UPDATES

വൈറല്‍

‘കാല’ കരികാലനായി രജനി; പാ രഞ്ജിത്ത് ചിത്രത്തിന്റെ ടീസറെത്തി

ജീവിതത്തില്‍ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലും പാ രഞ്ജിത്തിന്‍റെ ക്യാമറക്ക് മുന്നില്‍ രജനികാന്തിന് ഈ രാഷ്ട്രീയം തന്നെ പറയേണ്ടി വരും എന്നാണ് കാല വ്യക്തമാക്കുന്നത്.

കരികാലന്‍ എന്ന അധോലോക നേതാവായി രജനികാന്ത് എത്തുന്ന പാ രഞ്ജിത്ത് ചിത്ര കാലയുടെ ടീസര്‍ ഇറങ്ങി. കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാല. രജനി ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലാണ് യൂ ടൂബില്‍ എത്തിയിരിക്കുന്ന ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള ടീസര്‍. നടനും രജനികാന്തിന്റെ മരുമകനുമായ ധനുഷ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കപാലിയില്‍ ദലിത്, ദ്രാവിഡ, തൊഴിലാളിവര്‍ഗ രാഷ്ട്രീയം പറഞ്ഞ പാ രഞ്ജിത്ത് കൂടുതല്‍ ശക്തമായി രാഷ്ട്രീയം ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നതായാണ് ടീസര്‍ നല്‍കുന്ന സൂചന.

കറുപ്പ് ഷര്‍ട്ടും കറുപ്പ് മുണ്ടുമാണ് കരികാലന്റെ വേഷം. വെളുത്ത വസ്ത്രം ധരിച്ച നാന പടേക്കറിന്റെ കഥാപാത്രം പറയുന്നത് തനിക്ക് ഈ രാജ്യം വൃത്തിയും ശുദ്ധിയുമുള്ളതാക്കണമെന്നാണ്. ഇതിന് കാലയ്ക്ക് മറുപടിയുണ്ട്: “കറുപ്പ് തൊഴിലാളിവര്‍ഗത്തിന്റെ നിറമാണ്. എന്റെ കോളനിയില്‍ വന്ന് നോക്ക് – ചളിയും പൊടിയുമെല്ലാം മഴവില്ല് പോലെ കാണാം”. ജയലളിതയുടെ മരണത്തിന് ശേഷമുള്ള രാഷ്ട്രീയ അനിശ്ചിതത്വത്തിലൂടെ തമിഴ്നാട് മുന്നോട്ടു പോകുമ്പോള്‍, ബിജെപി തമിഴ് നാട്ടില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നാന പടെക്കറിന്‍റെ കഥാപാത്രത്തിന് വലിയ മാനങ്ങളുണ്ട്.

രജനികാന്ത് തന്നെ ചില ഘട്ടങ്ങളില്‍ കരികാലന്റെ ദലിത്, ദ്രാവിഡ, തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് വിരുദ്ധമായി ബിജെപിയുമായി ചായ്വ് പ്രകടിപ്പിച്ചിരുന്നെങ്കിലും രജനി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നുകഴിയുമ്പോള്‍ അത് എന്ത് നിലപാട് ആയിരിക്കും സ്വീകരിക്കുക എന്നതും കൌതുകരമാണ്. ജീവിതത്തില്‍ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലും പാ രഞ്ജിത്തിന്‍റെ ക്യാമറക്ക് മുന്നില്‍ രജനികാന്തിന് ഈ രാഷ്ട്രീയം തന്നെ പറയേണ്ടി വരും എന്നാണ് കാല വ്യക്തമാക്കുന്നത്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍