അഴിമുഖം പ്രതിനിധി
പറവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ടപകടത്തില്‍പ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരന്‍ സുരേന്ദ്രന്‍ മരണമടഞ്ഞു. കഴക്കൂട്ടം സ്വദേശിയാണ് ഇയാള്‍. ഇന്ന് വൈകിട്ട് 3.35ന് ആണ് സുരേന്ദ്രന്‍ മരിച്ചത്. 90 ശതമാനത്തിലധികം പൊള്ളലോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വന്‍കുടലിനേറ്റ പരിക്കിന് എമര്‍ജന്‍സി ഓപ്പറേഷന്‍ ചെയ്തിരുന്നു. വൃക്കയുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലായിരുന്നു.ഇതോടെ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 111 ആയിരിക്കുകയാണ്.