UPDATES

കായികം

പാരാലിമ്പിക്‌സ്; ഇന്ത്യക്ക് ആദ്യ സ്വര്‍ണം

അഴിമുഖം പ്രതിനിധി

റിയോ പാരലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുഷ ഹൈജംപില്‍ ഇന്ത്യയുടെ എം.തങ്കവേലുവാണ് സ്വര്‍ണം നേടിയത്. മറ്റൊരു ഇന്ത്യന്‍ താരമായ വരുണ്‍ സിംഗ് ബാട്ടിക്കാണ് ഈ മത്സരത്തില്‍ വെങ്കലം മെഡല്‍. ഒരൊറ്റ ദിവസം കൊണ്ട് രണ്ട് മെഡലാണ് ഇന്ത്യന്‍ പട്ടികയിലുള്ളത്. എട്ടാം തീയതി ആരംഭിച്ച പാരാലിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 19 അറ്റ്‌ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ലണ്ടനില്‍ കാഴ്ച്ചവച്ചതിനെക്കള്‍ മികച്ച പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് റിയോയില്‍ പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ നിറവേറ്റുന്ന പ്രകടനമാണ് മാരിയപ്പന്‍ തങ്കുവേലുവിലൂടെ കണ്ടത്.

2004ലല്‍ ഏതന്‍സില്‍ ജാവലിന്‍ ത്രോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ദേവേന്ദര്‍ ജജാരിയ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നുണ്ട് എന്നത് ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഷോട്ട്പുട്ടര്‍ ദീപ മാലിക്കിലും ഇന്ത്യക്ക് സ്വര്‍ണ പ്രതീക്ഷയുണ്ട്. ഇതുവരെ ഇന്ത്യ 8 മെഡലുകള്‍ നേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍