UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീരാമന്റെ കാലമായ ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു: പന്ന്യന്റെ പഴയ വീഡിയോ വീണ്ടും വൈറലാകുന്നു

“ശ്രീരാമന്റെ കാലഘട്ടം ത്രേതായുഗമാണ്. ആ ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു. നമ്മളെല്ലാം തുടങ്ങുന്നത് ഇന്നലെ, ഇന്ന്, നാളെ എന്നാണ്. ഇന്നലെയുടെ പൈതൃകമുണ്ട്. ആ പൈതൃകമാണ് നമ്മളെല്ലാം”- പന്ന്യന്‍ രവീന്ദ്രന്‍ വീഡിയോയില്‍ പറയുന്നു.

ശ്രീരാമന്റെ കാലത്ത് വിമാനമുണ്ടായിരുന്നതായി മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മുമ്പ് എസിവി ചാനലില്‍ രാഹുല്‍ ഈശ്വറുമായി നടത്തിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നേരത്തെ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നതായും അന്ന് ഉപയോഗിച്ചിരുന്ന ആയുധങ്ങളും അതുപോലുള്ള കണ്ടുപിടുത്തങ്ങളുടെയും മുന്നോട്ടുള്ള വളര്‍ച്ചയാണ് ഇപ്പോഴുള്ള ടെക്‌നോളജിയെന്നും പന്ന്യന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

“ശ്രീരാമന്റെ കാലഘട്ടം ത്രേതായുഗമാണ്. ആ ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു. നമ്മളെല്ലാം തുടങ്ങുന്നത് ഇന്നലെ, ഇന്ന്, നാളെ എന്നാണ്. ഇന്നലെയുടെ പൈതൃകമുണ്ട്. ആ പൈതൃകമാണ് നമ്മളെല്ലാം”- പന്ന്യന്‍ രവീന്ദ്രന്‍ വീഡിയോയില്‍ പറയുന്നു.

വീഡിയോയില്‍ അന്നത്തെ യുദ്ധത്തില്‍ ഉപയോഗിച്ചിരിക്കുന്ന അസ്ത്രങ്ങളുടെ മേന്മകളെയും പന്ന്യന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഗ്നികൊണ്ടുള്ള അസ്ത്രം എതിരാളിക്ക് അയക്കുമ്പോള്‍ തിരിച്ചു ജലാസ്ത്രം കൊണ്ട് അവര്‍ അതിനെ നേരിടുന്നു. അതെല്ലാം തന്നെ കണിശതയോടെയുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുപാടുകാലം ചെലവഴിച്ചുണ്ടാക്കിയ കണ്ടുപിടുത്തങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആ കണ്ടുപിടുത്തങ്ങളുടെ വളര്‍ച്ചയാണ് ഇപ്പോഴത്തെ ടെക്‌നോളജിയെന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെടുന്നു. ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സയന്‍സ് കോണ്‍ഗ്രസില്‍ പ്രസംഗിച്ച പോലുള്ള യുക്തിരഹിതമായ കാര്യങ്ങളെ ഇടതുപക്ഷം രൂക്ഷ വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയില്‍ വലിയ വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍