UPDATES

ട്രെന്‍ഡിങ്ങ്

ആര്‍മി ജീപ്പിനു മുന്നില്‍ അരുന്ധതി റോയിയെ കെട്ടിവയ്ക്കണമെന്നു പരേഷ് റാവല്‍

റാവലിന്റെ ട്വീറ്റ് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്

സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്കു വഴിവച്ചുകൊണ്ട് എഴുത്തുകാരി അരുന്ധതി റോയിക്കെതിരേ ബോളിവുഡ് താരവും ഗുജറാത്തില്‍ നിന്നുള്ള ബിജെപി ലോക്‌സഭ അംഗവുമായ പരേഷ് റാവലിന്റെ ട്വീറ്റ്. കശ്മീരില്‍ സൈന്യത്തെ കല്ലെറിഞ്ഞയാളെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിവച്ചതിനു പകരമായി അരുന്ധതി റോയിയെ കെട്ടിവയ്ക്കണമെന്നായിരുന്നു പരേഷ് റാവല്‍ ട്വീറ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയില്‍ ആയിരുന്നു പരേഷ് തന്റെ വിവാദ ട്വീറ്റ് കുറിച്ചത്.

കഴിഞ്ഞ മാസം തങ്ങളെ കല്ലെറിയുന്നവരുടെ നേതാവ് എന്നാരോപിച്ച് ഒരു യുവാവിനെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിവച്ചു സഞ്ചരിച്ചിരുന്നു. ഈ സംഭവം മുന്‍നിര്‍ത്തിയാണ് പരേഷിന്റെ ട്വീറ്റ്. നിരപരാധിയായ ഒരാളെയാണു സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിവച്ചതെന്നു പറഞ്ഞു വലിയ വിമര്‍ശനമാണ് ഈ കാര്യത്തില്‍ സൈന്യത്തിനെതിരേ ഉണ്ടായതും.

ബിജെപിക്കാരനായ നടന്റെ ട്വീറ്റിനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പരേഷ് റാവലിനോട് ചോദിക്കുന്നത് എന്തുകൊണ്ട് പിഡിപി-ബിജെപി സഖ്യം തുന്നിച്ചേര്‍ത്തവനെ ആയിക്കൂടാ എന്നാണ്.

നമുക്ക് വിശാലവും വൈവിധ്യമാര്‍ന്നതുമായ തെരഞ്ഞെടുക്കലുകള്‍ ഉണ്ടെന്നായിരുന്നു തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് റാവല്‍ നല്‍കിയ മറുപടി.

കശ്മീര്‍ വിഷയത്തില്‍ തന്റെ നിലപാടുകള്‍ പറയുന്നതിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് അരുന്ധതി റോയി. ബുക്കര്‍ പുരസ്‌കാരജേത്രിയായ അരുന്ധതിയുടെ രണ്ടാമത്തെ നോവലായ ദി മിനിസ്ട്രി ഓഫ് അട്ട്‌മോസ്റ്റ് ഹാപ്പിനസ് അടുത്ത മാസം പുറത്തിറങ്ങും. ആദ്യ നോവലായ ഗോഡ് ഓഫ് സ്‌മോള്‍ തിങ്ക്‌സ് എഴുതി രണ്ടു പതിറ്റാണ്ടിനുശേഷമാണ് രണ്ടാമത്തെ നോവല്‍ അരുന്ധതി എഴുതിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍