UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പപ്പു മുക്ത ഭാരതം; പ്രചാരണവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ്

രാഹുലും സ്തുതിപാഠകരുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്നു സംബോധന ചെയ്തതിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വപദവിയില്‍ നിന്നും പുറത്താക്കപ്പെട്ട വിനയ് പ്രധാന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരേ രംഗത്ത്. പപ്പുമുക്ത ഭാരതത്തിനായി ഉടന്‍ പ്രചാരണം ആരംഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ മീററ്റ് മുന്‍ ജില്ല അധ്യക്ഷനായിരുന്ന വിനയ് പ്രധാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാട്‌സ് ആപ്പ് സന്ദേശത്തില്‍ രാഹുലിനെ പപ്പു എന്ന സംബോധന ചെയ്തതിനായിരുന്നു വിനയിനു സ്ഥാനം നഷ്ടമായത്. രാഹുലിനെ എതിരാളികള്‍ പരിഹസിച്ചു വിളിക്കുന്ന പേരാണ് പപ്പൂ.

പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ബുധനാഴ്ച  രാജിവച്ചശേഷമായിരുന്നു വിനയ് പ്രധാന്റെ വെല്ലുവിളി. 22 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുവന്നയാളാണ് വിനയ്. കോണ്‍ഗ്രസിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ സ്തുപാഠകസംഘവുമാണെന്നു വിനയ് ആരോപിച്ചു.

രാഹുലും അദ്ദേഹത്തിന്റെ മുഖസ്തുതിക്കാരുമാണ് കോണ്‍ഗ്രസ് വിമുക്തഭാരതം എന്ന എതിര്‍പാര്‍ട്ടിക്കാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കൊടുത്തത്. ഒരു പപ്പുവിന്റെ(ചെറിയകുട്ടി)വിലയേ തനിക്കുള്ളൂ എന്നു രാഹുലിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുലിനെ പപ്പൂ എന്നു വിളിച്ചതില്‍ എനിക്ക് യാതൊരു മനസാക്ഷിക്കുത്തും തോന്നുന്നുമില്ല; വിനയ് പറയുന്നു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചശേഷം മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കു പോകുന്നുവെന്നതിനെക്കുറിച്ച് വിനയ് സൂചന നല്‍കിയിട്ടില്ല. എനിക്ക് പറയാനുള്ളതുപോലും കേള്‍ക്കാതെയാണ് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും എന്നെ നീക്കം ചെയ്തത്. പാകിസ്താനിലെ മതനിന്ദനിയമം പോലെയാണ് ഇത്. കുറച്ച് സ്തുതിപാഠകരാല്‍ മാത്രം നയിക്കപ്പെടുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി; വിനയ് പ്രതികരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍