UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണ തട്ടിപ്പുകാരായ കടലാസ് പാര്‍ട്ടികള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

2005 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളുണ്ട്. ഇവ കടലാസില്‍ മാത്രമേ ഉള്ളൂ. വെറും പണതട്ടിപ്പ് സംഘങ്ങളാണ് ഇവയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയിക്കുന്നത്.

പണതട്ടിപ്പ് നടത്തുന്നതായി സംശയിക്കുന്ന കടലാസില്‍ മാത്രമുള്ള 200 പാര്‍ട്ടികളുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കി. കേന്ദ്ര പ്രത്യക്ഷ നികുതി ബോഡിനെ (സിബിഡിടി) തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം അറിയിക്കും. 2005 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളുണ്ട്. ഇവ കടലാസില്‍ മാത്രമേ ഉള്ളൂ. വെറും പണതട്ടിപ്പ് സംഘങ്ങളാണ് ഇവയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയിക്കുന്നത്. വരുമാന നികുതി സംബന്ധിച്ച കണക്കുകള്‍ ഇവ കാണിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ അത് ബോധിപ്പിക്കാറുമില്ല.

തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ കണക്ക് പ്രകാരം രാജ്യത്ത് ഏഴ് ദേശീയ പാര്‍ട്ടികളുണ്ട്. 58 സംസ്ഥാന പാര്‍ട്ടികളും. രജിസ്റ്റര്‍ ചെയ്ത 1786 പാര്‍ട്ടികള്‍ക്ക് കമ്മീഷന്‌റെ മുഴുവന്‍ അംഗീകാരം ലഭിച്ചിട്ടില്ല. പാര്‍ട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാനുള്ള അധകാരം കമ്മീഷനാണെങ്കിലും അംഗീകാരം നല്‍കിയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം കമ്മീഷനില്ല. തട്ടിക്കൂട്ട് പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കമ്മീഷന്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും മാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.

20,000 രൂപയില്‍ താഴെയുള്ളതടക്കം എല്ലാ സംഭാവനകളുടേയും, ആരാണ് പണം നല്‍കിയത് എന്നത് സംബന്ധിച്ചുമുള്ള വിവരങ്ങളുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കാന്‍ വ്യവവസ്ഥ വേണമെന്ന് 2004ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എസ് കൃഷ്ണ മൂര്‍ത്തി, അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്ത് നല്‍കിയിരുന്നു. 20,000 രൂപയ്ക്ക് മുകളിലുള്ള തുക നല്‍കിയവരെ സംബന്ധിച്ച് വിവരം നല്‍കണം. ഈ റിപ്പോര്‍ട്ടിന്‌റെ കോപ്പി എല്ലാ വര്‍ഷവും തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കണം. 20,000 രൂപയ്ക്ക് താഴെയുള്ള സംഭാവനകളെന്ന പേരില്‍ പാര്‍ട്ടികള്‍ പണത്തിന്‌റെ സ്രോതസ് കാണിക്കാതെ മുങ്ങുകയാണ് പതിവ്.

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 20,000ത്തിന് കീഴിലുള്ള തുകയ്ക്ക് ഇളവ് നല്‍കുമെന്ന് കഴിഞ്ഞയാഴ്ച റെവന്യൂ സെക്രട്ടറി ഹന്‍സ്മുഖ് ആധിയ പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായി. അതേസമയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പകുതി കാലാവധി പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ല. നേരെ മറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിദേശത്ത് നിന്ന് സംഭാവന
സ്വീകരിക്കാന്‍ അനുമതി നല്‍കും വിധം 1976ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്‌സിആര്‍എ) ഭേദഗതി ചെയ്യുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. വിദേശ ഓഹരിയുള്ള കമ്പനികളെ അടക്കം ഉള്‍പ്പെടുത്തിയായിരുന്നു ഇത്. 20,000ത്തിന് താഴെയുള്ള സംഭാവനകളും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തിന് നിയമ കമ്മീഷന്‌റെ പിന്തുണയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍