വി ഉണ്ണികൃഷ്ണന്‍
വെടിമരുന്നിന്റെയും മനുഷ്യമാംസത്തിന്റെയും ഗന്ധം തങ്ങി നില്‍ക്കുന്ന പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രമൈതാനത്തെത്തുമ്പോള്‍ ആദ്യം കണ്ണുടക്കിയത് അഗ്നിശമനസേന മാറ്റി വയ്ച്ച കമ്പസാമഗ്രികള്‍ പശ്ചാത്തലത്തില്‍ വരത്തക്കവണ്ണം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ദമ്പതികളെയാണ്. ഊട്ടിയിലും കൊടൈക്കനാലിലും ടൂര്‍ പോകുന്ന വികാരത്തോടെയാണ് പലരും ആ ദുരന്തഭൂമിയിലെത്തിയത്.
സ്ഫോടനത്തില്‍ തകര്‍ന്ന വീടുകള്‍ കാണാനും ഫോട്ടോ എടുക്കാനുമുള്ള തിരക്കു തന്നെയായിരുന്നു മിക്കയിടത്തും. കൊലക്കളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും മൊബൈലും തൂക്കി നടക്കുന്ന ജനക്കൂട്ടത്തിനെയാണ് കാണാന്‍ കഴിഞ്ഞത്. ഇവിടെ പൊലിഞ്ഞ ജീവനുകളെയും ഇപ്പോള്‍ മരണത്തോട് മല്ലടിക്കുന്നവരെയും കൊലക്കളത്തെയും ലൈക്കുകള്‍ ആക്കി മാറ്റാനുള്ള ആവേശമായിരുന്നോ അവരുടെ ഉള്ളില്‍? സെല്‍ഫിക്കു വേണ്ടി അവിടെ നിന്ന് ചിരിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയുന്നു എന്ന് ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഗുരുമന്ദിരത്തിനു സമീപമുള്ള പങ്കജാക്ഷിയുടെ വീടിന്റെ ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വീടാകെ തകര്‍ന്ന വിഷമത്തില്‍ ഇരിക്കുന്ന അവരോടും കുടുംബാംഗങ്ങളോടും അകത്തു കയറാന്‍ അനുവാദം ചോദിച്ചു വെപ്രാളം പിടിച്ചു നില്‍ക്കുന്ന ചിലരെ അവിടെക്കണ്ടു. ഫോട്ടോ എടുക്കാന്‍ കയറി വരുന്നവരുടെ തിരക്കു കാരണം അവശിഷ്ടങ്ങള്‍ മാറ്റുന്നതിന് തടസ്സം നേരിട്ടപ്പോഴാണ് അവര്‍ ഗേറ്റ് പൂട്ടിയത്. ഇതുപോലെതന്നെയാണ് മറ്റുള്ള വീടുകളുടെയും അവസ്ഥ. ഇവരില്‍ പലരും തങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് എന്നുകൂടി മറന്നുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
മൈതാനത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള ഉപക്ഷേത്രത്തിനു സമീപത്തു നിന്നും ആരംഭിക്കുന്നു കാഴ്ച കാണാന്‍ എത്തിയവരുടെ തിരക്ക്. ഒരു പക്ഷേ കമ്പം കാണാന്‍ എത്തിയവരേക്കാള്‍ കൂടുതല്‍ പേര്‍ സംഭവത്തിനു ശേഷം സ്ഥലം സന്ദര്‍ശിച്ചുവെന്ന് തോന്നിപ്പോകും അതു കണ്ടാല്‍.
ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയായിരുന്നു മൈതാനം നിറയെ. പലതിലും ചോരപ്പാടുകള്‍, തീയില്‍ കരിഞ്ഞ അവശിഷ്ടങ്ങള്‍. അപകടം നടക്കുമ്പോഴെപ്പോഴോ താങ്ങിനു വേണ്ടി മതിലില്‍ മുറുകെപ്പിടിച്ച ഒരു ജീവന്റെ ചോര പതിഞ്ഞ വിരല്‍പ്പാടുകള്‍. ഇന്നാ മനുഷ്യന്‍ ജീവനോടെയുണ്ടോ എന്നറിയില്ല. കമ്പപ്പുരയ്ക്കു സമീപം മനുഷ്യമാംസം ഉണങ്ങിപ്പിടിച്ച പാടുകള്‍. മൈതാനത്തിനു സമീപമുള്ള വീടുകളുടെ മതിലുകളിലും വീടിന്റെ ഭിത്തികളിലും വെടിയുണ്ട തറഞ്ഞു കയറിയത് പോലെയുള്ള അടയാളങ്ങള്‍.
ക്ഷേത്രത്തിന്റെ ഇടതു വശത്തുണ്ടായിരുന്ന ലൈറ്റ് ബോര്‍ഡ് തകര്‍ന്നു കമ്പപ്പുരയ്ക്കു മുകളിലേക്ക് വീണു കിടക്കുകയാണ്. നിര്‍വീര്യമാക്കാത്ത സ്ഫോടകവസ്തുക്കള്‍ അവിടവിടെയായി ചിതറിക്കിടക്കുന്നു. വലതു ഭാഗത്തുണ്ടായിരുന്ന ടാര്‍പ്പാളിന്‍ വലിച്ചു കെട്ടിയ താല്‍ക്കാലിക ഷോപ്പുകള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ചിതറിക്കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ മറ്റു സാമഗ്രികള്‍ എന്നിങ്ങനെ ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ വസ്തുക്കള്‍. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പലരും ആ കഥ വിവരിക്കുന്നു, അത് കേള്‍ക്കാന്‍ കൂടിയിരിക്കുന്ന കുറച്ചു പേര്‍. സമാനമായ അവസ്ഥ മൈതാനത്തിന്റെ പല ഭാഗങ്ങളിലും കാണാം.
വലത്തുവശത്തുള്ള കമ്പപ്പുരയാണ് പൂര്‍ണ്ണമായി തകര്‍ന്നു പോയത്. അവശിഷ്ടങ്ങള്‍ക്കു മുകളില്‍ നിന്നു ലൈവ് ടെലികാസ്റ്റ് നടത്തുന്ന റിപ്പോര്‍ട്ടര്‍മാര്‍, അഗ്നിശമനസേനയുടെ വാഹനത്തിനു മുകളില്‍ നിന്ന് പാന്‍ ചെയ്ത് വിഷ്വല്‍സ് എടുക്കുന്ന ക്യാമറാമാന്‍മാര്‍ എന്നിങ്ങനെ മാധ്യമ സംഘവും സംഭവസ്ഥലത്തുണ്ടായിരുന്നു. ഔദ്യോഗിക വാഹനത്തിനു മുകളില്‍ നിന്നും ഇവരെ താഴെയിറക്കാന്‍ പാടുപെടുന്ന അഗ്നിശമനസേനാംഗങ്ങളും ഡു നോട്ട് ക്രോസ്സ് എന്നെഴുതിയ പ്ലാസ്റ്റിക് ടേപ്പ് മറികടന്നു സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന യുവത്വങ്ങളും ഉണ്ടായിരുന്നു അവിടെ.
ശ്രീകോവിലിനു സമീപമുള്ള ഉപക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നിരിക്കുകയാണ്. അതിനു തൊട്ടു താഴെ വലതു വശത്തായി നാലടിയെങ്കിലും നീളമുള്ള ഒരു ബീം കാണാം. ഇതേപോലെയുള്ള ഒരു ബീം തന്നെയാണ് ഒരു കിലോമീറ്റര്‍ പറന്ന് പറവൂര്‍ ജംഗ്ഷനില്‍ നിന്ന ഒരു ചെറുപ്പക്കാരന്റെ ജീവനും മറ്റൊരാളിന്റെ കാലും അപഹരിച്ചത്.
ചിലരുടെ നിലപാടുകള്‍ മനുഷ്യന്റെ കമ്പം ഭ്രാന്ത് എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കിത്തന്നു. മരിച്ചവര്‍ മരിച്ചു നമ്മുടെ ആരുമല്ലല്ലോ, ഇതൊക്കെ സാധാരണമല്ലേ. ദേവിയുടെ കോപത്തിനിരയായതാ. കമ്പം ദേവിയുടെ ഇഷ്ടവഴിപാടാണ്. അതു മുടക്കാന്‍ പാടില്ല. വീണ്ടും ദൈവകോപമുണ്ടാവും, എന്നൊക്കെയുള്ള വിശ്വാസങ്ങളുടെ പുറത്ത് ഇനിയും കമ്പം നടത്തണം എന്നും ചിലര്‍ പറഞ്ഞു വച്ചു. ഇവരുടെയൊക്കെ കണ്ണിന്‍മുന്‍പിലാണ് പലരും കത്തിയമര്‍ന്നത്. ഇപ്പോഴും ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കുന്നത്.
ഇതിലും പരിതാപകരമായിരുന്നു ആശുപത്രികളിലെ അവസ്ഥ. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുള്ള കാര്‍ഡുകള്‍ കുത്തി വച്ച നിക്കര്‍ ധരിച്ച, തലയില്‍ കാവി കെട്ടും കാക്കി നിക്കറും ചുവപ്പും പച്ചയും ബാഡ്ജുകളും ധരിച്ച ‘മൃതശരീരങ്ങള്‍’ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് കാണേണ്ടി വന്നു. ഇത്തരം ഒരു ദുരന്തം നടന്നയിടത്തും നിലവാരം കുറഞ്ഞ പ്രചാരണതന്ത്രങ്ങള്‍ പയറ്റുന്നതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ ചെയ്യുന്ന സേവനത്തിന്റെ മഹത്വം ഇല്ലാതാക്കുന്നത് എങ്ങനെയെന്നുള്ളതുംആശുപത്രിയില്‍ വെളിപ്പെട്ടു.
ഇത്തിരി ജീവന്‍ മാത്രം അവശേഷിച്ചവരും 90 ശതമാനം പൊള്ളല്‍ ഏറ്റവരും അവിടെയുണ്ട്. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും തേടി അലയുന്ന ഒട്ടേറെപ്പേരെ അവിടെക്കണ്ടു. നാവായിക്കുളം സ്വദേശി ബാബുവിനെത്തിരക്കി അയാളുടെ സഹോദരന്‍ കയറിയിറങ്ങിയത് പറവൂര്‍ മുതല്‍ കൊല്ലം ചിന്നക്കട വരെയുള്ള ആശുപത്രികളിലാണ്. ഒടുക്കം കൊല്ലം ജില്ലാ ആശുപത്രിയിലാണ് ബാബുവിനെ കണ്ടെത്തിയത്. അങ്ങനെ എത്രപേര്‍. 21 പേര്‍ ഇപ്പോഴും മിസ്സിംഗ് ആണ്. 19 പേരുടെ മൃതദേഹം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടുമില്ല.ഉടമസ്ഥനില്ലാതെ നൂറുകണക്കിന് ബൈക്കുകള്‍ ഇപ്പോഴും മൈതാനത്തുണ്ട്.
മാനസികമായി തകര്‍ന്നവര്‍, ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍, വീടു നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ ദുരന്തം മൂലം ബാധിക്കപ്പെട്ടവര്‍ ഏറെയാണ്.
തിരുവനന്തപുരം സിഇടിയില്‍ ഒരു പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തിന് ശേഷം കാമ്പസുകളില്‍ നിയന്ത്രണങ്ങള്‍ പെട്ടെന്നു തന്നെ നടപ്പിലാക്കി. വാഹനങ്ങള്‍ കയറ്റുന്നതിനുള്ള നിരോധനം, പരിപാടികള്‍ നടത്തുന്നതിലുള്ള നിയന്ത്രണങ്ങള്‍ എല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ വന്നു. ജീവനുകള്‍ താരതമ്യം ചെയ്യുകയല്ല, എന്നാലും പറയാതിരിക്കാന്‍ വയ്യ. ഇവിടെ പൊലിഞ്ഞത് 110 പേരുടെ ജീവനാണ്. ഇപ്പോഴും ചര്ച്ച തുടരുകയാണ്.വെടിക്കെട്ട് നിരോധിക്കണോ അതോ നിയന്ത്രിക്കണോ? മതവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് ഭരണകൂടത്തിന് എന്തോ അമാന്തം. അതെപ്പോഴും അങ്ങനെ തന്നെയല്ലേ…