UPDATES

വായിച്ചോ‌

ഒരു ഇന്‍റര്‍നെറ്റ് സെക്‌സ് ഷോപ്പ് (സ്ത്രീകള്‍ക്ക് മാത്രം)

സ്ത്രീകള്‍ തങ്ങളുടെ ലൈംഗികതയെ കുറിച്ച് വളരെ പരസ്യമായി തന്നെ സംസാരിക്കാന്‍ തയ്യാറാകുന്നത് ഇത്തരം ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യത തുറക്കുന്നു

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഇന്‍റര്‍നെറ്റ് സെക്‌സ് ഷോപ്പാണ് പാര്‍ ഫെമ്മെ. നാലാം സ്ത്രീവാദ തരംഗമാണ് പുതിയ ഈ മുന്നേറ്റത്തിന് പിന്നില്‍. ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ തങ്ങളുടെ ലൈംഗികതയെ കുറിച്ച് വളരെ പരസ്യമായി തന്നെ സംസാരിക്കാന്‍ തയ്യാറാകുന്നത് ഈ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യത തുറക്കുകയായിരുന്നു.

ഓസ്‌ട്രേലിയ കേന്ദ്രമാക്കി 2016 അവസാനമാണ് പാര്‍ ഫെമ്മെ പ്രവര്‍ത്തനം ആരംഭിച്ചത്. സെക്‌സ് ഷോപ്പുകള്‍ ധാരാളമുണ്ടെങ്കിലും സ്ത്രീകള്‍ക്ക് മാത്രമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന ചുരുക്കം ഷോപ്പുകളില്‍ ഒന്നാണ് ഇത്. സ്ത്രീകള്‍ക്കുള്ള അടിവസ്ത്രങ്ങളും നിശാവസ്ത്രങ്ങളും ലൈംഗിക ഉത്തേജനം നല്‍കുന്ന മാസികകള്‍, ആഭരണങ്ങള്‍, ലൈംഗിക കളിപ്പാട്ടങ്ങള്‍, ശരീരത്തെയും സൌന്ദര്യത്തെയും കുറിച്ചുള്ള അഭിമുഖങ്ങളും ലേഖനങ്ങളും എന്നിവയാണ് ഇവിടെ ലഭ്യമാകുക.

മുന്‍ ഫാഷന്‍ പബ്ലിഷര്‍ മൊണിക്ക നകാതയും സ്റ്റൈലിസ്റ്റ് റൂബി ഹീറിയുമാണ് പാര്‍ ഹമ്മെയെന്ന ആശയത്തിന് പിന്നില്‍. ലൈംഗികതയും ലൈംഗിക താല്‍പര്യങ്ങളും ഭാവനയക്ക് അപ്പുറത്തേക്ക് വികസിക്കുന്നുവെന്ന റൂബിയുടെ നിരീക്ഷണത്തില്‍ നിന്നാണ് തങ്ങള്‍ ഇത് ആരംഭിച്ചതെന്ന് മൊണിക്ക ദ ഇന്‍ഡിപ്പെന്‍ഡന്റിനോട് പറഞ്ഞു.

കൂടുതല്‍ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍