട്ടാണ് താന്നിവിടെ വന്നതെന്ന് പറഞ്ഞു. തുടര്‍ന്ന് ചില സത്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു തുടങ്ങിയ പനീര്‍ശെല്‍വം ശശികലയും സംഘവും തന്നെ സമ്മര്‍ദം ചെലുത്തി രാജിവെപ്പിക്കുകയായിരുന്നു എന്നു വെളിപ്പെടുത്തി. പാര്‍ട്ടിയെയും ജനങ്ങളെയും രക്ഷിക്കാന്‍ അമ്മയുടെ ആത്മാവു തന്നോടു പറഞ്ഞു എന്നും പനീര്‍ശെല്‍വം കൂട്ടിച്ചേര്‍ത്തു. റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാര്‍ തന്നോടു രാജിവെക്കണം എന്നാവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരാള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.

പനീര്‍ശെല്‍വത്തിന്റെ പത്ര സമ്മേളത്തോടെ തമിഴ്നാട് രാഷ്ട്രീയം കൂടുതല്‍ നാടകീയമാകുകയാണ്. ഇന്ന് രാവിലെ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് എ ഐ എ ഡി എം കെ നേതാവും നിയമസഭ മുന്‍ സ്പീക്കറുമായ പി എച്ച് പാണ്ഡ്യന്‍ രംഗത്ത് വന്നിരുന്നു. കൂടാതെ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും ഇന്ന് പത്രസമ്മേളനം നടത്തിയിരുന്നു. മുഖ്യമന്ത്രി പദത്തിലെത്തുക എന്നത് ശശികലയ്ക്ക് എളുപ്പമല്ല എന്നാണ് ഈ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍