UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിയെപ്പോലുള്ളവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും: പന്ന്യന്‍ രവീന്ദ്രന്‍

വിവരക്കേട് പറയാന്‍ മടിയില്ലാത്തവര്‍ നാട്ടിലുണ്ട്

വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ എന്തും വിളിച്ചുപറയുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള എംഎം മണിയുടെ പരാമര്‍ശത്തെക്കുറിച്ച് പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇത്തരക്കാര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവരക്കേട് പറയാന്‍ മടിയില്ലാത്തവര്‍ നാട്ടിലുണ്ട്. ഇത്തരക്കാര്‍ക്ക് മറുപടിയില്ല. വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചുപറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കുന്നില്ല. മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്ന് മറക്കേണ്ട അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍