UPDATES

പറവൂര്‍ പീഡനം: അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി

 

അഴിമുഖം പ്രതിനിധി

പറവൂര്‍ പീഡനക്കേസിലെ പ്രതികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ അയൂബ് ഖാന്‍ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അയൂബ് ഖാന്‍ പ്രതികളോട് പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണവും വീഡിയോയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രോസിക്യൂട്ടറുടെ നീക്കങ്ങളില്‍ സംശയം തോന്നിയിരുന്ന ക്രൈംബ്രാഞ്ച് ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയിരുന്നു. കേസില്‍ കുടുക്കാതിരിക്കാനായി ഒരു കോയമ്പത്തൂര്‍ സ്വദേശിയോട് ഒന്നേകാല്‍ കോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണവും ഇയാള്‍ പണം നല്‍കാന്‍ എത്തിയ വീഡിയോകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പല പ്രതികളോടും അയൂബ് ഖാന്‍ പണം ആവശ്യപ്പെട്ടുവെന്ന പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇയാളെ നിരീക്ഷണത്തിലാക്കിയത്. അയൂബ് ഖാനെ പുറത്താക്കിയാതിയ കാണിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍ മേനോന്‍ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍